![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/27/Leonardo_DiCaprio_by_David_Shankbone.jpg/640px-Leonardo_DiCaprio_by_David_Shankbone.jpg&w=640&q=50)
ലിയോനാർഡോ ഡികാപ്രിയോ
അമേരിക്കൻ ചലചിത്ര നടൻ / From Wikipedia, the free encyclopedia
ലിയോനാർഡോ വിൽഹെം ഡികാപ്രിയോ (ജനനം: നവംബർ 11, 1974) പ്രശസ്തനായ അമേരിക്കൻ ചലച്ചിത്ര നടനും നിർമാതാവും ആണ്.[1].ടെലിവിഷൻ പരസ്യ ചിത്രങ്ങളിലും പിന്നീട് ടിവി പരമ്പരകളിലും അഭിനയം തുടങ്ങിയ ഇദ്ദേഹം ടൈറ്റാനിക് എന്ന ചിത്രത്തിലെ ജാക്ക് ഡോസൺ എന്ന കഥാപാത്രത്തിനെ അവതരിപ്പിച്ച് ജനപ്രീതിയാർജ്ജിച്ചു. റോമിയോ ആൻഡ് ജൂലിയറ്റ്, ക്യാച്ച് മി ഇഫ് യു കാൻ, ബ്ലഡ് ഡയമണ്ട്, തുടങ്ങിയ ചിത്രങ്ങളിലും ജനശ്രദ്ധ നേടിയ വേഷങ്ങൾ ചെയ്തിട്ടുണ്ട്.
ലിയോനാർഡോ ഡികാപ്രിയോ | |
---|---|
![]() ലിയോനാർഡോ ഡികാപ്രിയോ, April 2007 | |
ജനനം | ലിയോനാർഡോ വിൽഹെം ഡികാപ്രിയോ (1974-11-11) നവംബർ 11, 1974 (49 വയസ്സ്) |
തൊഴിൽ | നടൻ,നിർമാതാവ്,പരിസ്ഥിതിപ്രവർത്തകൻ |
സജീവ കാലം | 1988 — present |
വെബ്സൈറ്റ് | http://www.leonardodicaprio.com/ |
വിഖ്യാത സംവിധായകൻ മാർട്ടിൻ സ്കോർസെസെയുടെ ഒപ്പമുള്ള ഗാങ്ങ്സ് ഓഫ് ന്യൂയോർക്ക്, ദ ഡിപാർട്ടഡ് ദ എവിയേറ്റർ, ഷട്ടർ ഐയിലൻഡ്,ദി വൂള്‍ഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നിവ അദ്ദേഹത്തിന്റെ കരിയറിലെ തന്നെ മികച്ച ചിത്രങ്ങളിൽ പെടുന്നു. ദ എവിയേറ്റർ, ദി വൂള്‍ഫ് ഓഫ് വാൾ സ്ട്രീറ്റ് എന്നീ ചിത്രങ്ങൾക്ക് മികച്ച നടനുള്ള ഗോൾഡൻ ഗ്ളോബ് പുരസ്കാരം ലഭിച്ചു. ആറ് തവണ (5 തവണ അഭിനയത്തിനും 1 തവണ നിർമ്മാണത്തിനും) അക്കാദമി അവാർഡ് നോമിനേഷൻ ലഭിച്ചിട്ടുള്ള ഇദ്ദേഹത്തിനു 2016 ൽ ദി റെവനന്റ്റ് എന്ന ചിത്രത്തിന് മികച്ച നടനുള്ള അക്കാദമി അവാർഡ് ലഭിക്കുകയും ചെയ്തു.