ഇന്ത്യൻ ശാസ്ത്രജ്ഞൻ From Wikipedia, the free encyclopedia
ന്യൂഡൽഹിയിലെ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിന്റെ ഡീൻ ആണ് ശശി വാധ്വ (ജനനം: 20 ജൂലൈ 1948). വികസന ന്യൂറോബയോളജി, ക്വാണ്ടിറ്റേറ്റീവ് മോർഫോളജി, ഇലക്ട്രോൺ മൈക്രോസ്കോപ്പി എന്നിവയാണ് അവരുടെ പ്രധാന ഗവേഷണ താൽപ്പര്യങ്ങൾ. അവരുടെ പരീക്ഷണശാല പ്രധാനമായും ശ്രദ്ധകേന്ദ്രീകരിച്ചിരിക്കുന്നത് മനുഷ്യമസ്തിഷ്കത്തിന്റെ വികസനത്തിലാണ്. [1] [2] [3] [4] [5]
Shashi Wadhwa | |
---|---|
ജനനം | 30 July 1948 |
ദേശീയത | Indian |
കലാലയം | Netaji Subhash Chandra Bose Medical College and Hospital, Jabalpur All India Institute of Medical Sciences |
അറിയപ്പെടുന്നത് | Anatomy and Developmental neuroscience |
ശാസ്ത്രീയ ജീവിതം | |
ഡോക്ടർ ബിരുദ ഉപദേശകൻ | Veena Bijlani |
1970 ൽ ജബൽപൂർ മെഡിക്കൽ കോളേജിൽ (മധ്യപ്രദേശ്) നിന്ന് ബിരുദാനന്തര ബിരുദം നേടിയ ശശി, എം.എസ്, പിഎച്ച്ഡി എന്നിവയിലേക്ക് നയിച്ച ബിരുദാനന്തര പഠനത്തിനായി എയിംസിലെ അനാട്ടമി വിഭാഗത്തിൽ ചേർന്നു. [1]
ശശി വിരമിക്കുന്നതുവരെ പ്രൊഫസറായും ഒടുവിൽ അനാട്ടമി ഡിപ്പാർട്ട്മെന്റിന്റെ ഡീനായും പ്രവർത്തിച്ചു. 1972 മുതൽ എയിംസിൽ എംഎസ്സി, എംഎസ്, പിഎച്ച്ഡി ബിരുദധാരികളെയും ബിരുദാനന്തര ബിരുദധാരികളെയും പഠിപ്പിക്കുകയും പരിശീലനം നൽകുകയും ചെയ്തു. 67 അന്താരാഷ്ട്ര, 37 ദേശീയ ഗവേഷണ പ്രസിദ്ധീകരണങ്ങൾ അതോടോപ്പം പുസ്തകങ്ങളിൽ 27 അധ്യായങ്ങൾ ഉള്ളതുകൂടാതെ 13 പുസ്തകങ്ങളും മോണോഗ്രാഫുകളും എഡിറ്റ്/കോ-എഡിറ്റ് ചെയ്തിട്ടുണ്ട്. [2]
മൂന്നു മേഖലകളിലാണ് ശശി വാധ്വയുടെ പ്രധാന ഗവേഷണ താൽപ്പര്യങ്ങൾ :
ഭ്രൂണാവസ്ഥയിലെ മനുഷ്യ മസ്തിഷ്കത്തെ സംബന്ധിക്കുന്ന ഗവേഷണങ്ങളാണ് അവരുടെ ലബോറട്ടറിയിൽ പ്രധാനമായും നടക്കുന്നത്. ഗർഭസ്ഥശിശുവിന്റെ ഭ്രൂണാവസ്ഥയിൽ സുഷുമ്നാ നാഡി, വിഷ്വൽ പാത്വേ, സെറിബെല്ലർ ന്യൂക്ലിയസ്, മൂത്രസഞ്ചിയിലെ അനൈച്ഛിക വികാസ സങ്കോചങ്ങൾ എന്നിവ പഠിക്കുക വഴി ഇവയിലെ മാറ്റങ്ങൾ ബന്ധപ്പെട്ട അവയവങ്ങളിലുണ്ടാക്കുന്ന ഗുരുതരമായ മാറ്റങ്ങളെ മനസ്സിലാക്കാനാണ് ഈ പഠനങ്ങൾ. തന്മാത്ര തലത്തിൽ ഈ ഭാഗങ്ങൾക്കുണ്ടാകുന്ന വികാസ പരിണാമങ്ങളെക്കുറിച്ചും പ്രക്രിയകളെക്കുറിച്ചും പഠിക്കാനും മനസ്സിലാക്കുന്നതിനും പാത്തോളജിക്കൽ മെറ്റീരിയലുകളുമായും മൃഗ പരീക്ഷണങ്ങളുമായും താരതമ്യപ്പെടുത്തുന്നതിനുള്ള അടിസ്ഥാന ഡാറ്റലഭിക്കുന്നതിനും ഇതു വഴി സാധിച്ചു. [1]
മെഡിക്കൽ സയൻസ് നാഷണൽ അക്കാദമിയുടെ ഒരു തിരഞ്ഞെടുക്കപ്പെട്ട ഫെലോ ആയ ശശിക്ക് [6] നിരവധി പുരസ്കാരങ്ങളും അംഗീകാരങ്ങളും ലഭിച്ചിട്ടുണ്ട്. 1990 ൽ സിഎസ്ഐആറിന്റെ ശാന്തി സ്വരൂപ് ഭട്നഗർ സമ്മാനവും [1] 2013 ൽ ബി കെ ബച്ചാവത്ത് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡും നേടി. [2]
അവർക്ക് ഇനിപ്പറയുന്നവയിൽ ലൈഫ് അംഗത്വം ഉണ്ട്:
1999 മുതൽ ഇന്ത്യൻ കാൻസർ സൊസൈറ്റിയിൽ അംഗമാണ്. [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.