ജെറുസലേം
From Wikipedia, the free encyclopedia
From Wikipedia, the free encyclopedia
മദ്ധ്യപൂർവദേശത്തെ പുരാതനനഗരമാണ് ജെറുസലേം അഥവാ യെരുശലേം(അക്ഷാംശവും രേഖാംശവും : 31°47′N 35°13′E). ഇപ്പോൾ ഇത് പൂർണ്ണമായും ഇസ്രായേലിന്റെ നിയന്ത്രണത്തിലാണ്. ഇസ്രായേൽ ഈ നഗരത്തെ അതിന്റെ തലസ്ഥാനമായി കണക്കാക്കുന്നു. എന്നാൽ ഈ നിലപാട് രാഷ്ട്രാന്തരസമൂഹം അംഗീകരിച്ചിട്ടില്ല.[2]
ജെറുസലേം Jerusalem | |||
ജെറുസലേം, ഒലിവുമലയിൽനിന്നുള്ള കാഴ്ച | |||
| |||
ഹീബ്രു | יְרוּשָׁלַיִם (Yerushalayim) | ||
(Standard) | Yerushalayim | ||
അറബി | commonly القـُدْس (Al-Quds); ഇസ്രയേലിൽ ഔദ്യോഗികമായി أورشليم القدس (Urshalim-Al-Quds) (ഖുദ്സ്) | ||
പേരിന്റെ അർത്ഥം | ഹീബ്രു: (ലേഖനത്തിൽ കാണുക), അറബി: "വിശുദ്ധമായത്" | ||
ഭരണസംവിധാനം | City | ||
ജില്ല | |||
ജനസംഖ്യ | 933,200[1] (2012) | ||
Jurisdiction | 125,156 dunams (125.2 km²) | ||
മേയർ | Nir Barkat | ||
വെബ്സൈറ്റ് | www.jerusalem.muni.il[i] |
ജനസംഖ്യയുടേയും വിസ്തീർണത്തിന്റേയും കാര്യത്തിൽ ഇസ്രായേലിന്റെ നിയന്ത്രണത്തിലുള്ള നഗരങ്ങളിൽ ഏറ്റവും വലുതാണ് ജെറുസലേം. 125.1 ചതുരശ്ര കിലോമീറ്റർ വിസ്തീർണമുള്ള ഈ നഗരത്തിൽ 732,100 ജനങ്ങൾ വസിക്കുന്നു. മെഡിറ്ററേനിയൻ കടലിനും ചാവ് കടലിനും ഇടയിലായി ജൂദിയൻ മലനിരകളിലാണ് ജെറുസലേം സ്ഥിതി ചെയ്യുന്നത്. ആധുനിക ജെറുസലേം പുരാതന ജെറുസലേം നഗരത്തിന് ചുറ്റുമായാണ് വളർന്നിരിക്കുന്നത്. ബി.സി 3000 മുതൽ നിലനിൽക്കുന്ന ജറുസലേം അമോര്യരുടെ നഗരമായിരുന്നു.ഇസ്രയേൽ ന്യായാധിപൻ ആയ ജോഷ്വായുടെ നേതൃത്വത്തിൽ ജറുസലേം പിടിച്ചടക്കി. പിന്നീട് യൂദാ ഗോത്രത്തിൻ്റെ അവകാശമായി ജറുസലേം നൽകി . പിന്നീട് ദാവീദ് രാജാവിൻ്റെ മകൻ സോളമൻ രാജാവ് അവിടെ ഒന്നാമത്തെ ജൂത ക്ഷേത്രം നിർമ്മിച്ചു.ബി.സി 586-ൽ ബാബിലോണിയാക്കാരും എ.ഡി 70-ൽ റോമാക്കാരും നഗരം നശിപ്പിച്ചു. 