ഉയർന്ന വിദ്യാഭ്യാസം നിയന്ധ്രികനുള്ള കേന്ദ്രസർക്കാർ സംവിധാനം From Wikipedia, the free encyclopedia
ഇന്ത്യയിലെ സർവകലാശാലാ വിദ്യാഭ്യാസ നിലവാരം ഉയർത്തുന്നതിനും കാര്യക്ഷമമാക്കുന്നതിനും സ്ഥാപിച്ചതാണ് യൂണിവേഴ്സിറ്റി ഗ്രാൻറ്സ് കമ്മിഷൻ അഥവാ യു.ജി.സി.. 1953 ഡിസംബർ 28-നാണ് മൗലാനാ അബ്ദുൾകലാം ആസാദ് കമ്മീഷൻ ഉദ്ഘാടനം ചെയ്തത്. എന്നാൽ നിയമപരമായി ഇത് പ്രാബല്യത്തിൽ വന്നത് 1956-ലാണ്. രാജ്യത്തുടനീളം പ്രവർത്തനങ്ങൾ വ്യാപിപ്പിക്കുന്നതിനും ഊർജ്ജിതപ്പെടുത്തുന്നതിനുമായി ആറ് പ്രാദേശിക കേന്ദ്രങ്ങളും കമ്മീഷന്റെ കീഴിൽ പ്രവർത്തിക്കുന്നു. പൂണെ, ഹൈദരാബാദ്, കൽക്കത്ത, ഭോപാൽ, ഗുവാഹത്തി, ബാംഗ്ലൂർ എന്നിവിടങ്ങളിലാണീ കേന്ദ്രങ്ങൾ.
ചുരുക്കപ്പേര് | UGC (യു.ജി.സി.) |
---|---|
ആപ്തവാക്യം | ज्ञान-विज्ञान विमुक्तये (അറിവ് സ്വതന്ത്രമാക്കുന്നു) |
രൂപീകരണം | 1956 |
ആസ്ഥാനം | ന്യൂഡൽഹി |
Location | |
ബന്ധങ്ങൾ | ഉന്നതവിദ്യാഭ്യാസ കാര്യാലയം, മാനവശേഷിവികസനമന്ത്രാലയം, NCERT |
വെബ്സൈറ്റ് | www.ugc.ac.in |
യു.ജി.സി യുടെ നേതൃത്വത്തിൽ 1984-ൽ സ്ഥാപിക്കപ്പെട്ട ന്യൂക്ലിയസ് സയൻസ് സെന്റർ ആദ്യത്തെ അന്തർ സർവകലാശാലയാണ്. സർവകലാശാലാ വിദ്യാഭ്യാസനിലവാരം പരിശോധിച്ച് വിലയിരുത്തി അവക്ക് അംഗീകാരം നൽകുന്നതിനായി 1994-ൽ നാഷണൽ അസ്സസ്മെന്റ് ആന്റ് അക്രെഡിറ്റേഷൻ കൗൺസിൽ (NAAC) (NAAC) സ്ഥാപിച്ചു.
യു.ജി.സി ഒരു സ്വയംഭരണ സ്ഥാപനമാണ്. സ്വന്തമായ ഭരണസമിതിയും ഉദ്യോഗസ്ഥരും ധനവിനിയോഗാധികാരവും ഇതിനുണ്ട്. ചെയർമാനും വൈസ് ചെയർമാനും പത്ത് അംഗങ്ങളും അടങ്ങുന്നതാണ് ഭരണസമിതി. കേന്ദ്രസർക്കാർ ആണ് ഇവരെ നിയമിയ്ക്കുന്നത്.ചെയർമാന്റെ കാലാവധി 5 കൊല്ലവും വൈസ് ചെയർമാന്റെയും അംഗങ്ങളുടേയും കാലാവധി 3 വർഷവും ആണ്.
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.