മനുഷ്യർ ആനകൾക്ക് ഏൽപ്പിക്കുന്ന ഉപദ്രവങ്ങൾ
ആനകൾ പീഡനം ഏറ്റുവാങ്ങുന്ന വിവിധ രീതികൾ / From Wikipedia, the free encyclopedia
വന്യജീവിയായ ആനയെ അതിന്റെ കായികമായ കരുത്ത് പലതരത്തിലും ഉപയോഗപ്പെടുത്താൻ പണ്ടുകാലം മുതലേ മനുഷ്യൻ ഇണക്കാൻ ശ്രമിച്ചിരുന്നു. ഇങ്ങനെ മനുഷ്യന്റെ ബന്ധനത്തിൽ ജീവിക്കുന്ന ആനയെ നാട്ടാന എന്ന് വിളിക്കുന്നു. വന്യമൃഗമായ ആനയെ പൂർണ്ണമായും മെരുക്കാൻ ആവില്ല.[1] അതിനാൽ പലപ്പോഴും ചങ്ങലയിൽ ബന്ധിച്ച്, സഞ്ചരിക്കാനും അനങ്ങാനും ഉള്ള സ്വാതന്ത്ര്യം ഹനിച്ചാണ് ആനയെ വളർത്തുന്നത്. ഈ കാലത്ത് പലതരത്തിൽ ആനകൾ പീഡനം ഏറ്റുവാങ്ങുന്നു.