മിഗ്-21പഴയ സോവിയറ്റ് യൂണിയൻ രാജ്യത്തിന്റെ നിർമ്മിതിയായ ശബ്ദാധിവേഗ പോർവിമാനമാണിത്. മിഗ് എന്നത് പഴയ റഷ്യൻ വിമാന നിർമ്മാണ വിഭാഗമായ മിഖായോൻ ഖുരേവിച്ച് എന്നതിന്റെ (ഇപ്പൊൾ വെറും മിഖായോൻ) ചുരുക്കപ്പേരാണ്. അവർ നിർമ്മിച്ച അല്ലെങ്കിൽ രൂപകല്പന ചെയ്ത എല്ലാ വിമാനങൾക്കും മിഗ് എന്ന സ്ഥാനപ്പേർ ഉണ്ട്, എന്നാൽ മിഗ്-21-നെ നാറ്റൊ വിളിക്കുന്ന ചെല്ലപ്പേര് ‘ഫിഷ്ബെഡ്‘ (ചാകര) എന്നാണ്. ഇന്ത്യയിൽ ഇതിനു ത്രിശൂൽ വിക്രം ബൈസൺഎന്നീ പേരുകളിലാണ് അറിയപ്പെടുന്നത്. ഈയിടെയായി ഇന്ത്യയിൽ വച്ച് ഒരുപാടു പഴയ മിഗ്-21 കൾ തകരുകയും ഇജക്ഷൻ ശരിയായി പ്രവർത്ത്തിക്കാതെ വൈമാനികർ കൊല്ലപ്പെടുകയും ചെയ്ത സാഹചര്യത്തിൽ പറക്കുന്ന ശവപ്പെട്ടി എന്ന പേർ കൂടെ വീണിട്ടുണ്ട്. [1]

വസ്തുതകൾ തരം, നിർമ്മാതാവ് ...
മിഗ്-21
Thumb
ഇന്ത്യൻ വ്യോമസേനയുടെ ഒരു മിഗ്-21
തരം സർവ്വസന്നദ്ധ പോർ വിമാനം
നിർമ്മാതാവ് മിഖായോൻ ഗുരേവിച്ച്
രൂപകൽപ്പന മിഖായോൻ ഗുരേവിച്ച്
ആദ്യ പറക്കൽ 1956-06-14
പുറത്തിറക്കിയ തീയതി 1959
പ്രാഥമിക ഉപയോക്താക്കൾ സോവിയറ്റ് വായുസേന
(റഷ്യ വൊയെന്നൊ വോസ്ഡുഷ്ൺന്യെ സിലി)
ഇന്ത്യൻ വായുസേന
ഒന്നിൻ്റെ വില ക്ലിപതമായി അറിയില്ല
അടയ്ക്കുക

നാല് ഭൂഖണ്ഡങ്ങളിലായി ഏകദേശം 60 രാജ്യങ്ങൾ മിഗ് -21 പറത്തിയിട്ടുണ്ട്, കന്നി പറക്കലിന് ആറ് പതിറ്റാണ്ടുകൾക്ക് ശേഷവും ഇത് പല രാജ്യങ്ങൾക്കും സേവനം നൽകുന്നു. ഇത് നിരവധി വ്യോമയാന റെക്കോർഡുകൾ സൃഷ്ടിച്ചു. വ്യോമയാന ചരിത്രത്തിൽ ഏറ്റവുമധികം നിർമ്മിക്കപ്പെട്ട സൂപ്പർസോണിക് ജെറ്റ് വിമാനമായി മിഗ് -21 മാറി. കൊറിയൻ യുദ്ധത്തിനുശേഷം ഏറ്റവും കൂടുതൽ നിർമ്മിച്ച യുദ്ധവിമാനവും മുമ്പ് ഒരു യുദ്ധവിമാനത്തിന്റെ ഏറ്റവും ദൈർഘ്യമേറിയ ഉൽ‌പാദനവും മിഗ് 21 ന്റെതാണ്. (ഇപ്പോൾ മക്ഡൊണെൽ ഡഗ്ലസ് എഫ് -15 ഈഗിളും ഇത് തിരുത്തി. ജനറൽ ഡൈനാമിക്സ് എഫ് -16 ഫൈറ്റിംഗ് ഫാൽക്കൺ).

