വിജയദിനം (മേയ് 9)
From Wikipedia, the free encyclopedia
1945 ൽ നാസി ജർമ്മനി കീഴടങ്ങിയത് ഓർമിക്കുന്ന അവധി ദിവസമാണ് വിജയദിനം[1]. 1945 മെയ് 8 ന് (ജർമ്മനിയിൽ വൈകുന്നേരം, മോസ്കോയിൽ അടുത്ത ദിവസമാണ്, അതുകൊണ്ട് മേയ് 9 ന് ആചരിക്കുന്നത്) വൈകുന്നേരം ജർമ്മനി "ഇൻസ്ട്രുമെന്റ് ഓഫ് സറണ്ടർ" ഒപ്പിട്ടതിനെത്തുടർന്ന് സോവിയറ്റ് യൂണിയന്റെ റിപ്പബ്ലിക്കുകളിൽ ഈ ദിനം ആദ്യമായി ആചരിക്കപ്പെട്ടു. ബെർലിനിൽ ഒപ്പുവെച്ച ചടങ്ങിന് ശേഷം മെയ് 9 ന് സോവിയറ്റ് സർക്കാർ വിജയം പ്രഖ്യാപിച്ചു.[2]
വിജയദിനം | |
---|---|
ഔദ്യോഗിക നാമം | Russian: День Победы |
ആചരിക്കുന്നത് | റഷ്യ, സോവിയറ്റ് യൂണിയനിലെ ചില മുൻ സംസ്ഥാനങ്ങൾ, വാർസോ ഉടമ്പടി രാജ്യങ്ങൾ, സെർബിയ, ഇസ്രായേൽ |
തരം | ദേശീയ ആഘോഷം |
തിയ്യതി | മേയ് 9 |
ബന്ധമുള്ളത് | യൂറോപ്പിലെ വിജയദിനം |
കിഴക്കൻ ജർമ്മനിയിൽ, 1950 മുതൽ 1966 വരെ മെയ് 8 വിമോചന ദിനമായി ആചരിച്ചു, 1985 ൽ നാൽപതാം വാർഷികത്തിൽ വീണ്ടും ഇത് ആഘോഷിച്ചു. 1967 ൽ സോവിയറ്റ് രീതിയിലുള്ള "വിജയ ദിനം" മെയ് 9 ന് ആഘോഷിച്ചു. 2002 മുതൽ ജർമ്മൻ സംസ്ഥാനമായ മെക്ക്ലെൻബുർഗ്-ഫൊർപ്പോമേനിൽ നാസിസത്തിൽ നിന്നുള്ള വിമോചന ദിനം എന്നും രണ്ടാം ലോക മഹായുദ്ധത്തിന്റെ അവസാനം എന്നും അറിയപ്പെടുന്ന ഒരു അനുസ്മരണ ദിനം ആചരിച്ചുവരുന്നു.[3]
റഷ്യൻ സംയുക്തരാഷ്ട്രം 1991 ൽ രൂപീകരിച്ചതിനുശേഷംത്തന്നെ മെയ് 9 ഔദ്യോഗികമായി അംഗീകരിച്ചു. ഇത് ഒരു പ്രവൃത്തിയില്ലാത്ത അവധി ദിവസമായി കണക്കാക്കുന്നു. രാജ്യം സോവിയറ്റ് യൂണിയന്റെ ഭാഗമായിരുന്നപ്പോളും അവധിദിവസം ആചരിച്ചിരുന്നു. യൂറോപ്പിലെ മറ്റ് മിക്ക രാജ്യങ്ങളും മെയ് 8 ന് യൂറോപ്പിലെ വിജയദിനം ആചരുക്കുന്നു.