റോസാലിന്റ് ഫ്രാങ്ക്ലിൻ
From Wikipedia, the free encyclopedia
ഒരു ബ്രിട്ടീഷ് ജൈവ-ഭൗതിക ശാസ്ത്രജ്ഞയും, ക്രിസ്റ്റലോഗ്രാഫറുമാണ് റോസലിൻഡ് ഫ്രാങ്ക്ലിൻ.[1] ഡി.എൻ.എയുടെയും, ആർ.എൻ.എ യുടെയും, പല വൈറസുകളുടെയും കൽക്കരി, ഗ്രാഫൈറ്റ് എന്നിവയുടേയും തന്മാത്രാഘടന നിർണ്ണയത്തിന് ഇവരുടെ സംഭാവന വളരെ നിർണ്ണായകമായിരുന്നു.[2] ഇവരുടെ ഏറ്റവും പ്രശസ്തമായ കണ്ടുപിടിത്തമായ ഡി.എൻ.എ-യുടെ ഘടന ജനിതകശാസ്ത്രത്തിലെ നാഴികക്കല്ലായി വിശേഷിപ്പിക്കപ്പെടുന്നു. ഡി.എൻ.എ ഇരട്ട ഹെലിക്സാണെന്ന റോസാലിന്റെ എക്സ്-റേ ഡിഫ്രാക്ഷൻ പഠനങ്ങളെ അടിസ്ഥാനമാക്കിയാണ് വാട്സൺ, ക്രിക്ക് എന്നീ ശാസ്ത്രജ്ഞർ ഡി.എൻ.എയുടെ ഘടനയെക്കുറിച്ചുള്ള 'വാട്സൺ-ക്രിക്ക് ഹൈപോത്തസിസ്' തയ്യാറാക്കിയത്.[3]. കർക്കരി വൈറസുകൾ എന്നിവയിൽ അവർ നടത്തിയ ഗവേഷണങ്ങൾക്ക് അംഗീകാരം ലഭിച്ചുവെങ്കിൽപ്പോലും ഡി.എൻ.എയുടെ ഘടന കണ്ടെത്തുന്നതിൽ അവർ വഹിച്ച പങ്കിന് അവരുടെ ജീവതകാലത്ത് കാര്യമായ ശ്രദ്ധ ലഭിച്ചില്ല. ഇക്കാരണത്താൽ "wronged heroine", the "dark lady of DNA",[4] the "forgotten heroine", "feminist icon", [5] "Sylvia Plath of molecular biology" [6]എന്നീ പേരുകളിൽ അവർ അറിയപ്പെട്ടു.
റോസലിൻഡ് എൽസി ഫ്രാങ്ക്ലിൻ | |
---|---|
ജനനം | 25 July 1920 (1920-07-25) ലണ്ടൻ |
മരണം | 16 April 1958 (1958-04-17) (37 വയസ്സിൽ) |
മരണ കാരണം | അണ്ഡാശയ അർബുദം |
ദേശീയത | ബ്രിട്ടീഷ് |
കലാലയം | ന്യൂഹാം കോളേജ്, ക്യാംബ്രിഡ്ജ് |
അറിയപ്പെടുന്നത് | ഡി.എൻ.എ-യുടെ ഘടന, വൈറസുകളുടെ തന്മാത്രാഘടന |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | എക്സ് റേ ക്രിസ്റ്റല്ലോഗ്രഫി |
സ്ഥാപനങ്ങൾ | ബ്രിക്ക്ബെക്ക് കോളേജ്, ലണ്ടൻ |
ഫ്രങ്ക്ലിൻ ഏറ്റവും കൂടുതൽ അറിയപ്പെടുന്നത് ലണ്ടനിലെ കിങ്സ് കോളേജിലായിരുന്നപ്പോൾ ഡി.എൻ.എയുടെ എക്സ്-ഡിഫ്രാക്ഷൻ ചിത്രങ്ങളുമായി ബന്ധപ്പെട്ട അവരുടെ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടാണ്. പ്രത്യേകിച്ചും അവരുടെ വിദ്യാർഥിയായിരുന്ന റെയ്മണ്ട് ഗോസ്ലിങ് എടുത്ത ഫോട്ടോ 51 എന്ന ചിത്രവുമായി ബന്ധപ്പെട്ട്. ആ ചിത്രമാണ് ഡി.എൻ.എയുടെ ഡബിൾ ഹെലിക്സിന്റെ ക്ണ്ടുപിടിത്തത്തിലേക്കും അതിൻ ഫ്രാൻസിസ് ക്രിക്ക്, ജയിംസ് വാട്ട്സൺ, മൂറിസ് വിൽക്കിൻസ് എന്നിവർക്ക് 1962ലെ വൈദ്യശാസ്ത്രത്തിനുള്ള നോബൽ സമ്മാനം ലഭിക്കുന്നതിലേക്കും നയിച്ചത്. [7][8] ഫ്രാങ്ക്ലിന് രസതന്ത്രത്തിനുള്ള നോബൽ സമ്മാനം നൽകുന്നത് ഉചിതമായിരിക്കും എന്നഭിപ്രായപ്പെട്ടിരുന്നു. [9] എന്നാൽ നോബേൽ കമ്മിറ്റി മരണാനന്തര ബഹുമതിയായി നോബേൽ സമാനം നൽകാത്തതിനാൽ ഇത് സാധ്യമായിരുന്നില്ല.[10][11]
ബിറ്ബെക്കിൽ വെച്ച് ജോൺ ഡെസ്മണ്ട് ബെർണലിനൊപ്പം വൈറസുകളുടെ തന്മാത്രാഘടനയുമായി ബന്ധപ്പെട്ട പ്രമുഖമായ ഗവേഷണപ്രവർത്തനങ്ങൾ നടത്തി. [12]1958ൽ ബ്രസൽസിലെ അന്താരാഷ്രസമ്മേളനത്തിൽ വച്ച് റ്റുബാക്കോ മൊസൈക്ക് വൈറസ്സിന്റെ]] ഘടന അവതരിപ്പിക്കുന്നതിന് ഒരു ദിവസം മുൻപ് തന്റെ 37ആം വയസ്സിൽ അണ്ഡാശയ അർബുദം മൂലം അവർ മരണപ്പെടുകയാണുണ്ടായത്. അവരുടെ സഹപ്രവർത്തകനായിരുന്ന ആരോൺ ക്ലഗ് അവരുടെ ഗവേഷണം മുന്നോട്ടുകൊണ്ടുപോകുകയും 1982ൽ രസതന്ത്രത്തിൽ നോബേൽ സമ്മാനത്തിന് അർഹനാകുകയും ചെയ്തു.