![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/be/Mount_Sinai_Egypt.jpg/640px-Mount_Sinai_Egypt.jpg&w=640&q=50)
സീനായ് മല
From Wikipedia, the free encyclopedia
എബ്രായബൈബിളിലേയും ഖുറാനിലേയും ആഖ്യാനങ്ങളും യഹൂദ, ക്രൈസ്തവ, ഇസ്ലാമിക വിശ്വാസപാരമ്പര്യങ്ങളും അനുസരിച്ച്, ദൈവം ഇസ്രായേൽ ജനതക്ക് നിയമസാരാംശമായ പത്തുകല്പനകൾ നൽകിയ സ്ഥാനമാണ് സീനായ് മല അഥവാ ഹോരെബ് മല. ദൈവത്തിന്റെ മല എന്ന പേരും ഇതിനുണ്ട്. എന്നാൽ ഈവിധം പല പേരുകളിൽ സൂചിതമാകുന്നത് ഒരു സ്ഥാനം തന്നെയണെന്നുറപ്പില്ല. ഒന്നാം നൂറ്റാണ്ടിലെ യഹൂദചരിത്രകാരൻ ജോസെഫസോ, പൗലോസ് അപ്പസ്തോലനോ സീനായ് മല എന്ന പേര് ഉപയോഗിക്കുന്നില്ല. മുന്നേ ഹോരെബ് എന്നറിയപ്പെട്ടിരുന്ന മലയുടെ പേര് പിന്നീട് സീനായ് എന്നു മാറിയതാണെങ്കിൽ ആ മാറ്റം നടന്നതെന്നാണെന്നു വ്യക്തമല്ല.[1]
വസ്തുതകൾ സീനായ് മല (ജബൽ മൂസാ), ഉയരം കൂടിയ പർവതം ...
സീനായ് മല (ജബൽ മൂസാ) | |
---|---|
![]() ബൈബിളിലെ സീനായ് മലയായി കരുതപ്പെടുന്ന ഈജിപ്തിലെ "മോശെയുടെ പർവതം" അഥവാ ജബൽ മൂസാ | |
ഉയരം കൂടിയ പർവതം | |
Elevation | 2,285 m (7,497 ft) |
Prominence | 334 m (1,096 ft) ![]() |
Coordinates | 28°32′23″N 33°58′24″E |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
സ്ഥാനം | സെയ്ന്റ് കാഥറീൻ, തെക്കൻ സീനായ് പ്രവിശ്യ, ഈജിപ്റ്റ് |
അടയ്ക്കുക