കേരളത്തിൽ മാത്രമായി ആരാധിക്കപ്പെടുന്ന ഒരു ഹിന്ദു ദേവതയാണ് വേട്ടേയ്ക്കൊരുമകൻ. വേട്ടേയ്ക്കൊരുമകൻ , വേട്ടേക്കൊരു സ്വാമി, കിരാത സൂനു , കിരാത പുത്രൻ, ഹര സുതൻ, ശിവപാർവ്വതി പ്രിയതനയൻ എന്നെല്ലാം അറിയപ്പെടുന്ന ഈ ദേവൻ പല ബ്രാഹ്മണ - ക്ഷത്രിയ - നായർ തറവാടുകളുടേയും പരദേവതയാണ്.

വസ്തുതകൾ വേട്ടേയ്ക്കൊരുമകൻ, മലയാളം ...
വേട്ടേയ്ക്കൊരുമകൻ
Thumb
മലയാളം
വേട്ടേയ്ക്കൊരുമകൻ
Weaponഛുരിക
Consortഅവിവാഹിതൻ
Regionകേരളം
അടയ്ക്കുക

വേട്ടേയ്ക്കൊരുമകൻ പൊതുവെ ശാന്തശീലനായി കണക്കാക്കപ്പെടുന്നുവെങ്കിലും ക്ഷിപ്രകോപിയായും പുരാവൃത്തങ്ങളിൽ പരാമർശിക്കപ്പെട്ടിട്ടുണ്ട്. കിരാത ശിവൻറേയും കിരാത പാർവ്വതിയുടേയും പുത്രനായി ജനിച്ചത് സാക്ഷാൽ മഹാദേവൻ തന്നെയാണ്, അതിനാൽ തന്നെ അതി വിശേഷമാണത്രെ വേട്ടേയ്ക്കൊരുമകനെ ആരാധിയ്ക്കുന്നത്. ശൈവമൂർത്തിയാണെങ്കിലും പാർവ്വതിയുടെ പുത്രനായതിനാൽ ശാക്തേയ അംശവും സാക്ഷാൽ മഹാവിഷ്ണു സുദർശന ചക്രത്തെ ആവാഹിച്ച് വേട്ടേയ്ക്കൊരുമകന് നൽകിയ പൊൻ ഛുരിക ഉള്ളതിനാൽ വൈഷ്ണവാംശയും ഉണ്ട്. കളഭവും കസ്തൂരിയും വലിയ ഇഷ്ടമാണ് വേട്ടേയ്ക്കൊരുമകന്. മലനാടിൻറെ തനത് മൂർത്തികളിൽ ഒരാളും മലനാടിൻറെ രക്ഷിതാവായി പരിപാലിയ്ക്കുന്ന മൂർത്തിയുമാണ് വേട്ടേയ്ക്കൊരുമകൻ.

ശബ്ദോത്പത്തി

വേട്ടേക്കൊരുമകൻ,വേട്ടയ്ക്കരുമകൻ എന്നിങ്ങനെ രണ്ടു രൂപങ്ങൾ ഗുണ്ടർട്ടിന്റെ നിഘണ്ടുവിൽ കാണാം. വേട്ടേക്കരുമകനാണ് പഴയ രൂപം. വേട്ടയ്ക്കൊരുമകൻ എന്ന രൂപത്തിനാണ് ഇപ്പോൾ പ്രചാരം.വേട്ടയ്ക്ക് + ഹരൻറെ (ഹരൻ = ശിവൻ) മകൻ വേട്ടയ്ക്കരുമകനും വേട്ടേയ്ക്കൊരുമകനും ആയതായി വാദിക്കപ്പെടുന്നു.

ഐതിഹ്യം

അർജുനനു പാശുപതാസ്ത്രം നൽകാനായി കാട്ടാളരൂപം സ്വീകരിച്ച പാർവതീ-പരമേശ്വരന്മാർക്കുണ്ടായ ദിവ്യശിശുവാണ് വേട്ടയ്ക്കൊരുമകൻ എന്നാണ് സങ്കല്പം.

