From Wikipedia, the free encyclopedia
റഷ്യൻ ഡോക്യുമെന്ററി,ന്യൂസ് റീൽ നിർമ്മാതാവുംചലച്ചിത്ര സൈദ്ധാന്തികനുമായിരുന്ന ഡേവിഡ് അബ് ലേവിച്ച് കൗഫ് മാൻ എന്ന സീഗാ വെർതോവ് അന്നത്തെ റഷ്യൻ സാമ്രാജ്യത്തിന്റെ ഭാഗമായിരുന്ന പോളണ്ടിലെ ബാലിസ്തോക്കിൽ ഒരു ജൂതകുടുംബത്തിലാണ് ജനിച്ചത്.[1] (:1896 ജനു: 2– 1954 ഫെബ്: 12) സൈറ്റ് ആൻഡ് സൗണ്ട് എന്ന സംഘടന 2012 ൽ നടത്തിയ വോട്ടെടുപ്പിൽ വെർത്തോവിന്റെ ചലച്ചിത്രസൃഷ്ടിയായ " മാൻ വിത്ത് എ മൂവിക്യാമറയെ (1928) ഇതുവരെയുള്ള ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ എട്ടാമത്തേതായി തിരഞ്ഞെടുത്തിരുന്നു.[2]
സീഗാ വെർതോവ് | |
---|---|
പ്രമാണം:Dziga Vertov photograph.jpg | |
ജനനം | David Abelevich Kaufman 2 ജനുവരി 1896 |
മരണം | 12 ഫെബ്രുവരി 1954 58) | (പ്രായം
മരണ കാരണം | Cancer |
ദേശീയത | Soviet |
തൊഴിൽ | Film director, cinema theorist |
സജീവ കാലം | 1917-1954 |
അറിയപ്പെടുന്ന കൃതി | Man with a Movie Camera |
ജീവിതപങ്കാളി(കൾ) | Elizaveta Svilova (1929-1954; his death) |
കുടുംബം | Boris Kaufman (brother) Mikhail Kaufman (brother) |
1915 ലെ ജർമ്മൻ സേനയുടെ അധിനിവേശത്തെത്തുടർന്ന് മോസ്കോയിലേയ്ക്കു പാലായനം ചെയ്ത വെർതോവിന്റെ കുടുംബം പെട്രോഗാഡിൽ താമസമാക്കുകയാണ് ചെയ്തത്. സംഗീതം അഭ്യസിയ്ക്കാൻ തുടങ്ങിയ വെർതോവ് പിന്നീട് എഴുത്തിലേയ്ക്കും തിരിഞ്ഞു. 1916-17 കാലത്ത് സെന്റ് പീറ്റേഴ്സ് സർവ്വകലാശാലയിൽ വൈദ്യശാസ്ത്രപഠനത്തിനു ചേർന്ന വെർതോവ് പഠനത്തിന്റെ ഇടവേളകളിൽ സ്വയം സൗണ്ട് കൊളാഷ് പരീക്ഷണങ്ങൾ നടത്തുകയുമുണ്ടായി. ഇക്കാലത്താണ് കറങ്ങുന്ന പമ്പരം (Spinning Top)എന്നർത്ഥം വരുന്ന സീഗാ വെർതോവ് എന്ന തൂലികാനാമം അദ്ദേഹം സ്വീകരിച്ചത്. [3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.