ലൂസിഫർ (ചലച്ചിത്രം)
2019 - ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രം / From Wikipedia, the free encyclopedia
2019 - ൽ പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ മലയാള ത്രില്ലർ ചിത്രമാണ് ലൂസിഫർ. മുരളി ഗോപി തിരക്കഥയെഴുതി ആൻറണി പെരുമ്പാവൂർ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രം എന്ന സവിശേഷതയും ഇതിനുണ്ട്. ഈ ചിത്രത്തിൽ മോഹൻലാൽ സ്റ്റീഫൻ നെടുമ്പള്ളി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്നു. കൂടാതെ പൃഥ്വിരാജ് സുകുമാരൻ, വിവേക് ഒബ്റോയ്, മഞ്ജു വാര്യർ, ടൊവിനോ തോമസ്, ഇന്ദ്രജിത്ത് സുകുമാരൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ലൂസിഫർ | |
---|---|
![]() | |
സംവിധാനം | പൃഥ്വിരാജ് |
നിർമ്മാണം | ആന്റണി പെരുമ്പാവൂർ |
രചന | മുരളി ഗോപി |
അഭിനേതാക്കൾ | മോഹൻലാൽ പൃഥ്വിരാജ് വിവേക് ഒബ്രോയ് മഞ്ജു വാര്യർ ടൊവിനോ തോമസ് ഇന്ദ്രജിത്ത് സുകുമാരൻ |
സംഗീതം | ദീപക് ദേവ് |
ഛായാഗ്രഹണം | സുജിത് വാസുദേവ് |
ചിത്രസംയോജനം | സംജിത് മുഹമ്മദ് |
സ്റ്റുഡിയോ | ആശിർവാദ് സിനിമാസ് |
വിതരണം | മേക്സ്ലാബ് സിനിമാസ് |
റിലീസിങ് തീയതി |
|
രാജ്യം | ഇന്ത്യ |
ഭാഷ | മലയാളം |
ബജറ്റ് | 30 കോടി |
ആകെ | 175 crore |
തിരുവനന്തപുരം , എറണാകുളം , കൊല്ലം , ലക്ഷദ്വീപ് , മുംബൈ , ബാംഗ്ലൂർ , റഷ്യ എന്നിവിടങ്ങളിലായാണ് ഈ ചിത്രത്തിന്റെ ചിത്രീകരണം നടന്നത്. 2018 ഡിസംബർ 13 ന് ആദ്യ ടീസർ പുറത്തിറങ്ങി. 2019 മാർച്ച് 20 രാത്രി 9 മണിയ്ക്ക് ഈ ചിത്രത്തിൻറ്റെ ട്രെയിലർ പുറത്തിറങ്ങി. 2019 മാർച്ച് 28 ന് ലൂസിഫർ തിയേറ്ററുകളിൽ റിലീസ് ചെയ്തു. ചിത്രത്തിന്റെ രണ്ടാം ഭാഗം L2:എമ്പുരാൻ ഉണ്ടാകുമെന്ന് പൃഥ്വിരാജ് പ്രഖ്യാപിച്ചിരുന്നു.