From Wikipedia, the free encyclopedia
ഭാരതീയ ജനതാ പാർട്ടി നേതാവും പതിനാറാം ലോക്സഭയിലെ കൺസ്യൂമർ അഫയേഴ്സ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പിന്റെ സഹമന്ത്രിയുമാണ് റാവുസാഹിബ് ദാൻവെ.
റാവുസാഹിബ് ദാൻവെ എം.പി | |
---|---|
Minister of State for Consumer Affairs,Food and Public Distribution | |
പ്രധാനമന്ത്രി | നരേന്ദ്ര മോദി |
പാർലമെന്റ് അംഗം | |
മണ്ഡലം | ജാൽന ലോക്സഭാമണ്ഡലം |
വ്യക്തിഗത വിവരങ്ങൾ | |
ജനനം | ജാൽന, മഹാരാഷ്ട്ര | 18 മാർച്ച് 1955
രാഷ്ട്രീയ കക്ഷി | ഭാരതീയ ജനതാ പാർട്ടി |
പങ്കാളി | നിർമ്മല തായ് ദാൻവെ |
വസതിs | Bhokardan, Jalna |
ഉറവിടം: |
1955 മാർച്ച് 18ന് മഹാരാഷ്ട്രയിലെ ജാൽന ജില്ലയിൽ ജനിച്ചു.
ദാദ റാവു പാട്ടീൽ ദാൻവെയുടെയും കേഷാരഭായിയുടെയും മകനാണ്.[1] 1977 മേയ് 17ന് നിർമ്മല തായ് ദാൻവെയെ വിവാഹം ചെയ്തു. 4 മക്കളുണ്ട്.
ജാൽന ജില്ലയിലെ ബി.ജെ.പി പ്രസിഡന്റായിരുന്നു. ബി.ജെ.പി സംസ്ഥാന എക്സിക്യൂട്ടീവ് അംഗമായിരുന്നു. 1990 മുതൽ 1999 വരെ മഹാരാഷ്ട്ര നിയമസഭാംഗമായിരുന്നു.[2] പഞ്ചായത്തി രാജ് കമ്മിറ്റി ചെയർമാനായി പ്രവർത്തിച്ചിട്ടുണ്ട്. 1999, 2004, 2009 വർഷങ്ങളിൽ ലോക്സഭയിൽ അംഗമായിരുന്നു. 2014ൽ മഹാരാഷ്ട്രയിലെ ജാൽന മണ്ഡലത്തിൽ നിന്നും വിജയിച്ചു.[3][4]
നിലവിൽ നരേന്ദ്ര മോദി മന്ത്രിസഭയിലെ കൺസ്യൂമർ അഫയേഴ്സ്, ഭക്ഷ്യ, പൊതുവിതരണ വകുപ്പ് സഹമന്ത്രിയാണ്.[5]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.