സസ്യങ്ങളിൽ മനുഷ്യർക്ക് ഔശധവീര്യങ്ങളുള്ളതു പോലെ തന്നെ വിഷവീര്യമുള്ളതുമുണ്ട്. പ്രകൃതിയുടെ സന്തുലിതത്വത്തിന് എല്ലാം അത്യന്താപേക്ഷിതമാണ് താനും. ചല വിഷ സസ്യങ്ങളെ പരിചയപ്പെടാം.അധികമായാൽ അമൃതും വിഷം എന്നതുപോലെ ചില ഔഷധവീര്യമുള്ള സസ്യങ്ങൾ പോലും അധികം ഉപയോഗിക്കുന്നത് വിപരീത ഫലമാണുണ്ടാക്കുക. സ്വയം നിലയിൽ പ്രശ്നമില്ലാത്തതും വിരുദ്ധമായ മറ്റൊന്നിനോട് ചേരുമ്പോൾ വിഷാംശമുണ്ടാവുന്ന ഫലങ്ങളുമുണ്ട്. പക്ഷേ ഇതെല്ലാം എല്ലാവർക്കും ബാധകമാവണമെന്നില്ല. പൊതുവെ മനുഷ്യർക്ക് ദോഷകരമായ പലതും പ്രകൃതിയിലെ ഇതര ജീവികൾ ഉപജീവനത്തിനായി ഉപയോഗിക്കുന്നു എന്നതും യാഥാർഥ്യമാണ്.

അരളി

ഇതിൻറെ വേര്, ഇല, കായ്, എന്നിവ മനുഷ്യർക്ക് ദോഷകരമായി ബാധിക്കാവുന്ന വിഷവീര്യമുള്ളവയാണ്. അരളിയിൽ അടങ്ങിയിരിക്കുന്ന നിരിയോഡോറിൻ, കരാബിൻ എന്നിവ ഹൃദയത്തെ ബാധിക്കുന്ന വിഷങ്ങളാണ്. 20 ഗ്രാം അരളി വേര് കഴിച്ചാൽ ആള് മരിക്കുമെന്നുറപ്പാണ്. വിഷമുള്ളതാണെങ്കിലും മിതമായ അളവിൽ ആയുർവേദത്തിൽ ഔഷധമായും ഇതിൻരെ വേര് ഉപയോഗിക്കുന്നു.

ഒതളത്തിൻറെ ഇലയും കറയും തൊലിയും കായയും വിഷമുള്ളതാണ്. ഒതളങ്ങ തിന്നാൽ മരണം സംഭവിക്കും

കാഞ്ഞിരത്തിൻറെ വിത്ത്, വേര്, ഇല, തടി എന്നീ ഭാഗങ്ങൾ വിഷമയമുള്ളതാണ്. ഇത് ശരീരത്തിൽ ചെന്നാൽ അസ്വാസ്ഥ്യം, തലചുറ്റൽ ശ്വാസംമുട്ടൽ എന്നിവയുണ്ടാകും

കുന്നിയുടെ വേര്,തൊലി,കുരു എന്നിവയിൽ വിഷാംശമുണ്ട്. ഇവ അകത്തു ചെന്നാൽ തലചുറ്റലും ശ്വാസതടസ്സവും ഉണ്ടാവും

കിഴങ്ങിൽ വിഷാംശം. ഛർദ്ദി, വയറുവേദന, മരവിപ്പ് തുടങ്ങിയവയാണ് കിഴങ്ങുകഴിച്ചാലുണ്ടാവുക.

കാണ്ഡം, ഇല, വിത്ത്, എണ്ണ എന്നിവ വിഷമുള്ളതാണ്. മീൻ പിടിക്കാൻ നാട്ടിൻ പുറങ്ങളിൽ ഇതിൻറെ കായ ഉപയോഗിക്കാറുണ്ട്. കായ് ഉള്ളിൽ ചെല്ലുകയും ചികിത്സ കിട്ടാതിരിക്കുകയും ചെയ്താൽ രോഗി മരിക്കാനിടയുണ്ട്.

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.