സംസ്കർ കേന്ദ്ര
വാസ്തുശില്പിയായ ലെ കൂർബസിയേ രൂപകല്പന ചെയ്ത ഇന്ത്യയിലെ അഹമ്മദാബാദിലുള്ള ഒരു മ്യൂസിയം From Wikipedia, the free encyclopedia
വാസ്തുശില്പിയായ ലെ കൂർബസിയേ രൂപകല്പന ചെയ്ത ഇന്ത്യയിലെ അഹമ്മദാബാദിലുള്ള ഒരു മ്യൂസിയം From Wikipedia, the free encyclopedia
വാസ്തുശില്പിയായ ലെ കൂർബസിയേ രൂപകല്പന ചെയ്ത ഇന്ത്യയിലെ അഹമ്മദാബാദിലുള്ള ഒരു മ്യൂസിയമാണ് സംസ്കർ കേന്ദ്ര. അഹമ്മദാബാദിന്റെ ചരിത്രം, കല, സംസ്കാരം, വാസ്തുവിദ്യ എന്നിവ ചിത്രീകരിക്കുന്ന ഒരു സിറ്റി മ്യൂസിയമാണിത്. പട്ടങ്ങൾ, ഫോട്ടോഗ്രാഫുകൾ, മറ്റ് പുരാവസ്തുക്കൾ എന്നിവയുടെ ശേഖരം ഉൾപ്പെടുന്ന മറ്റൊരു പതംഗ് കൈറ്റ് മ്യൂസിയം അവിടെയുണ്ട്.[1] പാൾഡിക്ക് സമീപമുള്ള സർദാർ പാലത്തിന്റെ പടിഞ്ഞാറേ അറ്റത്താണ് കാമ്പസ് സ്ഥിതി ചെയ്യുന്നത്.[2]
કર્ણાવતી : અતીતની ઝાંખી | |
സ്ഥാപിതം | 9 ഏപ്രിൽ 1954 |
---|---|
സ്ഥാനം | Opp. Tagore Hall, near NID, Sardar bridge corner, Paldi, Ahmedabad |
നിർദ്ദേശാങ്കം | 23°00′47″N 72°34′10″E |
Type | Local museum, history museum, art Museum, kite museum |
Owner | Ahmedabad Municipal Corporation |
സ്വിസ്-ഫ്രഞ്ച് ആർക്കിടെക്റ്റ് ലെ കൂർബസിയേ ആണ് മ്യൂസിയം മോഡേണിസ്റ്റ് ശൈലിയിൽ രൂപകൽപ്പന ചെയ്തത്. രൂപകൽപന ചെയ്യുന്ന സമയത്ത് ഇത് മ്യൂസിയം ഓഫ് നോളജ് എന്ന് നാമകരണം ചെയ്യപ്പെട്ടു. അഹമ്മദാബാദിലെ സാംസ്കാരിക കേന്ദ്രത്തിന്റെ ഒരു വലിയ സമുച്ചയത്തിന്റെ ഭാഗമായിരുന്നു ഇത്. നരവംശശാസ്ത്രം, പ്രകൃതിചരിത്രം, പുരാവസ്തുശാസ്ത്രം, സ്മാരക ശിൽപങ്ങൾ, വർക്ക്ഷോപ്പുകൾ, ഡിപ്പോകൾ, തുറസ്സായ സ്ഥലങ്ങളിലെ നാടോടിക്കഥകൾ എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങൾക്കായി പ്രത്യേക പവലിയനുകളും മേഖലകളും ഉണ്ടായിരുന്നു. മിറാക്കിൾ ബോക്സ് എന്ന പേരിൽ തിയേറ്ററിനുള്ള പവലിയനും ഇതിൽ ഉൾപ്പെട്ടിരുന്നു. എന്നാൽ ആസൂത്രണം ചെയ്ത മുഴുവൻ സാംസ്കാരിക കേന്ദ്രത്തിൽ നിന്ന് മ്യൂസിയം മാത്രമാണ് നിർമ്മിച്ചത്. 1954 ഏപ്രിൽ 9-നാണ് ഇതിന്റെ തറക്കല്ലിട്ടത്.[3]
