![cover image](https://wikiwandv2-19431.kxcdn.com/_next/image?url=https://upload.wikimedia.org/wikipedia/commons/thumb/2/2f/Mamphela_Ramphele.jpg/640px-Mamphela_Ramphele.jpg&w=640&q=50)
മാംഫെല റാഫേൽ
From Wikipedia, the free encyclopedia
ദക്ഷിണാഫ്രിക്കയിലെ അപ്പാർത്തീഡ് നിയമത്തിനെതിരേ പോരാടിയ ഒരു വനിതയാണ് മാംഫെല റാഫേൽ. ലോക ബാങ്കിന്റെ മുൻ ഡയറക്ടർ കൂടിയായിരുന്നു മാംഫെല. കേപ്ടൗൺ സർവ്വകലാശാലയുടെ വൈസ് ചാൻസിലർ പദവിയും വഹിച്ചിട്ടുണ്ട്.[1] ആഫ്രിക്കൻ നാഷണൽ കോൺഗ്രസ്സിന്റെ നയങ്ങൾക്കെതിരേ പോരാടാൻ അഗാംഗ് എന്ന ഒരു പുതിയ രാഷ്ട്രീയസംഘടനയ്ക്ക് മാംഫെല രൂപം നൽകി.[2]
വസ്തുതകൾ മാംഫെല റാഫേൽ, ജനനം ...
മാംഫെല റാഫേൽ | |
---|---|
![]() മാംഫെല റാഫേൽ | |
ജനനം | മാംഫെല അലെത്ത റാഫേൽ (1947-12-28) ഡിസംബർ 28, 1947 (76 വയസ്സ്) ക്രാൻസ്പൂർട്ട്, ട്രാൻസ്വാൾ, ദക്ഷിണാഫ്രിക്ക |
ദേശീയത | ദക്ഷിണാഫ്രിക്ക |
അറിയപ്പെടുന്നത് | അഗാംഗ് അപ്പാർത്തീഡ് വിരുദ്ധ പോരാളി ലോകബാങ്കിന്റെ മുൻ ഡയറക്ടർ ഗ്രേറ്റസ്റ്റ് സൗത്താഫ്രിക്കൻ (55ആമത്) |
ജീവിതപങ്കാളി(കൾ) | സ്റ്റീവ് ബികോ |
അടയ്ക്കുക