മാഹി നദി
ഇന്ത്യയിലെ നദി / From Wikipedia, the free encyclopedia
പടിഞ്ഞാറൻ ഇന്ത്യയിലെ ഒരു നദിയാണ് മാഹി. മദ്ധ്യപ്രദേശിലാണ് ഇതിന്റെ ഉദ്ഭവം. ഉദ്ഭവസ്ഥാനത്തുനിന്ന് രാജസ്ഥാനിലെ വഗദ് പ്രദേശത്തുകൂടി ഒഴുകി ഗുജറാത്തിൽ പ്രവേശിക്കുന്നു. കാംബേയ്ക്കടുത്തുവച്ച് അറബിക്കടലിൽ പതിക്കുന്നു. ആകെ നീളം ഏകദേശം 500 കിലോമീറ്ററാണ്. ഏകദേശം 40000 ചതുരശ്ര കിലോമീറ്റർ പ്രദേശത്തെ ജലം മാഹി നദിയിൽ ഒഴുകിയെത്തുന്നു.
- ഈ ലേഖനം പടിഞ്ഞാറൻ ഇന്ത്യയിലെ മാഹി നദി എന്ന വിഷയത്തെക്കുറിച്ചുള്ളതാണ്. വടക്കൻ കേരളത്തിലെ മയ്യഴിപ്പുഴ എന്ന വിഷയത്തെക്കുറിച്ച് അറിയണമെങ്കിൽ, മയ്യഴിപ്പുഴ എന്ന താൾ കാണുക.
വസ്തുതകൾ രാജ്യം, അഴിമുഖം ...
മാഹി | |
River | |
രാജ്യം | ഇന്ത്യ |
---|---|
അഴിമുഖം | Gulf of Khambhat (Arabian Sea) |
- സ്ഥാനം | Bharuch District, Gujarat |
നീളം | 580 km (360 mi) approx. |
Discharge | for Sevalia |
- ശരാശരി | 383 m3/s (13,526 cu ft/s) [1] |
- max | 10,887 m3/s (384,471 cu ft/s) |
- min | 0 m3/s (0 cu ft/s) |
അടയ്ക്കുക
ബോംബെയിലെ മാഹി കന്ത ഏജൻസിക്ക് ആ പേര് ലഭിച്ചത് മാഹി നദിയിൽ നിന്നാണ്. അറബിക്കഥകളിൽ പലതിലും പരാമർശിക്കപ്പെടുന്ന മെഹ്വാസികൾ എന്ന പർവതവാസികളായ കൊള്ളക്കാരുടേയും പേരിന്റെ ഉദ്ഭവം മാഹി നദിയാണ്.