മണിമലയാർ

ഇന്ത്യയിലെ നദി From Wikipedia, the free encyclopedia

മണിമലയാർmap

മണിമലയാർ തെക്ക്-മദ്ധ്യകേരളത്തിലെ 92 കിലോമീറ്റർ നീളമുള്ള ഒരു നദിയാണ്. കേരളത്തിലെ ഇടുക്കി ജില്ലയിൽ പശ്ചിമഘട്ടത്തിൽ സമുദ്രനിരപ്പിൽ നിന്നും ഏകദേശം 2,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന മുത്തവറ മലനിരകളിൽനിന്നാണ് ഈ നദിയുടെ ഉത്ഭവം. ഉത്ഭവ സ്ഥാനത്ത് പുല്ലുകയാർ എന്ന പേരിലറിയപ്പെടുന്ന ഈ നദി എരുമേലിയ്ക്കു സമീപമുള്ള കൊരട്ടിയിലെത്തുമ്പോൾ കൊരട്ടിയാർ എന്നും അറിയപ്പെടുന്നു. സംസ്കൃതത്തിൽ വിഷഘ്ന എന്നൊരു പേര് ഈ നദിക്കുണ്ട്. ഈ നദി കോട്ടയം, പത്തനംതിട്ട ജില്ലകളിലൂടെ ഒഴുകി ആലപ്പുഴ ജില്ലയിലെ ചിത്തിരപ്പള്ളിയിൽ വെച്ച് വേമ്പനാട് കായലിൽ ചേരുന്നു. ഏന്തയാർ, കൂട്ടിക്കൽ, മുണ്ടക്കയം, കൊരട്ടി, എരുമേലി, ചെറുവള്ളി, മണിമല, കോട്ടാങ്ങൽ, കുളത്തൂർമൂഴി, വായ്പ്പൂർ, മല്ലപ്പള്ളി, തുരുത്തിക്കാട്, വെണ്ണിക്കുളം, കല്ലൂപ്പാറ കവിയൂർ, തിരുവല്ല, നീരേറ്റുപുറം[1],ചക്കുളത്ത് കാവ്, മുട്ടാർ, തലവടി, പുളിങ്കുന്ന്, മങ്കൊമ്പ് എന്നീ പട്ടണങ്ങൾ മണിമലയാറിന്റെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. പമ്പയുടെ കൈവഴിയായ കോലറയാർ മണിമലയാറിന്റെ കൈവഴിയിൽ നിരണത്ത് വെച്ച് ചേരുന്നു. പമ്പയുടെ ഒരു പ്രധാനകൈവഴി കടപ്ര കീച്ചേരി വാൽക്കടവിൽ വെച്ച് മണിമലയാറിൽ ചേരുന്നു. മണിമലയാറിനു തീരത്തെ കവിയൂരിൽ പുരാതന ശിലാക്ഷേത്രങ്ങൾ ഇപ്പോഴും കാണാൻ കഴിയുന്നു. തിരുവല്ലയാണ് നദീതീരത്തെ ഏറ്റവും വലിയ പട്ടണം. ഇപ്പോൾ തിരുവല്ല ശ്രീവല്ലഭ മഹാക്ഷേത്രത്തിലെ ആറാട്ട് നടക്കുന്നത് തുകലശ്ശേരി വഴി ഒഴുകുന്ന നദിയുടെ കൈവഴിയിലാണ്. അതുപോലെ ആറന്മുള വള്ളംകളിയിലും വള്ളസദ്യക്കും നിലവിൽ പങ്കെടുക്കുന്ന 52 പള്ളിയോടങ്ങളിൽ വെൺപാല കദളിമംഗലം പള്ളിയോടം മാത്രമാണ് മണിമലയാറ്റിലുള്ള ഒരേയൊരു പള്ളിയോടം (ആറന്മുള ശൈലി ചുണ്ടൻ വള്ളം). എന്നാൽ പണ്ട് മണിമലയാറ്റിൽ ഇരവിപേരൂർ, വള്ളംകുളം, ഇരുവെള്ളിപ്പറ എന്നീ പള്ളിയോടങ്ങളുമുണ്ടാരുന്നതായി പറയപ്പെടുന്നു.പത്തനംതിട്ടയിലൂടെ ഒഴുകുന്ന മണിമലയാറിൻ്റെ ജലത്തിൻ്റെ അളവും മറ്റും പരിശോധിക്കുന്ന കേന്ദ്ര ഗവൺമൻ്റെ സ്ഥാപനമായ സെൻട്രൽ വാട്ടർ കമ്മീഷൻ മല്ലപ്പള്ളി താലൂക്കിൽ കല്ലൂപ്പാറ വില്ലേജിൽ M.North (Madathumbhagom , Ward -7 ) എന്ന സ്ഥലത്താണ് സ്ഥിതി ചെയുന്നത്. ഇവിടുന്ന് നൽകുന്ന അളവുകൾ പ്രകാരമാണ് നദിയിലെ ജലനിരപ്പ് കണക്കാക്കുന്നത്.

