മ്വെൺസ്റ്റെർ
From Wikipedia, the free encyclopedia
മ്വെൺസ്റ്റെർ അധവാ മുൺസ്റ്റർ (German: [ˈmʏnstɐ] ( listen), Low German: Mönster; ലത്തീൻ: Monasterium, ഗ്രീക്കിൽ നിന്ന് μοναστήριον മൊണാസ്റ്റെരിയൊൺ, "ആശ്രമം") ജർമ്മനിയിലെ നോർത്ത് റൈൻ-വെസ്റ്റ്ഫാലിയ സംസ്ഥാനത്തിലെ ഒരു 'സ്വതന്ത്ര നഗരം' (Kreisfreie Stadt) ആണ്. സംസ്ഥാനത്തിന്റെ വടക്കൻ ഭാഗത്തുള്ള ഈ പട്ടണം വെസ്റ്റ്ഫാലിയ മേഖലയുടെ സാംസ്കാരിക കേന്ദ്രമായി കണക്കാക്കുപ്പെടുന്നു. പ്രാദേശിക സർക്കാർ മേഖലയായ മ്വെൺസ്റ്റർലാൻഡിന്റെ തലസ്ഥാനം കൂടിയാണിത്. പ്രൊട്ടസ്റ്റന്റ് നവീകരണകാലത്ത് അനാബാപ്റ്റിസ്റ്റ് കലാപത്തിന്റെ സ്ഥാനവും 1648 ൽ മുപ്പതു വർഷത്തെ യുദ്ധം അവസാനിപ്പിച്ച വെസ്റ്റ്ഫാലിയ ഉടമ്പടി ഒപ്പുവെച്ച സ്ഥലവുമാണ് മ്വെൺസ്റ്റർ. ഇന്ന് ഇത് ജർമ്മനിയുടെ 'സൈക്കിൾ തലസ്ഥാനം' എന്നറിയപ്പെടുന്നു.
മ്വെൺസ്റ്റെർ Mönster (Low German) | |||
---|---|---|---|
മ്വെൻസ്റ്റെർ, ആകാശത്തുനിന്ന് | |||
| |||
Coordinates: 51°57′45″N 07°37′32″E | |||
Country | Germany | ||
State | North Rhine-Westphalia | ||
Admin. region | മ്വെൻസ്റ്റെർ | ||
District | അർബൻ | ||
Founded | 793 | ||
Subdivisions | 6 | ||
• Oberbürgermeiste r | മാർക്കൂസ് ലെവെ (ക്രിസ്റ്റിയൻ ദെമോക്രാറ്റുകൾ) | ||
• Governing parties | ക്രിസ്റ്റിയൻ ദെമോക്രാറ്റുകൾ | ||
• ആകെ | 302.89 ച.കി.മീ.(116.95 ച മൈ) | ||
ഉയരം | 60 മീ(200 അടി) | ||
(2013-12-31)[1] | |||
• ആകെ | 2,99,708 | ||
• ജനസാന്ദ്രത | 990/ച.കി.മീ.(2,600/ച മൈ) | ||
Demonym(s) | Münsteraner (de) | ||
സമയമേഖല | CET/CEST (UTC+1/+2) | ||
Postal codes | 48143–48167 | ||
Dialling codes | 0251 | ||
വാഹന റെജിസ്ട്രേഷൻ | MS | ||
വെബ്സൈറ്റ് | www.muenster.de |
1915-ൽ ഒരു ലക്ഷത്തിലധികം നിവാസികളുള്ള ഗ്രോസ്-സ്റ്റാഡ് (Großstadt; പ്രധാന നഗരം) എന്ന പദവി മൺസ്റ്റർ നേടി.[2] 2014-ലെജനസംഖ്യ 3,00,000 ആണ്.[3] 61.500 പേർ വിദ്യാർത്ഥികളാണ്.[4]