![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/3/3e/Raquetterivermap.png/640px-Raquetterivermap.png&w=640&q=50)
റാക്വെറ്റ് നദി
From Wikipedia, the free encyclopedia
റാക്വെറ്റ് നദി (മൊഹാക്ക്: Ahná:wate)[2], ചിലപ്പോൾ റാക്വെറ്റ് എന്ന് വിളിക്കപ്പെടുന്ന ന്യൂയോർക്കിലെ അഡിറോണ്ടാക്ക് പർവതനിരകളിലെ റാക്വെറ്റ് തടാകത്തിൽ[3] നിന്ന് ഉത്ഭവിക്കുന്ന ഒരു നദിയാണ്. 146 മൈൽ (235 കി.മീ)[4] നീളമുള്ള ഇത് ന്യൂയോർക്ക് സംസ്ഥാനത്തിനുള്ളിലൂടെ ഒഴുകുന്ന മൂന്നാമത്തെ ഏറ്റവും നീളം കൂടിയ നദിയാണ്.
വസ്തുതകൾ റാക്വെറ്റ് നദി, Country ...
റാക്വെറ്റ് നദി | |
---|---|
![]() | |
Country | United States |
State | ന്യൂയോർക്ക് |
Physical characteristics | |
പ്രധാന സ്രോതസ്സ് | റാക്വെറ്റ് തടാകം Raquette Lake, New York |
നദീമുഖം | സെയിന്റ് ലോറൻസ് നദി[1] ഹോഗൻസ്ബർഗ്, ന്യൂയോർക്ക് 150 ft (46 m) 44°59′35″N 74°41′17″W |
നീളം | 146 mi (235 km) |
നദീതട പ്രത്യേകതകൾ | |
നദീതട വിസ്തൃതി | 1,253 sq mi (3,250 km2) |
അടയ്ക്കുക
കനോയിംഗ്, കയാക്കിംഗ് എന്നിവയ്ക്ക് പ്രശസ്തമാണ് ഈ നദി. പ്രകൃതിദത്തവും മനുഷ്യനിർമ്മിതവുമായ നിരവധി തടാകങ്ങളിലൂടെ കടന്നുപോകുന്ന നദി സെന്റ് ലോറൻസ് നദിയിലെ അക്വെസാസ്നെയിൽ അതിൻറെ അവസാന ലക്ഷ്യസ്ഥാനത്തേക്ക് എത്തുന്നു. ബ്രൂക്ക്ഫീൽഡ് പവർ പ്രവർത്തിപ്പിക്കുന്ന 27 ജലവൈദ്യുത നിലയങ്ങൾ സ്ഥിതിചെയ്യുന്ന നദിയിൽനിന്ന് 181 മെഗാവാട്ട് വരെ വൈദ്യുതി ഉത്പാദിപ്പിക്കാൻ കഴിയന്നു.[5]