മൃഗശാല
വിവിധയിനം വന്യമൃഗങ്ങളുടെ വാണിജ്യ പ്രദർശനം, സംരക്ഷണം, അല്ലെങ്കിൽ പഠനം എന്നിവയ്ക്കായി സൂക്ഷിച / From Wikipedia, the free encyclopedia
പൊതുപ്രദർശനത്തിനുവേണ്ടി മൃഗങ്ങളെ പ്രത്യേക പരിധിക്കുള്ളിൽ ബന്ധിച്ച് പാർപ്പിച്ചിരിക്കുന്ന സ്ഥലമാണ് മൃഗശാല (ഇംഗ്ലീഷിൽ:zoo(സ്സൂ)). മൃഗവാടി, വന്യജീവി ഉദ്യാനം(zoological park, zoological garden) എന്നീ പേരുകളിലും മൃഗശാല അറിയപ്പെടുന്നു. വ്യാപകമായും മൃഗങ്ങളെ ഇരുമ്പുകൂടുകളിലാണ് പ്രദർശിപ്പിക്കുന്നത് എന്നാൽ ഇന്ന് അത്തരം ദൃശ്യങ്ങൾ കുറഞ്ഞുവരികയാണ്. ഓരൊ മൃഗങ്ങൾക്കും ആവശ്യമായ ആവാസവ്യവസ്ത കൃത്രിമമായ് സൃഷ്ടിച്ച് സംരക്ഷിക്കണം എന്നാണ് നവീന കാഴ്ച്ചപ്പാട്.വളർത്തു മൃഗങ്ങളേക്കാൾ അധികമായ് വന്യമൃഗങ്ങളേയാണ് മൃഗശാലകളിൽ പാർപ്പിക്കുന്നത്. മൃഗങ്ങളുടെ അവകാശങ്ങളെ കുറിച്ചുള്ള ഉത്കണ്ഠയും ഇത് സൃഷ്ടിക്കുന്നുണ്ട്.[1] തൃശൂരും തിരുവനന്തപുരത്തുമാണ് കേരളത്തിലെ പ്രധാന മൃഗശാലകൾ സ്ഥിതിചെയ്യുന്നത്.