From Wikipedia, the free encyclopedia
കൺസ്യൂമർ ഇലക്ട്രോണിക്സ് രംഗത്തും, നിർമ്മാണ മേഖലയിലും, ഇൻഷുറൻസ് രംഗത്തും പ്രവർത്തിക്കുന്ന ദക്ഷിണ കൊറിയൻ മൾട്ടിനാഷണൽ കമ്പനിയാണ് സാംസങ്. സോളിലെ സാംസങ് ടൗണാണ്[3] ആസ്ഥാനം. US$ 200 ബില്ല്യനോളം (ഏകദേശം 12.98 ലക്ഷം കോടി രൂപ) വരും ഈ ഭീമൻ കമ്പനിയുടെ ആസ്ഥി. സാംസങ്ങിന്റെ ഒരു വർഷത്തിലെ വരുമാനം ദക്ഷിണ കൊറിയയുടെ ജി.ഡി.പി.യുടെ 17%-ത്തോളം വരും. ദക്ഷിണ കൊറിയയിലെ ഏറ്റവും വലുതും ലോകത്തിലെ തന്നെ പത്താമത്തെ ഏറ്റവും വലുതുമായ കമ്പനിയാണ് സാംസങ്. സ്മാർട്ഫോൺ വിപണിയിൽ മുന്നിൽ നിൽക്കുന്നതും സാംസങ്ങാണ്.
സ്ഥാപിതം | 1 മാർച്ച് 1938 ദേഗു, ജാപ്പനീസ് കൊറിയ |
---|---|
സ്ഥാപകൻ | ലീ ബായ്ങ്ങ്-ചുൾ |
ആസ്ഥാനം | |
സേവന മേഖല(കൾ) | ലോകവ്യാപകം |
പ്രധാന വ്യക്തി | ലീ കുൻ-ഹേ (ചെയർമാൻ) ലീ ജെ-യങ് (വൈസ് ചെയർമാൻ) |
ഉത്പന്നങ്ങൾ | വസ്ത്രം, രാസവസ്തുക്കൾ,ഉപഭോക്തൃ ഇലക്ട്രോണിക്സ്,ഇലക്ട്രോണിക് ഘടകങ്ങൾ,ചികിത്സാ ഉപകരണങ്ങൾ,ആർദ്ധചാലകം, സോളിഡ് സ്റ്റേറ്റ് ഡ്രൈവ്, ട്രാം, കപ്പൽ, ടെലികമ്മ്യൂണിക്കേഷൻ ഉപകരണങ്ങൾ, വീട്ടുപകരണങ്ങൾ[1] |
സേവനങ്ങൾ | പരസ്യം,നിർമ്മാണം, വിനോദം,സാമ്പത്തിക സേവനങ്ങൾ,ആതിഥ്യം,വിവര ആശയവിനിമയ സാങ്കേതികവിദ്യ ,ആരോഗ്യ ആരോഗ്യ സംരക്ഷണ സേവനങ്ങൾ,റീട്ടെയിൽ,കപ്പൽനിർമ്മാണം |
വരുമാനം | US$305 ബില്ല്യൻ (2014)[2] |
മൊത്ത വരുമാനം | US$22.1 ബില്ല്യൻ (2014)[2] |
മൊത്ത ആസ്തികൾ | US$529.5 ബില്ല്യൻ (2014)[2] |
Total equity | US$231.2 ബില്ല്യൻ (2014)[2] |
ജീവനക്കാരുടെ എണ്ണം | 489,000 (2014)[2] |
ഡിവിഷനുകൾ | സാംസങ് ഇലക്ട്രോണിക്സ് സാംസങ് സി&ടി കോർപ്പറേഷൻ സാംസങ് ഹെവി ഇൻഡസ്ട്രീസ് സാംസങ് എസ് ഡി എസ് സാംസങ് ലൈഫ് ഇൻഷുറൻസ് സാംസങ് ഫയർ & മറൈൻ ഇൻഷുറൻസ് ചെയ്ൽ വേൾഡ് വൈഡ് |
വെബ്സൈറ്റ് | samsung |
1938-ൽ കൊറിയയിലെ (ഇപ്പോൾ ദക്ഷിണ കൊറിയയിൽ) ദേഗു എന്ന നഗരത്തിൽ ബ്യൂങ്-ചുൽ ലീ ആരംഭിച്ച സംരംഭം. ആദ്യകാല പേർ സാംസങ് സാംഘോ എന്നായിരുന്നു.
