- ശ്രദ്ധേയമായ പുരസ്കാരങ്ങൾ ലഭിച്ച കൃതി ?? ഏതെല്ലാം പുരസ്കാരങ്ങൾ ??--സുഗീഷ് (സംവാദം) 18:31, 16 ജൂലൈ 2012 (UTC)
- ശ്രദ്ധേയരായ എഴുത്തുകാരുടെ കൃതികൾ ഉൾപ്പെടുത്തിക്കൂടേ...? --Adv.tksujith (സംവാദം) 03:36, 17 ജൂലൈ 2012 (UTC)
- ഇംഗ്ലീഷ് വിക്കിയിലെ ശ്രദ്ധേയതാ നയത്തിലെ ഒരു മാനദണ്ഡമാണിത്. The book has been the subject[1] of multiple, non-trivial[2] published works whose sources are independent of the book itself.[3] This includes published works in all forms, such as newspaper articles, other books, television documentaries and reviews. Some of these works should contain sufficient critical commentary to allow the article to grow past a simple plot summary. This excludes media re-prints of press releases, flap copy, or other publications where the author, its publisher, agent, or other self-interested parties advertise or speak about the book.[4] ഇതടിസ്ഥാനമാക്കി മറ്റു പുസ്തകങ്ങളിലോ, മാദ്ധ്യമങ്ങളിലോ ഒരു പുസ്തകത്തിനെക്കുറിച്ചുള്ള ഒന്നോ അതിലധികമോ പരാമർശങ്ങൾ താളിൽ അവലംബമാക്കിയിട്ടുണ്ടെങ്കിൽ പുസ്തകത്തിന് ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതാണ് എന്നു തോന്നുന്നു.
- ശ്രദ്ധേയരായ വ്യക്തികളുടെയോ എഴുത്തുകാരുടെയോ (വിക്കിയിൽ താളുണ്ടാക്കൻ തക്ക ശ്രദ്ധേയതയുള്ള) കൃതികൾക്കും ശ്രദ്ധേയതയുണ്ട് എന്ന് കണക്കാക്കാവുന്നതല്ലേ? ഉദാഹരണത്തിന് അബ്ദുൾ കലാമിന്റെയോ, കെ. ആർ. നാരായണന്റെയോ പുസ്തകങ്ങൾക്ക് പുരസ്കാരങ്ങൾ ലഭിച്ചിട്ടുണ്ടാവണമെന്നില്ല. അവ വിവാദങ്ങളും ഉണ്ടാക്കിയിരിക്കാൻ സാദ്ധ്യതയില്ല. പക്ഷേ അവയ്ക്ക് ശ്രദ്ധേയതയുണ്ട് എന്നാണെന്റെ തോന്നൽ.
- മലയാളത്തിൽ പ്രസിദ്ധീകരിച്ചിട്ടുള്ള പഴക്കമുള്ളതും വിരളവുമായ പുസ്തകങ്ങൾക്ക് ശ്രദ്ധേയതയുണ്ടെന്ന് കണക്കാക്കിക്കൂടേ? ഇരുപതാം നൂറ്റാണ്ടിന്റെ ആദ്യപകുതിയിൽ പ്രസിദ്ധീകരിച്ച ഒരു പുസ്തകത്തിനെപ്പറ്റിയുള്ള ഇൻഫോബോക്സിൽ തന്നെ അക്കാലത്തെ ഒരു പ്രിന്റിംഗ് പ്രസ്സിനെപ്പറ്റിയോ പ്രസാധകനെപ്പറ്റിയോ ഉള്ള (ചരിത്രപരമായി പ്രാധാന്യമുള്ളതും വിജ്ഞാനകോശത്തിൽ ഇടം പിടിക്കത്തക്കതുമായ)വിവരങ്ങൾ കാണും. പക്ഷേ ആ പുസ്തകം മറ്റൊരു തരത്തിലും ശ്രദ്ധേയമായിരുന്നിരിക്കില്ല.
- ഏതെങ്കിലും വിഷയത്തിൽ ആദ്യത്തേത് എന്ന കാര്യം ശ്രദ്ധേയതയ്ക്കൊരു മാനദണ്ഡമാക്കിക്കൂടേ? ഉദാഹരണത്തിന് മലയാളത്തിലെ ആദ്യത്തെ നോവൽ, ആദ്യ യാത്രാവിവരണം, പുസ്തകരൂപത്തിലുള്ള ആദ്യ കാർട്ടൂൺ, ആദ്യ ഗ്രാഫിക് നോവൽ, തുടങ്ങിയവ? --അജയ് ബാലചന്ദ്രൻ (സംവാദം) 05:06, 17 ജൂലൈ 2012 (UTC)
- സ്ക്കൂളുകളിലോ കോളെജുകളിലോ പാഠപുസ്തകമാക്കിയ സാഹിത്യകൃതികൾ എന്നത് ശ്രദ്ധേയതക്ക് മാനദണ്ഡമാക്കിക്കൂടെ?--ഷാജി (സംവാദം) 13:22, 17 മാർച്ച് 2013 (UTC)
നിലവിൽ ഉൾപ്പെടുത്തിയിട്ടുണ്ടല്ലോ?--റോജി പാലാ (സംവാദം) 13:26, 17 മാർച്ച് 2013 (UTC)