സത്യജിത് റായ്
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളാണ് സത്യജിത്ത് റേ / From Wikipedia, the free encyclopedia
ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും മികച്ച ചലച്ചിത്രസംവിധായകരിൽ ഒരാളായാണ് സത്യജിത്ത് റായ് (ബംഗാളി: সত্যজিৎ রায় Shottojit Rae) (1921 മേയ് 2 – 1992 ഏപ്രിൽ 23) അറിയപ്പെടുന്നത്. കൊൽക്കത്തയിലെ കലാപാരമ്പര്യമുള്ള കുടുംബത്തിൽ ജനിച്ച സത്യജിത്ത് റായ് അവിടുത്തെ പ്രസിഡൻസി കോളേജിലും ടാഗോർ സ്ഥാപിച്ച വിശ്വഭാരതി സർവകലാശാലയിലും ആയിട്ടാണ് വിദ്യാഭ്യാസം പൂർത്തിയാക്കിയത്. അഭിനേതാവായാണ് റായ് കലാജീവിതം ആരംഭിച്ചത്. ചലച്ചിത്രനിർമ്മാതാവായ ഴാങ് റെൻവായെ കണ്ടതും ബൈസിക്കിൾ തീവ്സ് എന്ന ഇറ്റാലിയൻ നിയോറിയലിസ്റ്റ് ചലച്ചിത്രം കണ്ടതും അദ്ദേഹത്തെ ചലച്ചിത്രനിർമ്മാണരംഗത്തേക്ക് തിരിയാൻ പ്രേരിപ്പിച്ചു.
സത്യജിത് റായ് | |
---|---|
ജനനം | (1921-05-02)2 മേയ് 1921 |
മരണം | 23 ഏപ്രിൽ 1992(1992-04-23) (പ്രായം 70) |
തൊഴിൽ | Film director, producer, screenwriter, writer, music director, lyricist |
സജീവ കാലം | 1950–92 |
ജീവിതപങ്കാളി(കൾ) | ബിജൊയ റായ് (m. 1949–92) |
ഒപ്പ് | |
പ്രമാണം:Satyajit Ray Signature.jpg |
ചലച്ചിത്രങ്ങൾ, ഡോക്യുമെന്ററികൾ, ഹ്രസ്വചിത്രങ്ങൾ എന്നിവ ഉൾപ്പെടെ 37 ചിത്രങ്ങൾ അദ്ദേഹം സംവിധാനം ചെയ്തു. ആദ്യചിത്രമായ പഥേർ പാഞ്ചാലി (1955)[1] 11 അന്താരാഷ്ട്രപുരസ്കാരങ്ങൾ കരസ്ഥമാക്കി. കാൻ ചലച്ചിത്രമേളയിലെ ഏറ്റവും മികച്ച ഹ്യൂമൻ ഡോക്യുമെന്റ് പുരസ്കാരവും ഇതിൽപ്പെടും. പഥേർ പാഞ്ചാലി, അപരാജിതോ, അപുർ സൻസാർ എന്നീ തുടർചിത്രങ്ങളാണ്[2] അപുത്രയം എന്ന പേരിൽ അറിയപ്പെടുന്നത്. തിരക്കഥാരചന, നടീനടന്മാരെ തെരഞ്ഞെടുക്കൽ (casting), പശ്ചാത്തലസംഗീതം, ഛായാഗ്രഹണം, കലാസംവിധാനം, ചിത്രസംയോജനം, പരസ്യകല എന്നിങ്ങനെ ചലച്ചിത്രനിർമ്മാണരംഗത്തെ എല്ലാ മേഖലകളിലും റായ് പ്രവർത്തിച്ചിട്ടുണ്ട്.