ക്ഷേത്രങ്ങൾ

ബാലുശ്ശേരി കോട്ട യാണ് വേട്ടേയ്ക്കൊരുമകന്റെ പ്രധാന ആസ്ഥാനം. ഗൂഡല്ലൂർ നമ്പുമലൈ കോട്ട , ബാലുശ്ശേരി കോട്ട, തൃക്കലങ്ങോട് എന്നീ ക്ഷേത്രങ്ങളാണ് വേട്ടേയ്ക്കൊരുമകൻറെ പ്രധാന ക്ഷേത്രങ്ങൾ. ബാലുശ്ശേരി കോട്ടയാണ് വേട്ടേയ്ക്കൊരു മകൻറെ മൂലസ്ഥാനം എന്ന് വിശ്വസിയ്ക്കപ്പെടുന്നു. കേരളത്തിലാണ് ഈ ദേവന് പ്രസിദ്ധിയും പ്രചാരവും കൂടുതലുള്ളത്.

വടക്കൻ കേരളത്തിലാണ് കൂടുതലായി വേട്ടേയ്ക്കൊരു മകനെ ആരാധിക്കുന്നത്.

കേരളത്തിലെ വേട്ടേയ്ക്കൊരു മകൻ ക്ഷേത്രങ്ങളിൽ വലിപ്പത്തിലും പ്രൗഢിയിലും ഭംഗിയിലും മുന്നിട്ടു നിൽക്കുന്നത് നിലമ്പൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രമാണ്.

