രെഹാന സുൽത്താൻ
ഇന്ത്യൻ ചലചിത്ര അഭിനേത്രി / From Wikipedia, the free encyclopedia
ഒരു ഇന്ത്യൻ ചലച്ചിത്ര നടിയാണ് രെഹാന സുൽത്താൻ, (ജനനം: ഏകദേശം 1950 നവംബർ 19[1]). ആദ്യമായി അഭിനയിച്ച 1970-ലെ ചിത്രമായ ദസ്തകിലൂടെ മികച്ച നടിക്കുള്ള ദേശീയ ചലച്ചിത്ര പുരസ്കാരം ലഭിച്ചതാണ് രെഹാനയെ പ്രശസ്തയാക്കിയത്. പൂനെയിൽ ഫിലിം ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ബിരുദം നേടിയിട്ടുള്ളയാളാണ് രെഹാന. ചേത്ന (1970) എന്ന ചലച്ചിത്രത്തിലെ വേഷം ഒരേതരം കഥാപാത്രങ്ങൾ ലഭിക്കുന്നതിന് കാരണമാവുകയും ഇത് രെഹാനയുടെ ചലച്ചിത്രജീവിതത്തിന് അവസാനം കുറിക്കുകയും ചെയ്തു.[2][3]
വസ്തുതകൾ രെഹാന സുൽത്താൻ, ജനനം ...
രെഹാന സുൽത്താൻ | |
---|---|
ജനനം | (1950-11-19) നവംബർ 19, 1950 (73 വയസ്സ്) അലഹബാദ്, ഇന്ത്യ |
തൊഴിൽ | നടി |
ജീവിതപങ്കാളി(കൾ) | ബി.ആർ. ഇഷാര |
അടയ്ക്കുക