135-ൽ റോമാ ചക്രവർത്തി ഹഡ്രിയൻഏലിയ കാപ്പിറ്റോളിന എന്ന പേരിൽ നഗരം പുനർനിർമ്മിച്ചു. 614-ൽ പേർഷ്യക്കാർ നഗരം നശിപ്പിച്ചു. മധ്യകാലത്ത് മുസ്ലിംകളും ക്രൈസ്തവരും ജറുസലേമിനു വേണ്ടി പൊരുതി. 1947-ൽ ഇസ്രയേലിനും ജോർദ്ദാനുമായി നഗരം ഭാഗിക്കപ്പെട്ടു.1967-ൽ ആറു ദിന യുദ്ധത്തിൽ ഇസ്രയേൽ പൂർണ്ണമായും ജറുസലേം നഗരം പിടിച്ചെടുത്തു.1980-ൽ തലസ്ഥാനമായി ഇസ്രയേൽ ജറുസലേമിനെ പ്രഖ്യാപിച്ചു. എന്നാൽ ഈ പദവി ഐക്യരാഷ്ട്രസഭ അംഗീകരിച്ചില്ല.ജോർദ്ദാൻ നദിയിൽ നിന്നും 30 കി.മി അകലെയുള്ള ജൂദിയയിലെ സിയോൻ, മോറിയ കുന്നുകളാണ് ജറുസലേമിന്റെ സ്ഥാനം നഗരം ചുറ്റിയുള്ള കോട്ടകൾ തുർക്കി രാജാവായ സുലൈമാൻ 1536-1539-ൽ പണിത വയാണ്.ജറുസലേമിലെ പഴയ നഗരം വിലാപ മതിൽ അഥവാ കരയുന്ന മതിൽ ജൂതൻമാരുടെ രണ്ടാം ക്ഷേത്രത്തിന്റെ അവശിഷ്ടമെന്ന് കരുതപ്പെടുന്നു. യേശുവിന്റെ ജീവിതത്തിലെ പല ആദ്യകാല സംഭവങ്ങളും നടന്നത് ജറുസലേമിലാണ്. ജറുസലേമിനെ ലോകത്തിലെ ഏറ്റവും പുരാതനമായ നഗരങ്ങളിലൊന്നാക്കുന്നു. ക്രിസ്തുവിന് മുൻപ് 10-ആം നൂറ്റാണ്ടിൽ ദാവീദ് രാജാവിന്റെ കാലം മുതൽ ഇസ്രായേൽ ജനതയുടെ ഏറ്റവും വിശുദ്ധമായ നഗരവും ആത്മീയ കേന്ദ്രവുമായിരുന്നു ജെറുസലേമെന്ന് യഹൂദജനത കരുതുന്നു. ക്രിസ്തീയ മതത്തിൽ പ്രാധാന്യമർഹിക്കുന്ന പല സ്ഥലങ്ങളും നഗരത്തിലുണ്ട്. ഇസ്ലാമിലെ ഏറ്റവും വിശുദ്ധമായ മൂന്നാമത്തെ നഗരമായി പരക്കെ കണക്കാക്കപ്പെടുന്നു. 1860 വരെ നഗരത്തെ മുഴുവൻ ചുറ്റിയിരുന്ന മതിലിനകത്ത് സ്ഥിതിചെയ്യുന്ന നഗരഭാഗം ഇന്ന് പുരാതന നഗരം എന്നാണ് അറിയപ്പെടുന്നത്. വെറും 0.9 ചതുരശ്രകിലോമീറ്റർ മാത്രമേ വിസ്തീർണമുള്ളുവെങ്കിലും മതപരമായ പ്രാധാന്യമുള്ള പല സ്ഥലങ്ങളും പുരാതന നഗരത്തിലാണ്. 1982ൽ യുനെസ്കോ പുരാതന നഗരത്തെ അപകട ഭീഷണിയുള്ള ലോക പൈതൃക കേന്ദ്രങ്ങളുടെ പട്ടികയിൽ ഉൾപ്പെടുത്തി. പുരാതന നഗരം പരമ്പരാഗതമായി നാല് ഭാഗങ്ങളായി വിഭജിക്കപ്പെട്ടിരുന്നു. എന്നാൽ അവയുടെ അർമീനിയൻ, ക്രിസ്ത്യൻ, യഹൂദ, മുസ്ലീം പേരുകൾ 19-ആം നൂറ്റാണ്ടോടെയാണ് നിലവിൽ വന്നത്.