  • പഴയ തിരുവിതാംകൂർ വിഭാഗത്തിൽപ്പെട്ട തിരുവനന്തപുരം കോട്ടയ്ക്കകം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • കായംകുളം കൃഷ്ണപുരം കുറ്റിയിൽ കോവിലകം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • ചെങ്ങന്നൂർ (വഞ്ഞിപ്പുഴമഠം)
  • അമ്പലപ്പുഴ
  • ചേർത്തല(വാരനാട്)
  • കോട്ടയം ഓളശ്ശ വേട്ടേയ്ക്കൊരുമകൻ കാവ് , കോട്ടയം ജില്ല
  • വടക്കൻ പറവൂർ ( പെരുവാരം )
  • ആലപ്പുഴ ജില്ലയിലെ മാവേലിക്കര, വഴുവാടി, കിരാതൻ കാവ് ശിവക്ഷേത്രം, തഴക്കര
  • തൃശ്ശൂർ ജില്ലയിലെ ചാവക്കാട് - പൊന്നാനി തീരദേശ പാതയിൽ അണ്ടത്തോട്, പെരിയമ്പലം കാട്ടുപുറം ശ്രീ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം. ( ഹിന്ദു സംസ്കാര പാഠശാലയെന്ന് പേരുകേട്ട പെരിയമ്പലം കൃഷ്ണാനന്ദ ആശ്രമം ഈ ക്ഷേത്രത്തിന് സമീപമാണ് )
  • മലപ്പുറം ജില്ലയിൽ വെളിയങ്കോട് പഞ്ചായത്ത്, എരമംഗലം അംശം, പെരുമുടിശ്ശേരി ദേശത്ത് സ്ഥിതി ചെയ്യുന്ന പുരാതന ക്ഷേത്രമാണ് പെരിണ്ടിരി വേട്ടേക്കൊരുമകൻ ക്ഷേത്രം. (പ്രശസ്ത തന്ത്രി കുടുംബമായ പെരിണ്ടിരി ചേന്നാസ്സ് മന ഈ ക്ഷേത്രത്തിന് സമീപമാണ് ) വേട്ടേയ്ക്കൊരു മകൻ, ശിവൻ, വിഷ്ണു എന്നീ പ്രധാന ആരാധനാ മൂർത്തികളുള്ള ക്ഷേത്രത്തിൽ, ഭഗവതി, ഗണപതി ഉപ ദേവതകളും ക്ഷേത്ര കുളത്തിനോട് ചേർന്ന് അയ്യപ്പ ക്ഷേത്രവും സ്ഥിതിചെയ്യുന്നു. പുന്നത്തൂർ രാജവംശത്തിന്റെ അധീനതയിൽ ആയിരുന്ന ഈ ക്ഷേത്രം ഇപ്പോൾ മലബാർ ദേവസ്വം ബോർഡിന്റെ കീഴിലാണ്. ക്ഷേത്രത്തിലെ പ്രധാന ഉത്സവം "പന്തീരായിരം" ആണ്. വൃശ്ചികം ഒന്ന് മുതൽ മകരം ഒന്ന് വരെ തുടരെ ( 60 - 61 ദിവസം ) കളംപാട്ട് നടത്തുന്ന ക്ഷേത്രമാണ് പെരുമുടിശ്ശേരി.വൃശ്ചികം പന്ത്രണ്ടാം ദിവസമാണ് നാട്ടുകാരുടെ സമർപ്പണമായി പന്തീരായിരം ആഘോഷിക്കുന്നത്. വർഷങ്ങളായി പന്തീരായിരം ഉത്സവം ആഘോഷിക്കുന്ന അപൂർവ്വം ക്ഷേത്രങ്ങിൽ ഒന്നാണ് പെരിമുടിശ്ശേരി വേട്ടേയ്ക്കൊരു മകൻ ക്ഷേത്രം.
  • മലപ്പുറം ജില്ലയിലെ എടപ്പാൾ - കുറ്റിപ്പുറം റോഡിൽ കണ്ടനകം എന്ന സ്ഥലത്തും ഒരു വേട്ടേയ്ക്കൊരു മകൻ ക്ഷേത്രം ഉണ്ട്‌.
  • എരുവെട്ടിക്കാവ് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • ഇന്ത്യനൂർ ക്ഷേത്രം , കോട്ടയ്ക്കൽ ,മലപ്പുറം ജില്ല ( ഉപദേവൻ )
  • കൊഴക്കോട്ടക്കൽ വേട്ടക്കൊരുമകൻ കാവ്, കുറുവിലങ്ങാട് കോട്ടയം ജില്ല
  • മാത്തൂർ മന , പാഞ്ഞാൾ,തൃശ്ശൂർ
  • കോട്ടുവോടത്ത് വേട്ടേയ്ക്കൊരുമകൻ കളരി ക്ഷേത്രം, നോർത്ത് പറവൂർ, എറണ്ണാകുളം ജില്ല
  • തിരുവനന്തപുരം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • പടിഞ്ഞാറേ ചാത്തല്ലൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, മലപ്പുറം ജില്ല
  • ഏങ്ങണ്ടിയൂർ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം ,തൃശ്ശൂർ
  • ചോലക്കാവ് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , ചേമ്പ്ര
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം,തിരൂർ,മലപ്പുറം ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , തോട്ടക്കാട്
  • ചിറമംഗലം വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പരപ്പനങ്ങാടി ,മലപ്പുറം ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , വരാപ്പുഴ, എറണ്ണാകുളം ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, കാടകുർശ്ശി, കണ്ണാടി , കണ്ണൂർ ജില്ല
  • ഇടിയപ്പത് വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം,കുറ്റിക്കാട്ടൂർ,കോഴിക്കോട് ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, താമരക്കാട്,വെളിയന്നൂർ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പുറമേരി
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , കൊട്ടില, തളിപ്പറമ്പ്, കണ്ണൂർ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , മലപ്പറമ്പ് , കോഴിക്കോട്
  • കളത്തിൽ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പൂക്കാട്ടുപ്പടി
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം ,  നുച്ചിയാട്,വയത്തൂർ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , ഏര്യം ,പനപ്പുഴ
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , പരിയാരം, കണ്ണൂർ
  • കണ്ടനകം വേട്ടേക്കരൻ കാവ്
  • തൃപ്രങ്ങോട്ട് ശിവക്ഷേത്രം , തൃപ്രങ്ങോട് , തിരൂർ, മലപ്പുറം ജില്ല ( ഉപദേവൻ )
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം ,എടപ്പാൾ
  • തിരുകുട്ടിശ്ശേരി വേട്ടേക്കരൻ ക്ഷേത്രം
  • എടവണ്ണ കോവിലകം വക വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, അമരമ്പലം , മലപ്പുറം ജില്ല
  • കൂട്ടുമ്മേൽ കോയിക്കൽ വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം
  • ഒറ്റൂർ മഹാവിഷ്ണു ക്ഷേത്രം ( ഉപദേവൻ )
  • വെള്ളൂർ കൊട്ടണഞ്ചേരി വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം , കണ്ണൂർ ജില്ല
  • വേട്ടേയ്ക്കൊരുമകൻ ക്ഷേത്രം, വടക്കേത്തറ,അകത്തേത്തറ,പാലക്കാട് ജില്ല

വേട്ടേയ്ക്കൊരു മകനെ പരദേവതയാക്കിയിട്ടുള്ള കോവിലകങ്ങളും നായർ തറവാടുകളും അനവധിയാണ്. ചില നമ്പൂതിരി ഇല്ലങ്ങളിലും പരദേശി ബ്രഹ്മണ ഗൃഹങ്ങളിലും വേട്ടേയ്ക്കൊരുമകൻ ആരാധനാ മൂർത്തിയാണ്.

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.