കൊറിയൻ മീനുകൾ, പച്ചകറികൾ, പഴങ്ങൾ തുടങ്ങിയവ മഞ്ജൂരിയ.[4], ബെയ്ജിങ്ങ് എന്നിടങ്ങളിലേക്ക് കയറ്റുമതിയായിരുന്നു ആദ്യകാല പ്രവർത്തനങ്ങൾ. പത്തു വർഷങ്ങൾക്കുള്ളിൽ, നിരവധി മില്ലുകളും മിഠായി കടകളും ആരംഭിച്ച സാംസങ് പിന്നീട് വളർന്നു പന്തലിക്കുകയായിരുന്നു. "സാംസങ്" എന്ന കൊറിയൻ വാക്കിന്റെ അർഥം മൂന്നു നക്ഷത്രങ്ങൾ എന്നാണ്. 1969-ൽ സാംസങ്-സാന്യോ ഇലക്ട്രോണിക്സ്[5] തുടങ്ങിയതാണ് സാംസങ്ങിനെ ഇലക്ട്രിക്കൽ ഉല്പന്നങ്ങളുടെ വ്യാപാരത്തിലേക്ക് എത്തിച്ചത് (1977-ൽ ഇതിനെ സാംസങ് ഇലക്ട്രോണിക്സ് എന്ന ശൃഖലയുമായി ലയിപ്പിച്ചു). 1970-ൽ ബ്ലാക്ക്&വൈറ്റ് ടി.വി. നിർമ്മിച്ചുകൊണ്ട് ഇലക്ട്രോണിക്സ് മേഖലയിലേക്ക് പ്രവേശിച്ചു. തുടർന്ന് ഫ്രിഡ്ജ്, വാഷിംഗ് മെഷീൻ, കളർ ടി.വി., മൈക്രോവേവ് അവൻ, കമ്പ്യൂട്ടർ (1983) തുടങ്ങിയ ഗൃഹോപകരണങ്ങളുടെ നിർമ്മാണം ആരംഭിച്ചു.[6]
1987-ൽ ലീ അന്തരിച്ചപ്പോൾ സാംസങ് സാംസങ് ഗ്രൂപ്പ്, ഷിൻസെഗേ ഗ്രൂപ്പ്[7], സി.ജി. ഗ്രൂപ്പ്[8], ഹൻസോൾ ഗ്രൂപ്പ്[9] എന്നീ നാല് കമ്പനികളായി തിരിഞ്ഞു. ഇവയൊന്നും ഇപ്പോൾ സാംസങ് ഗ്രൂപ്പുമായി ബന്ധം തുടരുന്നില്ല.
1995 ഡിസംബറിൽ വീഡിയോക്കോൺ ഗ്രൂപ്പിലെ[10] വേണുഗോപാൽ ധൂതിന്റെ റീസണബിൾ കമ്പ്യൂട്ടർ സൊല്ല്യൂഷൻസ് പ്രൈവറ്റ് ലി. ന്റെ (RCSPL) ഒപ്പം ചേർന്ന് 51:49 അനുപാതത്തിൽ സാംസങ് ഇന്ത്യൻ വിപണിയിൽ കാല് കുത്തി. 1998-ൽ RCSPL-ന്റെ പങ്ക് 26% ആയി കുറഞ്ഞു. മിച്ചമുണ്ടായിരുന്ന 23% പങ്ക് സാംസങ് 2002 നവംബറിൽ വാങ്ങിച്ചു. ഉത്തരേന്ത്യയിൽ പ്രവർത്തനം ആരംഭിച്ച സാംസങ് തുടർന്ന് ഇന്ത്യ ഒട്ടാകെ അവരുടെ സാന്നിദ്ധ്യം അറിയിച്ചു. 2000-ൽ നോയിഡയിൽ സാംസങ് അവരുടെ ഇന്ത്യയിലെ ആദ്യത്തെ R&D സെന്റ്ർ ആരംഭിച്ചു. ഇതിപ്പോൾ ഇന്ത്യ, മിഡിൽ ഈസ്റ്റ്, തെക്കുകിഴക്കൻ ഏഷ്യ തുടങ്ങിയയിടങ്ങളിലേക്കായി പ്രവർത്തിക്കുന്ന്. 2002 സെപ്തംബറിൽ ഭാരത സർക്കാരിന്റെ ഇലക്ട്രോണിക്സിലെ മികവിനുള്ള അവാർഡ് നേടി.[11] 2013-ൽ സാംസങ്ങിനു് ഇന്ത്യയിൽ നിന്നുള്ള വരുമാനം ₹38,000 കോടിയായിരുന്നു.
സാംസങ്ങിന്റെ ഇന്ത്യയിൽ നിന്നുള്ള വരുമാനത്തിന്റെ നാലിൽ മൂന്ന് ഭാഗവും സ്മാർട്ട്ഫോൺ, ടാബ്ലെറ്റ് വിപണിയിൽ നിന്നാണ്. സാംസങ് ഇന്ത്യയുടെ പ്രസിഡന്റും സീ.ഈ.ഓ.യും ഹ്യുൻ ചിൽ ഹൊങാണ്[12]. ഇന്ത്യൻ സ്മാർട്ഫോൺ വിപണിയുടെ 21.5% സാംസങ്ങിന്റെ പക്കലാണ്.[13]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.