ലണ്ടൻ ആസ്ഥാനമായ ഒരു ഇംഗ്ലീഷ്-ഐറിഷ് പോപ്പ് സംഗീത സംഘമാണ് വൺ ഡിറക്ഷൻ. നിയൽ ഹൊറൻ, സെയ്ൻ മാലിക്, ലിയൻ പെയ്ൻ, ഹാരി സ്റ്റൈൽസ്, ലൂയിസ് ടോംലിൻസൺ എന്നീ 5 പേർ ചേർന്ന് രൂപീകരിച്ച ഈ സംഘത്തിൽ നിന്ന് സെയ്ൻ മാലിക് 2015 മാർച്ച് 25 നു വിട പറഞ്ഞു[1]. ബ്രിട്ടീഷ് സംഗീതമത്സരമായ എക്സ് ഫാക്ടറിന്റെ ഏഴാമത്തെ ശ്രേണിയിൽ മൂന്നാംസ്ഥാനം കരസ്ഥമാക്കിയതിനെ തുടർന്ന് സൈമൺ കോവൽസിന്റെ സൈക്കോ റെക്കോർഡ്സ് എന്ന പേരായ റെക്കോർഡ്സിൽ ഒപ്പ് വെച്ചു. സാമൂഹ്യമാധ്യമങ്ങളിലൂടെ ബാൻഡ് അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയർന്നു. 2011ലും 2012ലും പുറത്തിറക്കപ്പെട്ട 'അപ് ഓൾ റൈറ്റ്','ടേക് മി ഹോം' എന്നീ ആൽബങ്ങൾ പല റെക്കോർഡുകളും ഭേദിച്ചു. 'വാട്ട് മേക്സ് യു ബ്യൂട്ടിഫുൾ'ഉം 'ലിവ് വൈൽ വേർ യംങ്' എന്നീ സിംഗിൾസ് 2012ലെ വമ്പൻ വിജയമായിരുന്നു. യുണൈറ്റഡ് സ്റ്റേറ്റ്സിലേക്ക് ബ്രിട്ടന്റെ കടന്നുകയറ്റമായി പലപ്പോഴും 'വൺ ഡയറക്ഷൻ' ബാന്റിനെ വർണ്ണിച്ചിട്ടുണ്ട്. 19 മില്യൺ സിംഗിൾസും 10 മില്യൺ ആൽബങ്ങളും ബാൻഡിന്റെ മാനേജ്മെന്റ് കമ്പനിയുടെ കണക്കുപ്രകാരം വിറ്റഴിഞ്ഞിട്ടുണ്ട്. 2 ബ്രിട്ട് അവാർഡുകളും 4 എം ടി വി വീഡിയോ മ്യൂസിക് അവാർഡുകളുമാണ് ബാൻഡിന്റെ മുഖ്യ നേട്ടങ്ങൾ. സോണി മ്യൂസിക് എന്റർടെയ്ൻമെന്റിന്റെ യു കെ യുടെ ചെയർമാനും ചീഫ് എക്സിക്യൂട്ടീവുമായ നിക് ഗാറ്റ്ഫീൽഡുമായി 50 മില്യൺ ഡോളറിന്റെ ബിസിനസ്സ് 2012 ജൂൺ മാസത്തോടുകൂടി പൂർത്തിയാക്കി. വൺ ഡയറക്ഷൻ ബാന്റിനെ 2012ലെ 'ടോപ് ന്യൂ ആർടിസ്റ്റ്' ആയി ബിൽബോർഡ് പ്രഖ്യാപിച്ചു. 2013 ഏപ്രിലോടു കൂടി ബാൻഡിന്റെ കൈവശം 25 മില്യൺ യൂറോ സമ്പാദ്യമുള്ളതായി കണക്കുകൾ രേഖപ്പെടുത്തുന്നു.

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-01-18. Retrieved 2016-01-22.
വസ്തുതകൾ One Direction, പശ്ചാത്തല വിവരങ്ങൾ ...
One Direction
Thumb
One Direction performing in Glasgow on their On the Road Again Tour, October 2015. From left to right: Louis Tomlinson, Niall Horan, Liam Payne and Harry Styles
പശ്ചാത്തല വിവരങ്ങൾ
ഉത്ഭവംLondon, England
വർഷങ്ങളായി സജീവം2010–present
ലേബലുകൾ
  • Syco
  • Columbia
അംഗങ്ങൾ
  • Niall Horan
  • Liam Payne
  • Harry Styles
  • Louis Tomlinson
മുൻ അംഗങ്ങൾ
  • Zayn Malik
അടയ്ക്കുക

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.