From Wikipedia, the free encyclopedia
സാൻ ഗബ്രിയേൽ മൌണ്ടൻസ് ( San Gabriel Mountains ), വടക്കൻ ലോസ് ആഞ്ചെലെസ് കൗണ്ടിയിലും പടിഞ്ഞാറൻ സാൻ ബർണാർഡിനോ കൌണ്ടിയിലുമായി സ്ഥിതിചെയ്യുന്ന അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തു സ്ഥിതിചെയ്യുന്ന ഒരു പർവ്വതനിരയാണ്.[1] ട്രാൻസ്വേർസ് റേഞ്ചുകളുടെ ഭാഗമായ ഈ മലനിരകൾ, ലോസ് ഏഞ്ചെലെസ് തടത്തിനും മൊജോവ മരുഭൂമിക്കും ഇടയിലായി പടിഞ്ഞാറ് അന്തർസംസ്ഥാന പാത 5, കിഴക്കു് അന്തർസംസ്ഥാന 15 എന്നിവ അതിരുകളായി സ്ഥിതിചെയ്യുന്നു. ഈ പർവ്വതനിരകൾ ലോസ് ആഞ്ചെലെസ ദേശീയ വനത്തിനുള്ളിലും ഈ വനങ്ങളാൽ ചുറ്റപ്പെട്ടും സാൻ ആൻഡ്രിയാസ് ഫോൾട്ടിനെ വടക്കൻ അതിർത്തിയാക്കി സ്ഥിതിചെയ്യുന്നു. ഈ പർവ്വതനിരകളിലെ ഏറ്റവും ഉയർന്ന കൊടുമുടി പൊതുവേ മൌണ്ട് ബാൽഡി എന്നു വിളിക്കപ്പെടുന്ന മൌണ്ട് സാൻ അന്റോണിയോ ആണ്. മറ്റൊരു പ്രസിദ്ധമായ കൊടുമുടി മൌണ്ട് വിൽസൺ ആണ്. പ്രസിദ്ധമായ മൌണ്ട് വിൽസൺ ഒബ്സർവേറ്ററി ഇവിടെ സ്ഥിതിചെയ്യുന്നതോടൊപ്പം ആന്റിന ഫാം എന്നപേരിൽ പ്രദേശിക മാദ്ധ്യമങ്ങളുടെ നിരവധി ട്രാൻസ്മിറ്ററുകളും ഇവിടെ സ്ഥിതിചെയ്യുന്നു. ഇവിടുത്തെ ഒബ്സർവേറ്ററി പൊതുജനങ്ങൾക്ക് സന്ദർശിക്കാവുന്നതാണ്. 2014 ഒക്ടോബർ 10 ന് മുൻ പ്രസിഡന്റ് ബറാക് ഒബാമ ഈ പ്രദേശം സാൻ ഗബ്രിയേൽ മൌണ്ടൻസ് ദേശീയ സ്മാരകമായി നാമനിർദ്ദേശം ചെയ്തു.[2]
സാൻ ഗബ്രിയേൽ മൌണ്ടൻസ് | |
---|---|
ഉയരം കൂടിയ പർവതം | |
Peak | Mount San Antonio |
Elevation | 10,064 അടി (3,068 മീ) |
വ്യാപ്തി | |
നീളം | 68.4 മൈ (110.1 കി.മീ) |
Width | 22.5 മൈ (36.2 കി.മീ) |
Area | 970 ച മൈ (2,500 കി.m2) |
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ | |
Country | United States |
State | California |
Counties | Los Angeles and San Bernardino |
Range coordinates | 34°17′20″N 117°38′48″W |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.