അമേരിക്കയിലെ പ്രശസ്തനായ ഒരു വ്യാപാരിയും ധന നിക്ഷേപകനും ലോകത്തിലെ സമ്പന്നരിൽ ഒരാളുമാണ് വാറൻ ബഫറ്റ് (1930 ആഗസ്റ്റ് 30).

വസ്തുതകൾ വാറൻ ബഫറ്റ്, ജനനം ...
വാറൻ ബഫറ്റ്
Thumb
Buffett speaking to students from the University of Kansas School of Business, May 6, 2005
ജനനം
Warren Edward Buffett

(1930-08-30) ഓഗസ്റ്റ് 30, 1930  (94 വയസ്സ്)
Omaha, Nebraska, U.S.
ദേശീയതAmerican
കലാലയംUniversity of Pennsylvania
University of Nebraska–Lincoln
Columbia University
തൊഴിൽChairman & CEO of Berkshire Hathaway
സജീവ കാലം1951–present
ജീവിതപങ്കാളി(കൾ)Susan Thompson Buffett (1952–2004)
Astrid Menks (2006–present)[1]
കുട്ടികൾSusan Alice Buffett
Howard Graham Buffett
Peter Andrew Buffett
ഒപ്പ്
Thumb
അടയ്ക്കുക

ജീവിത രേഖ

അമേരിക്കയിലെ നെബ്രാസ്കാ സംസ്ഥാനത്തിലെ ഒമാഹയിൽ 1930 ആഗസ്റ്റ് 30-ന് ജനിച്ചു. ആദ്യം ഒരു സ്റ്റോക്ക് ബ്രോക്കറായിരുന്ന അദ്ദേഹത്തിന്റെ പിതാവ് പിന്നീട് രാഷ്ട്രീയക്കാരനായി. ചെറുപ്പം മുതൽ ഗണിത വിഷയത്തോട് അമിതമായ താല്പര്യം ഉണ്ടായിരുന്ന ബഫറ്റിന്റെ ആഗ്രഹം ഓഹരി വിപണിയിൽ പങ്കാളിയാവുക എന്നായിരുന്നു. പണം സമ്പാദിക്കുവാൻ ആഗ്രഹമുണ്ടായിരുന്ന ബഫറ്റ് ചെ റുപ്പം മുതൽ അദ്ധ്വാനിച്ചിരുന്നു.

ബാല്യം മുതൽ ലജ്ജാ ശീലനും പ്രായത്തിൽ കവിഞ്ഞ ജാഗ്രത പുലർത്തിയിരുന്നവനുമായിരുന്നു ബഫറ്റ്. ഒരു പബ്ലിക് സ്പീക്കിങ് കോഴ്സിൽ ചേർന്ന് പരിശീലനം നേടിയിട്ടാണ് അദ്ദേഹം പൊതു പ്രസംഗത്തിനുള്ള പേടി മാറ്റിയെടുത്തത്. മദ്യം കഴിക്കുന്നതിൽ താല്പര്യമില്ലാതിരുന്ന അദ്ദേഹം സ്ത്രീകളുടെ സാന്നിധ്യവും അത്ര ഇഷ്ടപ്പെട്ടിരുന്നില്ല.

ഓഹരി വ്യാപാര രംഗത്ത്

റൻ തന്റെ പതിനൊന്നാം വയസ്സിലാണ് ആദ്യമായി ഓഹരിവാങ്ങുന്നത്. സിറ്റി സർവ്വീസസ് എന്ന എണ്ണ കമ്പനിയുടെ മൂന്ന് ഓഹരികളാണ് 38 ഡോളർ മുടക്കി അദ്ദേഹം വാങ്ങിയത്.[2]

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.