മോട്ടോറോള മോബിലിറ്റി
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ ക / From Wikipedia, the free encyclopedia
അമേരിക്ക ആസ്ഥാനമായി പ്രവർത്തിക്കുന്ന ഒരു ബഹുരാഷ്ട്ര ടെലിക്കമ്മ്യൂണിക്കേഷൻ ഉപകരണ നിർമ്മാണ കമ്പനി ആണ് മോട്ടോറോള മോബിലിറ്റി. മോട്ടോറോള, ഇൻകോർപ്പറേഷന്റെ സെല്ലുലാർ ഫോൺ വിഭാഗം ആയിരുന്ന പേർസണൽ കമ്യൂണികേഷൻ സെക്ടർ ആണ് പിന്നീട് മോട്ടോറോള മോബിലിറ്റിയായി മാറിയത്.
സബ്സിഡിയറി | |
വ്യവസായം | ടെലിക്കമ്മ്യൂണിക്കേഷൻ, കൺസ്യുമെർ ഇലക്ട്രോണിക്സ് |
സ്ഥാപിതം | ജനുവരി 4, 2011 |
ആസ്ഥാനം | , |
പ്രധാന വ്യക്തി | റിക്ക് ഒസ്റ്റെർലോ, സി.ഓ.ഓ |
ജീവനക്കാരുടെ എണ്ണം | 3,659 (Q1 2014)[1] |
മാതൃ കമ്പനി | ലെനോവോ |
വെബ്സൈറ്റ് | motorola |
അടിസ്ഥാന സൗകര്യങ്ങളുള്ള മൊബൈലുകൾ, ഗൂഗ്ളിന്റെ ആൻഡ്രോയ്ഡ് ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന സ്മാർട്ട് ഫോണുകൾ, ടാബ്ലെറ്റ് കമ്പ്യൂട്ടറുകൾ, കേബിൾ മോഡം, സെറ്റ്-ടോപ് ബോക്സ്, ഉപഗ്രഹ ടെലിവിഷൻ എന്നിവയുടെ നിർമ്മാണത്തിൽ ആയിരുന്നു ആദ്യകാലങ്ങളിൽ ശ്രദ്ധയൂന്നിയിരുന്നത്.
2011 -നു മോട്ടോറോള, ഇൻകോർപ്പറേഷൻ പിളർന്നതിനു ശേഷം, മൊബൈൽ ഫോൺ നിർമ്മാണ വിഭാഗവും, സെറ്റ്-ടോപ് ബോക്സ് നിർമ്മാണ വിഭാഗവും ലയിച്ച് മോട്ടോറോള മോബിലിറ്റി എന്ന പേരിൽ പുതിയൊരു കമ്പനി ആവുകയായിരുന്നു. പിളർപ്പിനു ശേഷം അധികം വൈകാതെ 2011 ഓഗസ്റ്റ് -നു മോട്ടോറോള മോബിലിറ്റിയെ ഗൂഗിൾ ഏറ്റെടുത്തിരുന്നെങ്കിലും, 2014 ജനുവരിയിൽ ചൈനീസ് കമ്പനി ആയ ലെനോവോക്ക് യു.എസ് $2.91 ബില്ല്യൺ -നുവിൽക്കുകയായിരുന്നു.[2] 2014 ഒക്ടോബർ 30 -നു മോട്ടോറോള മോബിലിറ്റിയെ ലെനോവോ പൂർണ്ണമായും സ്വന്തമാക്കി.