3.4 മീറ്റർ (11 അടി) ഉയരമുള്ള അദ്ദേഹത്തിന്റെ കൈയൊപ്പുള്ള പൈലറ്റികളിൽ കെട്ടിടം നിലകൊള്ളുന്നു. കെട്ടിടത്തിന്റെ പുറംഭാഗം പ്ലെയിൻ ഇഷ്ടികയും അസംസ്കൃത കോൺക്രീറ്റിന്റെ (Béton brut) ഘടനയുടെ അനാവൃതമായ ഘടകങ്ങളും ഉള്ളതാണ്. ഘടനാപരമായ ഗ്രിഡ് 7 മീറ്ററാണ് (23 അടി).[3][4]
ചൂടുള്ള കാലാവസ്ഥയിൽ നിന്ന് സംരക്ഷിക്കുന്നവിധത്തിലാണ് കെട്ടിടം രൂപകൽപ്പന ചെയ്തിരിക്കുന്നത്. മേൽക്കൂരയിൽ തോട്ടം ഉണ്ടാക്കുന്നതിനായി ഉദ്ദേശിച്ചിട്ടുള്ള നിരവധി വലിയ തടങ്ങൾ ഉണ്ട്. ഒരാൾ കെട്ടിടത്തിന്റെ അടിയിൽ നിന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ അവിടെ ഒരു വലിയ കുളവും പ്രദർശന സ്ഥലങ്ങളിലേക്ക് നയിക്കുന്ന ഒരു കോവണിക്കൈപ്പിടിയും ഉള്ള ഒരു തുറന്ന കോർട്ടുണ്ട്. അകത്തളങ്ങൾ പ്ലാസ്റ്ററിലാണ് തീർത്തിരിക്കുന്നത്.[3][4]
"മ്യൂസിയം ഓഫ് അൺലിമിറ്റഡ് എക്സ്റ്റൻഷൻ" പ്രോജക്റ്റ്, ടോക്കിയോയിലെ നാഷണൽ മ്യൂസിയം ഓഫ് വെസ്റ്റേൺ ആർട്ട്, ചണ്ഡീഗഡിലെ ഗവൺമെന്റ് മ്യൂസിയം ആൻഡ് ആർട്ട് ഗാലറി തുടങ്ങിയ ലെ കോർബ്യൂസിയറിന്റെ മറ്റ് മ്യൂസിയം പ്രോജക്ടുകൾക്ക് സമാനമാണ് ഈ മ്യൂസിയം. സർപ്പിളവും വിപുലീകരിക്കാൻ രൂപകൽപ്പന ചെയ്തതുമാണ്.[3][4]
നഗരത്തിന്റെ ചരിത്രം, കല, ഫോട്ടോഗ്രാഫി, മഹാത്മാഗാന്ധി, ഇന്ത്യൻ സ്വാതന്ത്ര്യ സമരം, അഹമ്മദാബാദിലെ വിവിധ മതസമൂഹങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട വിവിധ വിഭാഗങ്ങൾ മ്യൂസിയത്തിലുണ്ട്.[1] 4.5 മീറ്റർ ഉയരമുള്ള ലോകത്തിലെ ഏറ്റവും ഉയരമുള്ള സാമ്പ്രാണിദണ്ഡ് ഇവിടെയുണ്ട്.[2] പട്ടം, ഫോട്ടോഗ്രാഫുകൾ, മറ്റ് പുരാവസ്തുക്കൾ എന്നിവയുടെ ശേഖരം ഉൾക്കൊള്ളുന്ന ഒരു കൈറ്റ് മ്യൂസിയം ഈ കെട്ടിടത്തിൽ ഉൾപ്പെടുന്നു.[1][2] എല്ലിസ് ബ്രിഡ്ജ് ഫൗണ്ടേഷൻ ബ്ലോക്ക് സംസ്കാർ കേന്ദ്രത്തിലേക്ക് മാറ്റി. അതിൽ ഇങ്ങനെ പറയുന്നു:
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.