![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/a/a8/Lkadvani.jpg/640px-Lkadvani.jpg&w=640&q=50)
ലാൽ കൃഷ്ണ അഡ്വാണി
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡന്റും / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ രാഷ്ട്രീയ പ്രവർത്തകനും ഭാരതീയ ജനതാ പാർട്ടിയുടെ മുൻ പ്രസിഡണ്ടുമാണ് ലാൽ കൃഷ്ണ അഡ്വാണി (Sindhi: लाल कृष्ण आडवाणी) പൂണ്ണനാമം ലാൽചന്ദ് കൃഷൻചന്ദ് അഡ്വാണി (1927 നവംബർ 8 - ). ചുരുക്കെഴുത്ത്: എൽ.കെ. അദ്വാനി, എൽ.കെ. അഡ്വാനി. 2002 മുതൽ 2004 വരെ ഇന്ത്യയുടെ ഉപപ്രധാനമന്ത്രിയായിരുന്നിട്ടുള്ള ഇദ്ദേഹം 14-ാം ലോകസഭയിലെ പ്രതിപക്ഷനേതാവ് ആയിരുന്നു..
ലാൽ കൃഷ്ണ അഡ്വാണി | |
---|---|
![]() | |
ലോക്സഭയിലെ പ്രതിപക്ഷ നേതാവ് | |
ഓഫീസിൽ 21 മെയ് 2004 – 18 മെയ് 2009 | |
മുൻഗാമി | സോണിയ ഗാന്ധി |
പിൻഗാമി | സുഷമ സ്വരാജ് |
ഇന്ത്യയുടെ ഉപപ്രധാനമന്ത്രി | |
ഓഫീസിൽ 29 ജൂൺ 2002 – 20 മേയ് 2004 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയ് |
മുൻഗാമി | ചൗധരി ദേവി ലാൽ |
പിൻഗാമി | Vacant |
കേന്ദ്ര ആഭ്യന്തര വകുപ്പ്മന്ത്രി | |
ഓഫീസിൽ 19 മാർച്ച് 1998 – 20 മേയ് 2004 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയ് |
മുൻഗാമി | ഇന്ദ്രജിത്ത് ഗുപ്ത |
പിൻഗാമി | ശിവരാജ് പാട്ടീൽ |
ഓഫീസിൽ 16 മേയ് 1996 – 1 ജൂൺ 1996 | |
പ്രധാനമന്ത്രി | അടൽ ബിഹാരി വാജ്പേയ് |
മുൻഗാമി | ശങ്കർറാവു ചവാൻ |
പിൻഗാമി | ഇന്ദ്രജിത്ത് ഗുപ്ത |
കേന്ദ്ര വിവര സാങ്കേതിക- സംപ്രേക്ഷക വകുപ്പ് മന്ത്രി | |
ഓഫീസിൽ 24 മാർച്ച് 1977 – 15 ജൂലൈ 1979 | |
പ്രധാനമന്ത്രി | മൊറാർജി ദേശായി |
മുൻഗാമി | വിദ്യാ ചരൺ ശുക്ല |
പിൻഗാമി | വിദ്യാ ചരൺ ശുക്ല |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | (1927-11-08) നവംബർ 8, 1927 (96 വയസ്സ്) കറാച്ചി, ബ്രിട്ടീഷ് ഇന്ത്യ |
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | കമല അഡ്വാനി [1] |
കുട്ടികൾ | പ്രതിഭ അഡ്വാനി, ജയന്ത് അഡ്വാനി |
അൽമ മേറ്റർ | ബോംബെ യൂനിവേഴ്സിറ്റി |
ജോലി | അഭിഭാഷകൻ |
ഒപ്പ് | |
വെബ്വിലാസം | സ്വകാര്യ വെബ്സൈറ്റ് |
രാഷ്ട്രീയ സ്വയംസേവക് സംഘിലൂടെ രാഷ്ട്രീയ പ്രവർത്തനം ആരംഭിച്ച അഡ്വാണി ഇന്ത്യയിലെ ബി.ജെ.പി സജീവമാക്കുന്നതിൽ പ്രധാന പങ്കു വഹിച്ചു.
അവിഭക്ത ഭാരതത്തിലെ ബോംബെ പ്രെസിഡെൻസിയിൽ ഉൾപ്പെട്ടിരുന്ന സിന്ധിൽ ആയിരുന്നു അദ്ദേഹം ജനിച്ചത്. വാജ്പേയി മന്ത്രിസഭയിൽ അഭ്യന്തരകാര്യ മന്ത്രി ആയിരുന്നു അദ്ദേഹം. അഡ്വാണി നടത്തിയ രഥ യാത്രകൾ ബി.ജെ.പി. യുടെ വളർച്ചയിലെ നാഴികക്കല്ലുകളാണ്. ഇന്ത്യൻ പാർലിമെൻറ്റേറിയന്മാരിൽ ഏറ്റവും കൂടുതൽ തവണ ഒരു മണ്ഡലത്തിനെ പ്രതിനിധീകരിച്ചവരിൽ പ്രധാനി ആണ് അദ്ദേഹം[അവലംബം ആവശ്യമാണ്]. ഗുജറാത്തിലെ ഗാന്ധിനഗർ മണ്ഡലത്തിനെ ആണ് അഡ്വാണി പ്രധിനിധീകരിക്കുന്നത്.