![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/8/82/Map_Safavid_persia.png/640px-Map_Safavid_persia.png&w=640&q=50)
സിസ്താൻ
ഇറാന്റെ കിഴക്കും അഫ്ഘാനിസ്താന്റെ തെക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന അതിർത്തിപ്രദേശമാണ് സ / From Wikipedia, the free encyclopedia
ഇറാന്റെ കിഴക്കും അഫ്ഘാനിസ്താന്റെ തെക്കുപടിഞ്ഞാറുമായി സ്ഥിതിചെയ്യുന്ന അതിർത്തിപ്രദേശമാണ് സിസ്താൻ. ഇത് ഇന്നത്തെ ഇറാനിലെ സിസ്താൻ-ബലൂചിസ്ഥാൻ പ്രവിശ്യയിലും അഫ്ഘാനിസ്താനിലെ നിമ്രൂസ് പ്രവിശ്യയിലുമായി സ്ഥിതി ചെtയ്യുന്നു.
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/8/82/Map_Safavid_persia.png/640px-Map_Safavid_persia.png)
![Thumb image](http://upload.wikimedia.org/wikipedia/commons/thumb/4/45/Afghan_topo_en.jpg/640px-Afghan_topo_en.jpg)
ശകരുടെ ആഗമനാന്തരം അവരുടെ പ്രധാന ആവാസമേഖലയായിരുന്ന ഇവിടം ശകസ്താൻ എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. ശകസ്താൻ എന്ന പേരാണ് പിന്നീട് സിസ്താൻ എന്നായത്. ഇസ്ലാമിക ആധിപത്യത്തിന്റെ തുടക്കത്തിൽ ഈ പ്രദേശത്തെ നിമ്രൂസ് എന്നും വിളിക്കാൻ തുടങ്ങി. ഖുറാസാന്റെ തെക്കു കിടക്കുന്ന പ്രദേശം എന്നതിനാലാണ് തെക്ക് എന്നർത്ഥമുള്ള ഈ പേര് വിളിക്കപ്പെട്ടത്. മേഖലയുടെ പുരാതനനാമമായ ഡ്രാംഗിയാന അഥവാ സ്രാങ്കിയാന എന്ന പേരിൽ നിന്നാണ് സിസ്താന്റെ തലസ്ഥാനത്തിന് സരഞ്ജ് എന്ന പേര് വന്നത്[1]. സരഞ്ജ് ഇന്ന് അഫ്ഘാനിസ്ഥാനിലാണ് സ്ഥിതി ചെയ്യുന്നത്.