മത്തായി ശ്ലീഹാ
From Wikipedia, the free encyclopedia
യേശു ക്രിസ്തുവിന്റെ പന്ത്രണ്ട് അപ്പസ്തോലന്മാരിൽ ഒരാളാണ് മത്തായി ശ്ലീഹാ. ഹൽപ്പേയസ് എന്നൊരാളിന്റെ മകനായിരുന്ന വിശുദ്ധ മത്തായി ഒരു ചുങ്കക്കാരനായിരുന്നു[2]. ഹൽപ്പെയുടെ പുത്രനായ മത്തായി, ഹൽപ്പെയുടെ പുത്രനായ ലേവി എന്നീ രണ്ടു വിധത്തിൽ മറ്റു സുവിശേഷകൻമാർ മത്തായി ശ്ലീഹയെ വിളിക്കുന്നു. ലേവി എന്ന നാമം മത്തായി എന്ന് യേശു മാറ്റി നൽകിയതാണെന്നും എന്നാൽ തിരിച്ചാണെന്നും രണ്ടു വാദങ്ങളുണ്ട്. ബൈബിൾപുതിയ നിയമത്തിലെ ആദ്യ ഗ്രന്ഥമായ മത്തായിയുടെ സുവിശേഷം ഇദ്ദേഹം രചിച്ചതാണെന്നു വിശ്വസിക്കപ്പെടുന്നു. എങ്കിലും ഇതിനെക്കുറിച്ച് ചില തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്.
മത്തായി ശ്ലീഹാ | |
---|---|
| |
മരണം | ഹിരാപ്പോളിസിനു സമീപം അഥവാ എത്യോപ്യ |
വണങ്ങുന്നത് | റോമൻ കത്തോലിക്കാ സഭ ഈസ്റ്റേൺ ഓർത്തഡോക്സ് സഭ ഈസ്റ്റേൺ കത്തോലിക്കാ സഭ ആംഗ്ലിക്കൻ സഭ ലൂഥറൻ സഭ ചില പ്രൊട്ടസ്റ്റന്റ് വിഭാഗങ്ങൾ |
നാമകരണം | pre-congregation |
പ്രധാന തീർത്ഥാടനകേന്ദ്രം | സലേമോ, ഇറ്റലി |
ഓർമ്മത്തിരുന്നാൾ | September 21(Western Christianity) November 16 (Eastern Christianity) |
പ്രതീകം/ചിഹ്നം | മാലാഖ |
മദ്ധ്യസ്ഥം | Accountants, Salerno, Italy, and others, see[1] |
മർക്കോസ്, ലൂക്കാ എന്നീ അപ്പൊസ്തോലന്മാരുടെ ഗ്രന്ഥങ്ങളിൽ, ഗലീലിക്കടുത്തുള്ള കഫർണാമിൽ വസിച്ചിരുന്ന ഒരു ചുങ്കക്കാരനായിരുന്നു മത്തായി എന്നു പറഞ്ഞിരിക്കുന്നു. യേശു കഫർണാമിൽ തളർവാത രോഗിയെ സുഖപ്പെടുത്തിയ സംഭവത്തിനു ശേഷമാണ് മത്തായിയോട് തന്നെ അനുഗമിക്കുവാൻ ആവശ്യപ്പെടുന്നതെന്ന് മർക്കോസിന്റെ ഗ്രന്ഥത്തിൽ പരാമർശിക്കുന്നു:- അവൻ കടന്നുപോയപ്പോൾ ഹൽപൈയുടെ പുത്രനായ ലേവി ചുങ്കസ്ഥലത്ത് ഇരിക്കുന്നതുകണ്ട് അവനോടു പറഞ്ഞു: എന്നെ അനുഗമിക്കുക. അവൻ എഴുന്നേറ്റ് യേശുവിനെ അനുഗമിച്ചു. [3](മാർക്കോസ്:2, 13-15)