കലാ സാഹിത്യ സാംസ്‌കാരിക പ്രാധാന്യം ഉള്ള വസ്തുക്കളുടെ ശേഖരിച്ച് പൊതു പ്രദർശനത്തിന് സജ്ജം ആക്കുന്ന സ്ഥാപനം ആണ് സംഗ്രഹാലയം അഥവാ മ്യൂസിയം. പലപ്പോഴും പുരാവസ്തുക്കളും, ദേശീയ സ്വത്ത്‌ എന്ന സ്ഥാനം ഉള്ള അമൂല്യ വസ്തുക്കളും സംഗ്രഹാലയങ്ങളിൽ ആണ് സൂക്ഷിക്കുക. സാധാരണ വലിയ നഗരങ്ങളിലാണ് സംഗ്രഹാലയങ്ങൾ ഉണ്ടാവുക. ചരിത്രം, കല, സാംസ്കാരിക പൈതൃകം എന്നിവയെക്കുറിച്ച് സന്ദർശകരെ ബോധവൽക്കരിക്കുകയാണ് സംഗ്രഹാലയങ്ങളുടെ പ്രധാന ഉദ്ദേശം.

വസ്തുതകൾ സ്ഥാപിതം, സ്ഥാനം ...
നേപ്പിയർ മ്യൂസിയം
Thumb
നേപ്പിയർ മ്യൂസിയം
സ്ഥാപിതം1855
സ്ഥാനംതിരുവനന്തപുരം, കേരളം,  ഇന്ത്യ
അടയ്ക്കുക

പുരാതന കാലങ്ങളിൽ വ്യക്തികളുടെ സ്വകാര്യ ശേഖരങ്ങൾ ആണ് സംഗ്രഹാലയങ്ങൾ ആയി പ്രവർത്തിച്ചിരുന്നത്, ചരിത്രത്തിലെ ഏറ്റവും പുരാതനമായ സ്വകാര്യ സംഗ്രഹാലയം നിയോ ബാബിലോണിയൻ സാമ്രാജ്യത്തിലെ ഒരു എന്നിഗൽഡി (530 BC ) രാജ കുമാരിയുടേത് ആയിരുന്നു. ഇത്തരം സ്വകാര്യ സംഗ്രഹാലയങ്ങൾ പലപ്പോഴും സാധാരണ ജനങ്ങൾക്ക്‌ പ്രവേശനമില്ലാത്തവയായിരുന്നു. ആദ്യത്തെ പൊതു സംഗ്രഹാലയങ്ങൾ യുറോപ്പിൽ നവോത്ഥാന കാലത്തു ആണ് തുടങ്ങിയത്. Pope Sixtus നാലാമൻ തന്റെ സ്വകാര്യ ശേഖരം 1471 ൽ റോമിലെ പൊതു ജനങ്ങൾക്ക്‌ സമർപ്പിച്ചപ്പ്പോൾ ആണ് ലോകത്തിലെ ആദ്യത്തെ പൊതു സംഗ്രഹാലയം സ്ഥാപിക്കപ്പെട്ടത്. വിക്റ്റോറിയൻ കാലഘട്ടത്തിലെ തിരുവനന്തപുരത്ത് ഉള്ള നേപ്പിയർ മ്യൂസിയം കേരളത്തിലെ ഒരു പ്രധാന സംഗ്രഹാലയമാണു്. [1]

Thumb
പാരിസിലെ ലൂവ്രേ മ്യൂസിയം

ലോകത്തിലെ പ്രധാന സംഗ്രഹാലയങ്ങൾ

  • Capitone മ്യൂസിയം (Rome) - Pope Sixtus നാലാമൻ 1471 ൽ തുടങി വച്ച ലോകത്തിലെ ആദ്യത്തെ സംഗ്രഹാലയം.
  • വത്തിക്കാൻ മ്യൂസിയം (Vatican) - പഴക്കത്തിൽ ലോകത്തിലെ രണ്ടാമത്തെ സംഗ്രഹാലയം
  • പാരിസിലെ ലൂവ്രേ സംഗ്രഹാലയം. ലിയനാഡോ ഡാവിഞ്ചി വരച്ച വിശ്വവിഖ്യാതം ആയ മോണാലിസ ഇവിടെ ആണു പ്രദർശിപ്പിച്ചിരിക്കുന്നത്.
  • ലണ്ടനിലെ ടവർ ഒഫ് ലണ്ടൻ മ്യൂസിയം.

അന്താരാഷ്ട മ്യൂസിയദിനം

മെയ് മാസം 18ന് അന്താരാഷ്ട്ര മ്യൂസിയദിനമായി ആചരിക്കുന്നു.[2]

അവലംബം

പുറമെ നിന്നുള്ള കണ്ണികൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.