വികസനം

തുടക്കം

സബ്സോണിക് മിഗ് -15, മിഗ് -17, സൂപ്പർസോണിക് മിഗ് -19 എന്നീ സോവിയറ്റ് ജെറ്റ് യുദ്ധവിമാനങ്ങളുടെ തുടർച്ചയായിരുന്നു മിഗ് 21. പരീക്ഷണങ്ങൾ നടത്തിയിട്ടുള്ള ശബ്ദാതിവേഗ മാതൃകകൾ അവയുടെ മുൻവശത്തുകൂടെ ജ്വലനപ്രക്രിയ ആരംഭിക്കുന്ന തരം ആയിരുന്നു. ഉദാഹരണം സുഖോയ് സു-7 അല്ലെങ്കിൽ റ്റെയിൽഡ് ഡെൽറ്റ. ഈ മാതൃകയിൽ ഏറ്റവും വിജയകരമായത് മിഗ്-21 ആയിരുന്നു. 1950 കളുടെ ആദ്യത്തിൽ മിഗ് -21 ന്റെ മാതൃക വികസിപ്പിച്ചു തുടങ്ങി. 1954 ൽ പുറത്തിറക്കിയ മാതൃകയായ യെ-1 ന്റെ രൂപാന്തരമായാണ് മിഖോയോൻ ഇതിനെ വികസിപ്പിച്ചത്. ആദ്യം പ്രതീക്ഷിച്ചിരുന്ന എഞ്ചിന്റെ ശക്തി മതിയായേക്കില്ല എന്ന സൂചന ലഭിച്ചതോടെ ഈ ദൗത്യം പുനർ രൂപകല്പന ചെയ്തു. ഇത് യെ-2 എന്ന മാതൃകയിൽ എത്തി നിന്നു. ശക്തിയേറിയ സ്വെപ്റ്റ്ചിറകുകൾ ഈ രണ്ട് മാതൃകയ്ക്കും ഉണ്ടായിരുന്നു. ഇതിനു ബദലായി ഡെൽറ്റ ചിറകുകൾ പിടിപ്പിച്ചാണ് യെ-4 മാതൃക വികസിപ്പിച്ചത്. 1955 ലാണ് ഇത് കന്നിപ്പറക്കൽ നടത്തിയത്.

മിഗ്-21 നെ കുറിച്ച് വിവരങ്ങൾ അനന്യമായതിനാൽ പടിഞ്ഞാറ് ഈ വിമാനം മറ്റു സോവിയറ്റ് ജറ്റുകളുമായി തെറ്റിദ്ധാരണയുണ്ടാക്കി. പ്രശസ്തമായ ജേൻസ് ആൾ ദ വേൾഡ് എയർ ക്രാഫ്റ്റ് മാസികയിൽ ഇതിനെ സുഖോയ് രൂപവുമായാണ് കാണിച്ചത്.

രൂപകല്പന

ആക്രമിക്കാനും പ്രതിരോധിക്കുവാനും കെല്പുള്ള ആദ്യത്തെ വിജയകരമായ സോവിയറ്റ് വിമാനമാണ് മിഗ്-21. ഭാരം കുറഞ്ഞ ഈ വിമാനം, താരത‌മ്യേന ശക്തികുറഞ്ഞ ആഫറ്റർ ബർണിങ്ങ് ടർബോജെറ്റ് ഉപയോഗിച്ച് മാക്-2 വേഗത കൈവരിച്ചിരുന്നതിനാൽ അമേരിക്കയുടെ ലോക്ക്‌ഹീഡ് എഫ്-104 സ്റ്റാർ ഫൈറ്റർ, നോർത്ത്രോപ് എഫ്-5 ഫ്രീഡം ഫൈറ്റർ, ഫ്രഞ്ച ഡസാ യുടെ മിറാഷ് 3 യുമായും തുലനം ചെയ്തുവരുന്നു[2] അതിന്റെ പ്രാഥമിക രൂപം സുഖോയ് -9 പോലുള്ള വിമാനങ്ങൾക്കു സമാനമായിരുന്നു.

ഇന്ത്യയിൽ

ഇന്ത്യൻ വായുസേനയുടെ 16 സ്ക്വാഡ്രണുകൾ മിഗ്-21 ഉപയോഗിച്ചു പ്രവർത്തിക്കുന്നു. ഇന്ത്യൻ വ്യോമസേനയുടെ നട്ടെല്ല് കാലപ്പഴക്കം ചെന്ന ഇത്തരം 300 മിഗ്-21 കളോ അവയുടെ വകഭേധങളൊ ആണ്. 125 മിഗ് ബൈസൺ കൽ MiG-MAPO ഉം (ഹാൽ) HAL ഉം ചേർന്ന് പരിഷ്കറിക്കുകയുണ്ടായി. ആദ്യത്തെ 125 എണ്ണത്റ്റിനു ശേഷം മറ്റൊരു 50 എണ്ണം കൂടെ പരിഷകരിക്കും എന്നു പറയുന്നു. ഇതിൽ പുതിയ റഡാറുകളും മിസൈലുകളും ഉൾപ്പെടും. മധ്യ ദൂര മിസൈലായ R-73RDM2-ഉം ദീര്ഘ ദൂര മിസൈലായ R-77RVV-AE-ഉം വഹിക്കാനുള്ള ശേഷി ഇതിനു വർദ്ധിപ്പിച്ചിട്ടുണ്ട്. ആദ്യത്തെ രണ്ടു മിഗ്-21 കൾ റഷ്യയിലാണ് പരിഷകരിച്ചത്. ബാക്കിയുള്ളവ എല്ലാം ഹിന്ദുസ്ഥാൻ എയറൊനോട്ടിക്കൽ ലിമിറ്റഡിലാണ് പരിഷകരണം പൂർത്തിയാക്കിയത്. ഇതൊക്കെയായാലും കാലപ്പഴക്കം മൂലം പല വിമാനങ്ളും ശരിയാക്കാനാവാത്ത വിധം കേടായിട്ടുണ്ട്. [3]

താരതമ്യം ചെയ്യാവുന്ന മറ്റു വിമാനങൾ

എഫ് 16, മിറാഷ് 2000

അവലംബം

ദൃശ്യങ്ങൾ

കുറിപ്പുകൾ

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.