യോസ്സെമിറ്റി ദേശീയോദ്യാനം
From Wikipedia, the free encyclopedia
മധ്യപൂർവ്വ കാലിഫോർണിയയിലെ ടുവാളമി, മാരിപോസ, മദേറ എന്നീ കൗണ്ടികളിലായ് വ്യപിച്ച്കിടക്കുന്ന ഒരു സംരക്ഷിത വനപ്രദേശമാണ് യോസ്സെമിറ്റി ദേശീയോദ്യാനം (ഇംഗ്ലീഷ്:Yosemite National Park (യോസ്സെമിറ്റി നാഷണൽപാർക്); ഉച്ചാരണം:/joʊˈsɛm[invalid input: 'ɨ']tiː/ yoh-SEM-it-ee)). നാഷണൽ പാർക് സെർവീസിനാണ്(NPS) ഈ ദേശീയോദ്യാനത്തിന്റെ നടത്തിപ്പ് ചുമതല. 7,61,268 ഏക്കറാണ് യോസ്സെമിറ്റിയുടെ വിസ്തൃതി. 3.7 ദശലക്ഷത്തിലുമധികം ആളുകൾ പ്രതിവർഷം ഇവിടം സന്ദർശിക്കുന്നുണ്ട് എന്നാണ് കണക്ക്.
യോസ്സെമിറ്റി ദേശീയോദ്യാനം | |
---|---|
ഐ.യു.സി.എൻ. ഗണം II (ദേശീയോദ്യാനം) | |
Location | ടൂളൂം, മാരിപോസ, & മഡേര കൗണ്ടികൾ, കാലിഫോർണിയ, യു.എസ് |
Nearest city | മാരിപോസ കാലിഫോർണിയ |
Area | 761,268 acres (308,074 ha)[1] |
Established | ഒക്ടോബർ 1, 1890 (1890-10-01) |
Visitors | 3,853,404 (in 2012)[2] |
Governing body | നാഷണൽ പാർക് സർവീസ് |
Type | Natural |
Criteria | vii, viii |
Designated | 1984 (8th session) |
Reference no. | 308 |
State Party | United States |
Region | Europe and North America |
കൗതുകാത്മകമായ കരിങ്കൽ മലകൾ, ചെറുതും വലുതുമായ ജലപാതങ്ങൾ, വിശാലമായ തടാകങ്ങൾ, പ്രശാന്തസുന്ദരമായ അരുവികൾ, ഭൂമിയിലെ ഏറ്റവും വലിയ വൃക്ഷമായ ജയന്റ് സെക്ക്വയ, ജൈവവൈവിധ്യം തുടങ്ങിയവ ഈ ദേശീയോദ്യാനത്തെ അന്താരാഷ്ട്ര തലത്തിൽ ശ്രദ്ധേയമാക്കുന്നു.[3] യോസ്സെമിറ്റിയുടെ 95% ത്തോളം കാട്ടുപ്രദേശമാണ്. [4] അമേരിക്കയിൽ ദേശീയോദ്യാനം എന്ന ആശയത്തിന് തുടക്കം കുറിച്ചത് യോസെമിറ്റിയാണെന്ന് പറയാം. ആദ്യം വനം ലോബികളിൽനിന്നും കയ്യേറ്റക്കാരിൽനിന്നും യോസെമിറ്റിയെ സംരക്ഷിക്കാൻ ഗാലൻ ക്ലാർൿ തുടങ്ങിയ വ്യക്തികൾ പ്രവർത്തനം ആരംഭിച്ചു. തുടർന്ന് അത്, 1864-ൽ പ്രസിഡന്റ് അബ്രഹാം ലിങ്കൺ യോസെമിറ്റി കരാറിൽ ഒപ്പുവെക്കുന്നതിലേക്ക് നയിച്ചു. പിന്നീട് ജോൺ മ്യൂവർ എന്ന പരിസ്ഥിതി പ്രവർത്തകന്റെ നേതൃത്വത്തിൽ ഒരു വിശാല യോസെമിറ്റി ദേശീയോദ്യാനം സ്ഥാപിക്കാനുള്ള ശ്രമങ്ങൾ ആരംഭിച്ചു. ആ ശ്രമങ്ങൾ ഫലം കണ്ടു. 1890 ഒക്ടോബർ 1-ന് കാലിഫോർണിയയിൽ യോസെമിറ്റി ദേശീയോദ്യാനം സ്ഥപിതമായി. 94 വർഷങ്ങൾക്ക് ശേഷം, 1984-ൽ യുനെസ്കോ ഈ ദേശീയോദ്യാനത്തെ ഒരു ലോകപൈതൃക കേന്ദ്രമായി പ്രഖ്യാപിച്ചു.