![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/b/bb/Rubens_apostel_simon.jpg/640px-Rubens_apostel_simon.jpg&w=640&q=50)
ശിമയോൻ ശ്ലീഹാ
From Wikipedia, the free encyclopedia
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് ശിമയോൻ ശ്ലീഹാ അഥവാ ശിമോൻ ശ്ലീഹാ. ചെറിയ ശിമയോൻ എന്നും തീവ്രവാദിയായ ശിമയോൻ അഥവാ എരിവുകാരനായ ശിമയോൻ എന്നും കനാന്യനായ ശിമയോൻ എന്നും ഇദ്ദേഹം വിളിക്കപ്പെടുന്നു. ക്രിസ്തുവിന്റെ മറ്റൊരു ശിഷ്യനായ പത്രോസ് ശ്ലീഹായും ശിമയോൻ എന്നറിയപ്പെടുന്നതിനാലായിരിക്കണം ഇദ്ദേഹത്തിന്റെ പേരിനൊപ്പം ഈ വിശേഷണങ്ങൾ ചേർക്കപ്പെട്ടിരിക്കുന്നത്. യൂദാ ശ്ലീഹായും ശിമയോൻ ശ്ലീഹായും സുവിശേഷപ്രചാരണത്തിനിടയിൽ ഒരുമിച്ച് രക്തസാക്ഷിത്വം വരിച്ചു എന്നു വിശ്വസിക്കപ്പെടുന്നതിനാൽ ഒരേ ദിവസമാണ് സഭ ഇവരുടെ തിരുനാൾ ആചരിക്കുന്നത്.
വസ്തുതകൾ വിശുദ്ധ ശിമയോൻ ശ്ലീഹാ, അപ്പസ്തോലൻ, രക്തസാക്ഷി, പ്രബോധകൻ ...
വിശുദ്ധ ശിമയോൻ ശ്ലീഹാ | |
---|---|
![]() St. Simon, by Peter Paul Rubens (c. 1611), from his Twelve Apostles series at the Museo del Prado, Madrid | |
അപ്പസ്തോലൻ, രക്തസാക്ഷി, പ്രബോധകൻ | |
ജനനം | കാന, ഗലീലിയ, യഹൂദ, റോമൻ സാമ്രാജ്യം |
മരണം | ~65 AD അല്ലെങ്കിൽ ~107 AD[1] മരണസ്ഥലത്തെക്കുറിച്ച് ഏകാഭിപ്രായമില്ല |
വണങ്ങുന്നത് | റോമൻ കത്തോലിക്ക സഭ; പൗരസ്ത്യ ഓർത്തഡോക്സ് സഭ; ഓറിയന്റൽ ഓർത്തഡോക്സ് സഭകൾ, പൗരസ്ത്യ കത്തോലിക്ക സഭകൾ; ആംഗ്ലിക്കൻ സഭ; ലൂഥറൻ സഭ |
പ്രധാന തീർത്ഥാടനകേന്ദ്രം | relics claimed by many places, including Toulouse; Saint Peter's Basilica[2] |
ഓർമ്മത്തിരുന്നാൾ | ഒക്ടോബർ 28 (പാശ്ചാത്യ ക്രൈസ്തവികത); മേയ് 10 (ബൈസാന്റിയൻ സഭകൾ) |
പ്രതീകം/ചിഹ്നം | boat; cross and saw; fish (or two fishes); lance; man being sawn in two longitudinally; oar[2] |
മദ്ധ്യസ്ഥം | curriers; sawyers; tanners[2] |
അടയ്ക്കുക