വൂപ്പർ അരയന്നം (Whooper swan) (Cygnus cygnus) വടക്കൻ ഭൂഗോളാർദ്ധത്തിൽ കാണുന്ന ഏറ്റവും വലിയ പറക്കുന്ന ജലപക്ഷികളിലൊന്നായ അരയന്നമാണിത്. ഇവയുടെ വൂപ്പിംഗ് ശബ്ദം മറ്റുപക്ഷികളെക്കാൾ വലുതാണ്. [2]ഇതിന്റെ അടുത്തബന്ധുവായ യൂറേഷ്യയോടും വടക്കേ അമേരിക്കയോടും ചേർന്ന് കാണപ്പെടുന്ന ട്രംപെറ്റർ അരയന്നം സിഗ്നസ് ജീനസിൽപ്പെട്ടതാണ്. പക്ഷികളെക്കുറിച്ചുള്ള ശാസ്ത്രീയപഠനമായ ഓർണിത്തോളജിയിൽ1976-ൽ ഫ്രാൻസിസ് വില്ലബൈ, ജോൺ റേ എന്നിവർ സൂചിപ്പിച്ചിരിക്കുന്നത് ഈ അരയന്നം ദ എൽക് ഹൂപെർ അല്ലെങ്കിൽ വൈൽഡ് സ്വാൻ എന്നാണ്.[3] സയന്റിക് നാമമായ സിഗ്നസ് ലാറ്റിനിൽ സ്വാൻ എന്നാണ്.[4]

വസ്തുതകൾ വൂപ്പർ അരയന്നം, പരിപാലന സ്ഥിതി ...
വൂപ്പർ അരയന്നം
Thumb
Calls recorded in County Cork, Ireland
ശാസ്ത്രീയ വർഗ്ഗീകരണം edit
Domain: Eukaryota
കിങ്ഡം: Animalia
Phylum: കോർഡേറ്റ
Class: Aves
Order: Anseriformes
Family: Anatidae
Genus: Cygnus
Species:
C. cygnus
Binomial name
Cygnus cygnus
(Linnaeus, 1758)
Thumb
Range of C. cygnus      Breeding range     Year-round range     Wintering range
Synonyms

Cygnus ferus

അടയ്ക്കുക
Thumb
Singing whooper swan, Sweden 2016

വൂപ്പർ അരയന്നം ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെയും വടക്കേ അമേരിക്കയിലെയും വളരെ അപൂർവ്വ സന്ദർശകരാണ്. സ്കോട്ട് ലാന്റിലും, ഐർലാന്റിലും, നോർത്തേൻ ഇംഗ്ലണ്ടിലും, ഈസ്റ്റ് ആൻഗ്ലിയയുടെ വിവിധഭാഗങ്ങളിലും ഇതിനെ കണ്ടുവരുന്നു. [5]യൂറോപ്പിൽ വൂപ്പർ അരയന്നം ബഹുമാനിക്കപ്പെടുന്ന പക്ഷിയാണ്.[6] ഫിൻലാൻഡിലെ ദേശീയപക്ഷികൂടിയാണിത്.[7]

വിവരണം

വൂപ്പർ അരയന്നം ബെവിക്സ് അരയന്നവുമായി കാഴ്ചയിൽ സാമ്യം കാണിക്കുന്നു. സാധാരണ അരയന്നങ്ങളേക്കാൾ വലിപ്പമുള്ളവയാണിവ. മഞ്ഞ നിറമുള്ള ചുണ്ടിന്റെ അറ്റം കറുപ്പുനിറമാണ്. [8]തൂവെള്ള കഴുത്തും ചാരനിറത്തിൽ കുത്തും വരകളും നിറഞ്ഞ ചിറകുകളും ഇവയെ മറ്റു അരയന്നങ്ങളിൽ നിന്ന് വ്യത്യസ്തമാക്കുന്നു.നെഞ്ചിൽ നേരിയ തവിട്ടുനിറമുളള ഇവയുടെ അടിവയറും വാലിന്റെ അടിഭാഗവും വെളുപ്പുനിറത്തിലാണ്. മഞ്ഞക്കാലുകളിലെ വിരലുകൾ ചർമ്മം കൊണ്ട് ബന്ധിതങ്ങളാണ്. യങ് ബേർഡ്സിന് മങ്ങിയ നരച്ചതൂവലുകളാണുള്ളത്.[9] ഈ വർഗ്ഗക്കാർ കീടഭോജികളാണ്. യൂറോപ്പിൽ 25,300-32,800 ജോഡികളും, റഷ്യയിൽ10,000-100,000 ജോഡികളും കാണപ്പെടുന്നു. 2015-ലെ ബേർഡ് ലൈഫ് ഇന്റർനാഷണലിന്റെ കണക്കനുസരിച്ച് 50,600-65,500 പ്രായപൂർത്തിയായ വൂപ്പർ അരയന്നം കാണപ്പെടുന്നു.[10]

140–165 സെന്റിമീറ്റർ നീളമുള്ള ഇതിന്റെ ചിറകിന്റെ വിസ്താരം 205–275 സെന്റിമീറ്റർ ആണ്. ശരീരഭാരം ശരാശരി 7.4–14 കിലോഗ്രാമാണ്. ഇതിലെ പൂവന്റെ ഭാരം ശരാശരി 9.8–11.4 കിലോഗ്രാമും പിടയുടെ ഭാരം ശരാശരി 8.2–9.2 കിലോഗ്രാമും ആണ്. ഡെൻമാർക്കിലെ ഒരുപൂവന്റ റെക്കോർഡ് ഭാരം 15.5 കിലോഗ്രാം രേഖപ്പെടുത്തിയിട്ടുണ്ട്. ഏറ്റവും ഭാരം കൂടിയ പറക്കുന്ന പക്ഷിയായി ഇതിനെ കണക്കാക്കുന്നു.[11] [12] സ്റ്റാൻഡേർഡ് മെഷർമെന്റ് പ്രകാരം വിങ് കോർഡിന്റെ നീളം 56.2–63.5 സെന്റിമീറ്റർ (22.1–25.0 ഇഞ്ച്), ടാർസസ് 10.4–13 സെന്റിമീറ്റർ (4.1–5.1 ഇഞ്ച്), ചുണ്ടിന്റെ നീളം 9.2–11.6 സെന്റിമീറ്റർ (3.6–4.6 ഇഞ്ച്) ആണ്.[13]

Thumb
Three whooper swans and one mute swan

പ്രജനനം

അഞ്ചു മുതൽ ഏഴുവരെ മുട്ടകളാണ് ഓരോ പ്രാവശ്യവും ഇടാറുള്ളത്. പച്ച കലർന്ന വെളുത്ത മുട്ടകളിൽ 40 ദിവസത്തോളം അടയിരുന്നതിനുശേഷമാണ് കുഞ്ഞുങ്ങൾ വിരിയുന്നത്. ആൺ അരയന്നം കൂടിനും ഇണയ്ക്കും കാവൽ നിൽക്കുന്നു.[14]

Thumb
Eggs, Collection Museum Wiesbaden


അവലംബം

പുറത്തേയ്ക്കുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.