സുന്ദർ പിച്ചൈ
ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ / From Wikipedia, the free encyclopedia
ഗൂഗിളിന്റെ ഇപ്പോഴത്തെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ (CEO) ആണ് സുന്ദർ പിച്ചൈ (ജനനം:1972 ജൂലൈ 12).പിച്ചൈ സുന്ദരരാജൻ (തമിഴിൽ:பிச்சை சுந்தரராஜன்) എന്നാണു യഥാർത്ഥ നാമമെങ്കിലും സുന്ദർ പിച്ചൈ (சுந்தர் பிச்சை) എന്ന പേരിലാണ് പ്രസിദ്ധനായത്.[3].ജനിച്ചതും വളർന്നതുംതമിഴ്നാട്ടിലെ ചെന്നൈയിലാണ് [4]. മെറ്റീരിയൽ എഞ്ചിനീയറായിട്ടാണ് പിച്ചൈ തന്റെ കരിയർ ആരംഭിച്ചത്. മാനേജ്മെന്റ് കൺസൾട്ടിംഗ് സ്ഥാപനമായ മക്കിൻസി ആൻഡ് കമ്പനിയിലെ ഒരു ഹ്രസ്വകാലത്തെ സേവനത്തിന് ശേഷം, 2004 മുതൽ ഗൂഗിളിൽ പ്രവർത്തിക്കുന്ന ഇദ്ദേഹം സിഇഒ ലാറി പേജ് മുമ്പ് പ്രൊഡക്റ്റ് ചീഫ് ആയി പിച്ചൈയെ നിയമിച്ചതിനു ശേഷമാണ് 2015 ഓഗസ്റ്റ് 10നു ആൽഫബെറ്റ് ഇൻകോർപ്പറേറ്റഡിന്റെ ഉപവിഭാഗമായി മാറിയ ഗൂഗിളിന്റെ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി മാറുന്നത്. ഗൂഗിൾ ക്രോം(Google Chrome), ക്രോം ഒഎസ്(Chrome OS), ഒപ്പം ഗൂഗിൾ ഡ്രൈവിന്റെ(Google Drive) പ്രധാന ഉത്തരവാദിത്തം നിർവ്വേറ്റുകയും, മാത്രമല്ല ഗൂഗിളിന്റെ ക്ലയന്റ് സോഫ്റ്റ്വെയർ ഉൽപ്പന്നങ്ങൾക്കായുള്ള ഉൽപ്പന്ന മാനേജുമെൻറ്, നവീകരണ ശ്രമങ്ങൾ എന്നിവയ്ക്ക് അദ്ദേഹം നേതൃത്വം നൽകി. കൂടാതെ, ജിമെയിൽ, ഗൂഗിൾ മാപ്സ് പോലുള്ള മറ്റ് ആപ്ലിക്കേഷനുകളുടെ വികസനത്തിന് അദ്ദേഹം മേൽനോട്ടം വഹിച്ചു. 2010 ൽ, ഗൂഗിൾ പുതിയ വീഡിയോ കോഡെക് വിപി 8 ന്റെ ഓപ്പൺ സോഴ്സിംഗ് പ്രഖ്യാപിക്കുകയും പുതിയ വീഡിയോ ഫോർമാറ്റ് വെബ്എം അവതരിപ്പിക്കുകയും ചെയ്തു. ക്രോംബുക്ക് 2012-ൽ പുറത്തിറങ്ങി. 2013-ൽ പിച്ചൈ താൻ മേൽനോട്ടം വഹിച്ച ഗൂഗിൾ ഉൽപ്പന്നങ്ങളുടെ പട്ടികയിൽ ആൻഡ്രോയിഡ് കൂടി ചേർത്തു.
സുന്ദർ പിച്ചൈ | |
---|---|
ജനനം | (1972-06-10) ജൂൺ 10, 1972 (52 വയസ്സ്) |
പൗരത്വം | യു.എസ്. |
വിദ്യാഭ്യാസം | IIT Kharagpur (BTech) സ്റ്റാൻഫോർഡ് സർവ്വകലാശാല (MS) യൂണിവേഴ്സിറ്റി ഓഫ് പെൻസിൽവാനിയ (MBA) |
സ്ഥാനപ്പേര് | CEO of Alphabet and Google |
ബോർഡ് അംഗമാണ്; |
|
ജീവിതപങ്കാളി(കൾ) | അഞ്ജലി പിച്ചൈ |
കുട്ടികൾ | 2 |
ഒപ്പ് | |
2015 ഒക്ടോബർ 24 ന്, ഗൂഗിൾ കമ്പനി കുടുംബത്തിൽ പുതിയ ഹോൾഡിംഗ് കമ്പനിയായ ആൽഫബെറ്റ് ഇൻകോർപ്പറേഷന്റെ രൂപീകരണം പൂർത്തിയായപ്പോൾ അദ്ദേഹം പുതിയ സ്ഥാനത്തേക്ക് മാറി. 2017 ൽ ആൽഫബെറ്റ് ബോർഡ് ഓഫ് ഡയറക്ടേഴ്സിൽ നിയമിക്കപ്പെട്ടു.[5]
ടൈം മാഗസിന്റെ ഏറ്റവും സ്വാധീനമുള്ള 100 പേരിൽ ഒരാളായി [6] 2016 ലും, 2020 ലും പിച്ചൈയെ ഉൾപ്പെടുത്തി.[7]