സെല്ലുലോയ്ഡ്
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
കമൽ തിരക്കഥയെഴുതി സംവിധാനം ചെയ്ത് 2013 ഫെബ്രുവരി 15-നു പുറത്തിറങ്ങിയ മലയാളചലച്ചിത്രമാണു് സെല്ലുലോയ്ഡ്. പൃഥ്വിരാജ്, മംമ്ത മോഹൻദാസ്, ചാന്ദ്നി എന്നിവർ ഈ ചിത്രത്തിലെ പ്രധാന വേഷങ്ങളിലഭിനയിച്ചിരിക്കുന്നു. മലയാളത്തിലെ ആദ്യത്തെ നിശ്ശബ്ദ ചലച്ചിത്രമായ വിഗതകുമാരന്റെ നിർമ്മാതാവ് ജെ.സി ദാനിയേലിന്റെ ജീവിതകഥയെ ആസ്പദമാക്കിയാണു ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്.[1] ചേലങ്ങാട്ട് ഗോപാലകൃഷ്ണൻ രചിച്ച ജെ.സി. ദാനിയേലിന്റെ ജീവചരിത്രത്തെയും വിനുഅബ്രഹാമിന്റെ നഷ്ടനായിക എന്ന കഥയേയും ആസ്പദമാക്കിയുള്ളതാണ് ചിത്രത്തിന്റെ തിരക്കഥ.
വസ്തുതകൾ സെല്ലുലോയ്ഡ്, സംവിധാനം ...
സെല്ലുലോയ്ഡ് | |
---|---|
![]() പോസ്റ്റർ | |
സംവിധാനം | കമൽ |
നിർമ്മാണം | കമൽ ഉബൈദ് |
തിരക്കഥ | കമൽ |
ആസ്പദമാക്കിയത് | നഷ്ടനായിക by വിനു എബ്രഹാം |
അഭിനേതാക്കൾ |
|
സംഗീതം | എം. ജയചന്ദ്രൻ |
ഗാനരചന | |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | കെ. രാജഗോപാൽ |
സ്റ്റുഡിയോ | പ്രൈം ടൈം സിനിമ |
വിതരണം | മുരളി ഫിലിംസ് |
റിലീസിങ് തീയതി | 2013 ഫെബ്രുവരി 15 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
സമയദൈർഘ്യം | 129 മിനിറ്റ് |
അടയ്ക്കുക
മികച്ച ചിത്രത്തിനേതുൾപ്പെടെ 2012-ലെ ഏഴ് കേരളസംസ്ഥാന ചലച്ചിത്രപുരസ്കാരങ്ങൾ ചിത്രത്തിനു ലഭിച്ചു.[2] 2013-ലാണ് ചിത്രം തീയേറ്ററുകളിലെത്തിയതെങ്കിലും 2012-ൽ സെൻസർ ചെയ്തതു കാരണം പ്രസ്തുത വർഷത്തെ അവാർഡിനായുള്ള പട്ടികയിലാണ് ഈ ചിത്രവും സമർപ്പിച്ചത്.