എ.കെ. ലോഹിതദാസ്
മലയാളചലച്ചിത്രമേഖലയിലെ തിരക്കഥാകൃത്തും സംവിധായകനും / From Wikipedia, the free encyclopedia
മലയാളചലച്ചിത്രമേഖലയിലെ പ്രശസ്തനായ തിരക്കഥാകൃത്തും സംവിധായകനുമായിരുന്നു അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ് എന്ന എ.കെ. ലോഹിതദാസ് (മേയ് 10, 1955 - ജൂൺ 28, 2009[1]). ജീവിതഗന്ധിയും തന്മയത്വമുള്ളതുമായ തിരക്കഥകളിലൂടെ ഇദ്ദേഹം രണ്ട് ദശകത്തിലേറെക്കാലം മലയാളചലച്ചിത്രവേദിയെ ധന്യമാക്കി. പത്മരാജനും ഭരതനും എം.ടിയ്ക്കും ശേഷം മലയാളചലച്ചിത്രത്തിൽ ശക്തമായ തിരക്കഥകൾ സംഭാവന ചെയ്ത എഴുത്തുകാരനായാണ് ഇദ്ദേഹത്തെ വിലയിരുത്തുന്നത്.[2] തിരക്കഥാകൃത്ത്, സംവിധായകൻ എന്നിവയ്ക്കുപുറമെ ഗാനരചയിതാവ്, നിർമ്മാതാവ്, നാടകകൃത്ത്, ചെറുകഥാകൃത്ത് എന്നിങ്ങനെ വിവിധ മേഖലകളിൽ ഇദ്ദേഹം പ്രതിഭ തെളിയിച്ചു.
വസ്തുതകൾ ലോഹിതദാസ്, ജനനം ...
ലോഹിതദാസ് | |
---|---|
![]() | |
ജനനം | അമ്പഴത്തിൽ കരുണാകരൻ ലോഹിതദാസ്' (1955-05-10)മേയ് 10, 1955 |
മരണം | ജൂൺ 28, 2009(2009-06-28) (പ്രായം 54) |
അന്ത്യ വിശ്രമം | ലക്കിടി, പാലക്കാട് |
മറ്റ് പേരുകൾ | ലോഹി |
തൊഴിൽ | സംവിധായകൻ, തിരക്കഥാകൃത്ത് |
സജീവ കാലം | 1987 - 2009 |
ജീവിതപങ്കാളി(കൾ) | സിന്ധു |
കുട്ടികൾ | ഹരികൃഷ്ണൻ, വിജയശങ്കർ |
മാതാപിതാക്ക(ൾ) | അമ്പാഴത്തിൽ കരുണാകരൻ, മായിയമ്മ |
അടയ്ക്കുക