From Wikipedia, the free encyclopedia
പുരുഷന്മാരിൽ ശിശ്നത്തിനു താഴെയായി ത്വക്കുകൊണ്ടുള്ള ഒരു സഞ്ചിയിൽ (വൃഷണ സഞ്ചി) കിടക്കുന്ന പുരുഷ ബീജങ്ങളെയും, പുരുഷ ഹോർമോണായ (ആൻഡ്രൊജൻ) ടെസ്റ്റോസ്റ്റിറോൺ (Testosterone) എന്നിവ ഉത്പാദിപ്പിക്കുന്ന അവയവമാണ് വൃഷണം (Testes). ഇതാണ് ഇവയുടെ ധർമ്മം. ഇവ രണ്ടെണ്ണം ഉണ്ട്. ശരീരത്തിനേക്കാൾ (37 ഡിഗ്രി സെൻറ്റിഗ്രേഡ്) കുറഞ്ഞ ഊഷ്മാവിൽ മാത്രമേ ബീജോല്പ്പാദനം നടക്കൂ എന്നതുകൊണ്ടാണ് ശരീരത്തിനു പുറത്തുള്ള ഒരു സഞ്ചിയിൽ തൂക്കിയിട്ടിരിക്കുന്നത്. ശരീരതാപനില കൂടുമ്പോൾ വൃഷണസഞ്ചി വികസിക്കുകയും താപനില കുറയുമ്പോൾ ചുരുങ്ങുകയും ചെയ്യും. കൗമാര പ്രായത്തോടെ വൃഷണ സഞ്ചിയിൽ ഹോർമോൺ, ബീജ ഉത്പാദനം ആരംഭിക്കുകയും ഗുഹ്യരോമം ഉണ്ടാകുകയും ചെയ്യും. വാർദ്ധക്യത്തോടെ വൃഷണങ്ങളുടെ പ്രവർത്തനം കുറയുകയും, ഹോർമോൺ ഉത്പാദനം ചുരുങ്ങുകയും ചെയ്യാറുണ്ട്. ആൻഡ്രോപോസ് ഇതിനൊരു കാരണമാണ്.
വിക്കിപീഡിയ സെൻസർ ചെയ്തിട്ടില്ല. ഈ ലേഖനം കൈകാര്യം ചെയ്യുന്ന വിഷയം സമ്പൂർണ്ണമായി പ്രതിപാദിക്കുന്നതിന് ആവശ്യമായ വിവരങ്ങളോ ചിത്രങ്ങളോ ചിലർക്ക് അപ്രിയകരമോ എതിർപ്പുണ്ടാക്കുന്നതോ ആകാം.
ഒരു താളിലെ ചിത്രങ്ങൾ മറയ്ക്കുന്നതിന് സഹായം:ഒരു ചിത്രം എങ്ങനെ മറയ്ക്കാം നോക്കുക. |
വൃഷണം | |
---|---|
Diagram of male (human) testicles | |
വൃഷണം | |
ലാറ്റിൻ | testis |
ഗ്രെയുടെ | subject #258 1236 |
ശുദ്ധരക്തധമനി | Testicular artery |
ധമനി | Testicular vein, Pampiniform plexus |
നാഡി | Spermatic plexus |
ലസിക | Lumbar lymph nodes |
ഓറോന്നിനും 5സെ.മീ നീളവും അര ഔൺസ് തൂക്കവും ഉണ്ടാവും. അമിതമായി ചൂട് ഏൽക്കുന്ന സാഹചര്യം ഉണ്ടായാൽ വൃഷണത്തിലെ ബീജങ്ങൾ നശിച്ചുപോകുവാൻ സാധ്യതയുണ്ട്. ഇത് പുരുഷ വന്ധ്യതയ്ക്ക് കാരണമാകാം. [1]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.