From Wikipedia, the free encyclopedia
യെല്ലോസ്റ്റോൺ തടാകം അമേരിക്കൻ ഐക്യനാടുകളിലെ യെല്ലോസ്റ്റോൺ ദേശീയോദ്യാനത്തിലെ ഏറ്റവും വലിയ ജലാശയമാണ്. സമുദ്രനിരപ്പിൽ നിന്ന് 7,732 അടി (2,357 മീറ്റർ) ഉയരത്തിലുള്ള തടാകം കൂടാതെ 110 മൈൽ (180 കി.മീ) തീരപ്രദേശത്തോടുകൂടി 136 ചതുരശ്ര മൈൽ (350 ചതുരശ്ര കി.മീ) പ്രദേശത്തായി വ്യാപിച്ചുകിടക്കുന്നു.[1] തടാകത്തിന്റെ ശരാശരി ആഴം 139 അടിയും (42 മീറ്റർ) ഏറ്റവും കൂടിയ ആഴം കുറഞ്ഞത് 394 അടിയും (120 മീറ്റർ) ആണ്. വടക്കേ അമേരിക്കയിലെ 7,000 അടി (2,100 മീറ്റർ) ഉയരത്തിലുള്ള ഏറ്റവും വലിയ ശുദ്ധജല തടാകമാണ് യെല്ലോസ്റ്റോൺ തടാകം.[2] ശൈത്യകാലത്ത് ആഴം കുറഞ്ഞ വെള്ളം ചൂടുനീരുറവകളെ മൂടുന്നിടത്ത് ഒഴികെ ഏകദേശം 3 അടി (0.91 മീറ്റർ) കട്ടിയുള്ള ഹിമം തടാകത്തിന്റെ ഭൂരിഭാഗവും മൂടുന്നു. ഡിസംബർ ആദ്യത്തോടെ തടാകത്തിൻ ഉപരിതലം മരവിക്കുകയും മെയ് അവസാനമോ ജൂൺ ആദ്യമോ വരെ തണുത്തുറഞ്ഞ അവസ്ഥയിലായിരിക്കും.
യെല്ലോസ്റ്റോൺ തടാകം | |
---|---|
സ്ഥാനം | Yellowstone National Park Teton County, Wyoming, U.S. |
നിർദ്ദേശാങ്കങ്ങൾ | 44°28′N 110°22′W |
പ്രാഥമിക അന്തർപ്രവാഹം | Yellowstone River |
Primary outflows | Yellowstone River |
Basin countries | U.S. |
പരമാവധി നീളം | 20 mi (32 km) |
പരമാവധി വീതി | 15 mi (24 km) |
ഉപരിതല വിസ്തീർണ്ണം | 136 sq mi (350 km2) |
ശരാശരി ആഴം | 139 ft (42 m) |
പരമാവധി ആഴം | 394 ft (120 m) |
തീരത്തിന്റെ നീളം1 | 110 mi (180 km) |
ഉപരിതല ഉയരം | 7,732 ft (2,357 m) |
Islands | 6 |
1 Shore length is not a well-defined measure. |
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.