വിനോദ് ഖോസ്ല
From Wikipedia, the free encyclopedia
വിനോദ് ഗോസ്ല (1955 ജനുവരി 28ന് ജനിച്ചു) ഒരു ഇന്ത്യൻ-അമേരിക്കൻ ബിസിനസുകാരനും വെഞ്ച്വർ ക്യാപിറ്റലിസ്റ്റുമാണ്. ലോകത്തെ ഏറ്റവും വിജയിയായ വെഞ്ച്വർ ക്യാപിറ്റലിസ്റ്റ് എന്നറിയപ്പെടുന്ന വ്യക്തിയാണ് ഇന്ത്യൻ വംശജനായ അമേരിക്കക്കാരൻ വിനോദ് ഖോസ്ല. ഖോസ്ല വെഞ്ച്വേഴ്സിന്റെ സ്ഥാപകൻ കൂടിയാണ്. തന്റെ സുഹൃത്തുക്കളോടൊപ്പം സൺ മൈക്രോസിസ്റ്റംസ് എന്ന ഐ.റ്റി.കമ്പനിയുടെ സഹസ്ഥാപകനായി. ഖോസ്ല പണം മുടക്കിയ പല സ്ഥാപനങ്ങളും പിന്നീട് ലോകപ്രശസ്തവും വൻവിജയങ്ങളുമായി തീർന്നു. ജൂണിപ്പർ നെറ്റ്വർക്സ് , എക്സൈറ്റ് , നെക്സ്ജെൻ , കോർ വിസ് , ഗൂഗിൾ എന്നിവയാണവ. നെറ്റ്വർക്കിംഗ്, സോഫ്റ്റ്വെയർ, ബദൽ എനർജി ടെക്നോളജികൾ തുടങ്ങിയ മേഖലകളിലെ ആദ്യകാല വെഞ്ച്വർ ക്യാപിറ്റൽ നിക്ഷേപങ്ങളിൽ നിന്നാണ് ഖോസ്ല തന്റെ സമ്പാദ്യം ഉയരങ്ങളിലെത്തിയത്.[1]
വിനോദ് ഖോസ്ല | |
---|---|
ജനനം | (1955-01-28) 28 ജനുവരി 1955 (69 വയസ്സ്) |
വിദ്യാഭ്യാസം | IIT Delhi (BTech) Carnegie Mellon University (MS) Stanford University (MBA) |
അറിയപ്പെടുന്നത് | Co-founder of Sun Microsystems Founder of Khosla Ventures |
ജീവിതപങ്കാളി(കൾ) | Neeru Khosla |
കുട്ടികൾ | 4 |
2014-ൽ, ഫോർബ്സ് അദ്ദേഹത്തെ യുണൈറ്റഡ് സ്റ്റേറ്റ്സിലെ ഏറ്റവും ധനികരായ 400 പേരുടെ പട്ടികയിൽ ഉൾപ്പെടുത്തി.[2]2021-ൽ, ഫോർബ്സ് 400 പട്ടികയിൽ 92-ാം സ്ഥാനത്തെത്തി.[3]