ഇന്ന്, ഇസ്രായേൽ-പലസ്തീൻ പ്രശ്നത്തിലെ കാതലായ തർക്കങ്ങളിലൊന്ന് ജെറുസലേമിനെ സംബന്ധിച്ചാണ്. 1967-ലെ ആറ് ദിന യുദ്ധത്തിൽ ഇസ്രായേൽ പിടിച്ചെടുത്ത കിഴക്കൻ ജെറുസലേമാണ് വിവാദങ്ങളുടെ കേന്ദ്രസ്ഥാനത്ത്. പലസ്തീൻകാർ കിഴക്കൻ ജെറുസലേം തങ്ങളുടെ തലസ്ഥാനമാണെന്നു അവകാശപ്പെടുന്നു.
പലസ്തീനിലെ ജെറുസലേം പട്ടണത്തിന്റെ അറബി പേരാണ് ഖുദ്സ് അല്ലെങ്കിൽ അൽ ഖുദ്സ് (അറബി: القُدس ⓘ),[i]. ഇസ്ലാം മത വിശ്വാസികളുടെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് പുണ്യസ്ഥലങ്ങളിൽ ഒന്നായ അഖ്സ മസ്ജിദ് ഈ നഗരത്തിലാണ്.
AD 638ൽ ഖലീഫ ഉമർഇന്ടെ കാലത്താണ് ഖുദ്സ് മുസ്ലിങ്ങളുടെ അധീനതയിൽ വരുന്നത്. ഖാലിദ് ബിൻ വലീദ്ന്റെ നേതൃത്വത്തിൽ മുന്നേറിയ മുസ്ലിം സൈന്യത്തെ നേരിടാനാവാതെ ബൈസാന്റിയം സേന പിൻവാങ്ങിയപ്പോൾ മുസ്ലിം സൈന്യം ഖുദ്സിനു സമീപം എത്തി. ഖുദ്സിലെ ക്രിസ്ത്യൻ പാതിരി, ഖലീഫ ഉമർ(റ) നേരിട്ടു വന്നാൽ അധികാരം ഏൽപ്പിച്ചു കൊടുക്കാം എന്ന് പ്രഖ്യാപിക്കുകയും അത് പ്രകാരം ഉമർ(റ) മദീനയിൽ നിന്ന് എത്തി ഖുദ്സിന്റെ അധികാരം സ്വീകരിക്കയും ആണ് ചെയ്തത്. കുതിര ലായമായി മാറ്റപ്പെട്ടിരുന്ന മസ്ജിദുൽ അഖ്സ അദ്ദേഹം പുനരുദ്ധരിച്ചു. പിന്നീട് അങ്ങോട്ട് ക്രിസ്റ്റൻസും മുസ്ലിംസും ജൂദന്മാരും ഒരുമിച്ച് അവിടെ തീർത്ഥാടനം നടത്തുകയും പ്രാർത്ഥന നിർവഹിച്ചും ഐക്യത്തോടെ നില്നിന്നുപോന്നു പിന്നീട് ഉമയ്യദ്, അബ്ബാസി ഖലീഫമാരുടെ കീഴിലായി. ,മുസ്ലിം സൈന്യം കൂട്ടക്കൊല ധാരാളം ചെയ്തു പിന്നീട് നൂറ്റാണ്ടുകളോളം മുസ്ലിം ആധിപത്യത്തിലാണ് ഖുദ്സ്.യഥാർത്ഥത്തിൽ ഇസ്ലാമിന് യാതൊരു ചരിത്ര പ്രാധാന്യവും ഇല്ലാത്ത പ്രദേശമാണ് ജെറുസലേം
പ്രിയോറി ഓഫ് സയോൺ
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.