From Wikipedia, the free encyclopedia
ജന്തുശരീരത്തിനകത്ത് വെച്ച് തന്നെ ഭ്രൂണം വളർച്ച പ്രാപിച്ച് പ്രസവം നടക്കുന്ന പ്രത്യുൽപാദനമാണ് വിവിപാരിറ്റി (viviparity).
വിവിപാരിറ്റി അല്ലെങ്കിൽ അതിന്റെ വിശേഷണപദമായ വിവിപാരസ് എന്നിവയുണ്ടായത് ലാറ്റിൻ പദമായ vivus ("living"), parire ("to bear young") എന്ന പദങ്ങങ്ങളിൽ നിന്നാണ്.[1].
സിക്താണ്ഡവും മാതൃ - പിതൃ ജീവിയും തമ്മിലുള്ള ബന്ധത്തെയടിസ്ഥാനമാക്കി വിവിധ തരത്തിലുള്ള പ്രത്യുൽപാദനമാണ് ജീവികളിലുള്ളത്[2]. ഇതിൽ രണ്ട് മാർഗ്ഗങ്ങൾ വിവിപാരസ് ഇതരമാണ്. തവളകൾ, മത്സ്യങ്ങൾ എന്നിവയിൽ നടക്കുന്നതു പോലെ ശരീരത്തിന് പുറമേ വച്ച് പ്രജനനം നടക്കുന്ന ഓവുലി പാരിറ്റി, ആന്തരികമായി പ്രജനനം നടത്തുന്ന ഓവിപാരിറ്റി എന്നിവയാണവ. പക്ഷികൾ, ഉരഗങ്ങൾ, ചില മത്സ്യങ്ങൾ എന്നിവയിൽ നടക്കുന്നത് അധികവും രണ്ടാമത്തെ തരം പ്രജനനമാണ്. [3] ഇവയിൽ നിന്ന് വ്യത്യസ്തമായ വിവിപാരിറ്റിയിൽ പ്രജനനം ശരീരത്തിനകത്തുവെച്ച് നടന്ന് പ്രസവം നടക്കുന്നു. ഇത് വ്യത്യസ്ത തരത്തിലുണ്ട്:
സിക്താണ്ഡം പെൺജീവിയുടെ അണ്ഡനാളിയിൽ വെച്ച് വളരുന്നു. എന്നാൽ മുട്യുടെ ഭാഗമായ പോഷകങ്ങൾ ഉപയോഗിച്ചാണ് വളർച്ച. ചില സ്രാവുകളിലും സാലമാണ്ടറിലും ഇത് കാണുന്നു.
ഒരു തരം പ്ലാസന്റ വഴി ഭൂണവളർച്ചയ്ക്കുള്ള പോഷകങ്ങൾ മാതൃജീവി നൽകുന്നു. Gastrotheca oviferaഎന്ന തവളയിലും Pseudemoia entrecasteauxii എന്ന അരണയിലും ഇത് കാണപ്പെടുന്നു.
ഏറ്റവും വികസിതമായ വിവിപാരിറ്റിയാണിത്. മനുഷ്യൻ ഉൾപ്പെടെയുള്ള സസ്തനികളിൽ ഇത് കാണപ്പെടുന്നു. ചിലയിനം തേൾ, പാറ്റ, ചിലയിനം സ്രാവ്, ഒനിക്കോഫൊറ എന്നിവ ഈ സവിശേഷതയുള്ളവയാണ്[4][5][6].
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.