വടക്കുനോക്കിയന്ത്രം (ചലച്ചിത്രം)
മലയാള ചലച്ചിത്രം / From Wikipedia, the free encyclopedia
1989-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് വടക്കുനോക്കിയന്ത്രം. ഈ ചിത്രത്തിന്റെ കഥ, തിരക്കഥ, സംവിധാനം എന്നിവ നിർവഹിച്ചതും പ്രധാന കഥാപാത്രമായ തളത്തിൽ ദിനേശനെ അവതരിപ്പിച്ചതും ശ്രീനിവാസനാണ്.
വടക്കുനോക്കിയന്ത്രം എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ വടക്കുനോക്കിയന്ത്രം (വിവക്ഷകൾ) എന്ന താൾ കാണുക. | ![]() |
വസ്തുതകൾ വടക്കുനോക്കിയന്ത്രം, സംവിധാനം ...
വടക്കുനോക്കിയന്ത്രം | |
---|---|
![]() | |
സംവിധാനം | ശ്രീനിവാസൻ |
നിർമ്മാണം | ടി.സി. മണി ടോഫി കണ്ണാര |
രചന | ശ്രീനിവാസൻ |
അഭിനേതാക്കൾ | ശ്രീനിവാസൻ പാർവ്വതി |
സംഗീതം | ജോൺസൺ |
ഗാനരചന | കൈതപ്രം |
ഛായാഗ്രഹണം | വേണു |
ചിത്രസംയോജനം | എൻ. ഗോപാലകൃഷ്ണൻ |
സ്റ്റുഡിയോ | കാവ്യകല ഫിലിം യൂണിറ്റ് |
വിതരണം | കെ.ആർ.ജി. ഫിലിം എന്റർപ്രൈസസ് |
റിലീസിങ് തീയതി | 1989 മേയ് 19 |
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
അടയ്ക്കുക
തളത്തിൽ ദിനേശൻ എന്ന കേന്ദ്രകഥാപാത്രത്തിന്റെ അപകർഷതാബോധം മൂലം അയാളുടെ ദാമ്പത്യജീവിതത്തിൽ ഉണ്ടാകുന്ന പ്രശ്നങ്ങളാണ് ഈ ചിത്രത്തിന്റെ പ്രമേയം.