From Wikipedia, the free encyclopedia
റഷ്യൻ ഡോക്യുമെന്ററി,ന്യൂസ് റീൽ നിർമ്മാതാവുംചലച്ചിത്ര സൈദ്ധാന്തികനുമായിരുന്ന ഡേവിഡ് അബ് ലേവിച്ച് കൗഫ് മാൻ എന്ന സീഗാ വെർതോവ് സംവിധാനം ചെയ്ത് 1929 ൽ പുറത്തിറങ്ങിയ നിശ്ശബ്ദ ഡോക്യുമെന്ററി ചിത്രമാണ് മാൻ വിത്ത് എ മൂവിക്യാമറ[1]. ഈ ചിത്രത്തിൽ അഭിനേതാക്കളോ പ്രത്യേകമായി ഒരു ഇതിവൃത്തമോ ഇല്ല. [2] വെർതോവിന്റെ പത്നി എലിസാവേറ്റ സ്വിലോവയാണ് ഈ ചിത്രത്തിന്റെ എഡിറ്റിങ്ങ് ജോലികൾ നിർവ്വഹിച്ചത്.
മാൻ വിത്ത് എ മൂവിക്യാമറ | |
---|---|
സംവിധാനം | സീഗാ വെർതോവ് |
രചന | സീഗാ വെർതോവ് |
ഛായാഗ്രഹണം | മിഖേൽ കൗഫ്മാൻ |
റിലീസിങ് തീയതി | ജനുവരി 8, 1929 |
രാജ്യം | സോവിയറ്റ് യൂണിയൻ |
ഭാഷ | നിശ്ശബ്ദച്ചിത്രം |
സമയദൈർഘ്യം | 68 മിനിട്ട് |
സൈറ്റ് ആൻഡ് സൗണ്ട് എന്ന സംഘടന 2012 ൽ നടത്തിയ വോട്ടെടുപ്പിൽ വെർത്തോവിന്റെ ചലച്ചിത്രസൃഷ്ടിയായ " മാൻ വിത്ത് എ മൂവിക്യാമറയെ (1929) ഇതുവരെയുള്ള ഏറ്റവും മികച്ച ചലച്ചിത്രങ്ങളിൽ എട്ടാമത്തേതായി തിരഞ്ഞെടുത്തിരുന്നു.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.