![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/4/46/Cropped_version_of_Jan_Vermeer_van_Delft_002.jpg/640px-Cropped_version_of_Jan_Vermeer_van_Delft_002.jpg&w=640&q=50)
യോഹാൻ വെർമീർ
From Wikipedia, the free encyclopedia
ഡച്ച് ചിത്രകാരനായിരുന്നു യോഹാൻ വെർമീർ അഥവാ യാൻ വെർമീർ (1632 – ഡിസം: 1675). റെംബ്രാന്ത് കഴിഞ്ഞാൽ ഡച്ച് ചിത്രകലയെ ഏറ്റവും സ്വാധീനിച്ച ചിത്രകാരനാണ് വെർമീർ. വെർമീറിന്റെ ഗുരുവിനെക്കുറിച്ച് ആധികാരികമായ വിവരങ്ങൾ ഒന്നും തന്നെ ലഭ്യമല്ല. ലിയോനർത്ത് ബ്രമേർ എന്ന ചിത്രകാാരൻ വെർമീറിനു ചില ഉപദേശങ്ങൾ നൽകിയിട്ടുണ്ടെന്ന അനുമാനങ്ങൾ മാത്രമേ നിലവിലുള്ളൂ. വളരെക്കാലം ചിലവഴിച്ചാണ് അദ്ദേഹം ചിത്രം എഴുതിയിരുന്നത്. വാസ്തവികമായ രചനാരീതിയാണ് അദ്ദേഹം കൈക്കൊണ്ടിരുന്നത്.വർണ്ണലയ വൈഭവങ്ങളുടെ കാര്യത്തിൽ അദ്ദേഹം വൈദഗ്ദ്ധ്യം പുലർത്തുന്നു."[3]
വസ്തുതകൾ യൊഹാൻ വെർമീർ, ജനനം ...
യൊഹാൻ വെർമീർ | |
---|---|
![]() | |
ജനനം | മാമോദീസ (1632-10-31)31 ഒക്ടോബർ 1632 ഡെൽഫ്റ്റ്, ഡച്ച് റിപ്പബ്ലിക് |
മരണം | 15 ഡിസംബർ 1675(1675-12-15) (പ്രായം 43) ഡെൽഫ്റ്റ്, ഡച്ച് റിപ്പബ്ലിക് |
ദേശീയത | ഡച്ച് |
വിദ്യാഭ്യാസം | കാൾ ഫേബ്രിഷ്യസ്? |
അറിയപ്പെടുന്നത് | ചിത്രകല |
അറിയപ്പെടുന്ന കൃതി | 34 ചിത്രങ്ങൾ ഇദ്ദേഹത്തിൻ്റേതാണ് സാമാന്യമായി അംഗീകരിക്കപ്പെടുന്നുണ്ട്.[2] |
പ്രസ്ഥാനം | Dutch Golden Age Baroque |
അടയ്ക്കുക