വസ്തുതകൾ മണിമലയാർ, നദിയുടെ പേര് ...
മണിമലയാർ
Thumb
മണിമലയാർ ചെറുവള്ളിയ്ക്കു സമീപം
നദിയുടെ പേര്മണിമലയാർ
മറ്റ് പേര് (കൾ)പുല്ലക്കയാർ, വല്ലപ്പുഴ
രാജ്യംഇന്ത്യ
സംസ്ഥാനംകേരളം
ജില്ലകൾഇടുക്കി, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ
Physical characteristics
പ്രധാന സ്രോതസ്സ്Muthavara hills, Western ghats
2,500 ft (760 m)
നദീമുഖംകുട്ടനാട്ചിത്തിരപ്പള്ളിയിൽ വച്ച് വേമ്പനാട് കായലിൽ ചേരുന്നു വച്ച്
നീളം91.73 km (57.00 mi)
നദീതട പ്രത്യേകതകൾ
നദീതട വിസ്തൃതി802.90 km2 (310.00 sq mi)
Landmarksകല്ലൂപ്പാറ ഭഗവതിക്ഷേത്രം,
അടയ്ക്കുക
വസ്തുതകൾ കേരളത്തിലെ നദികൾ ...
കേരളത്തിലെ നദികൾ
  1. പെരിയാർ
  2. ഭാരതപ്പുഴ
  3. പമ്പാ നദി
  4. ചാലിയാർ
  5. കടലുണ്ടിപ്പുഴ
  6. അച്ചൻ‌കോവിലാറ്
  7. കല്ലടയാർ
  8. മൂവാറ്റുപുഴയാർ
  9. മുല്ലയാർ
  10. വളപട്ടണം പുഴ
  11. ചന്ദ്രഗിരി പുഴ
  12. മണിമലയാർ
  13. വാമനപുരം പുഴ
  14. കുപ്പം പുഴ
  15. മീനച്ചിലാർ
  16. കുറ്റ്യാടി നദി
  17. കരമനയാർ
  18. ഷിറിയ പുഴ
  19. കാര്യങ്കോട് പുഴ
  20. ഇത്തിക്കരയാർ
  21. നെയ്യാർ
  22. മയ്യഴിപ്പുഴ
  23. പയ്യന്നൂർ പുഴ
  24. ഉപ്പള പുഴ
  25. ചാലക്കുടിപ്പുഴ
  26. കരുവന്നൂർ പുഴ
  27. താണിക്കുടം പുഴ
  28. കേച്ചേരിപ്പുഴ
  29. അഞ്ചരക്കണ്ടി പുഴ
  30. തിരൂർ പുഴ
  31. നീലേശ്വരം പുഴ
  32. പള്ളിക്കൽ പുഴ
  33. കോരപ്പുഴ
  34. മോഗ്രാൽ പുഴ
  35. കവ്വായിപ്പുഴ
  36. മാമം പുഴ
  37. തലശ്ശേരി പുഴ
  38. ചിറ്റാരി പുഴ
  39. കല്ലായിപ്പുഴ
  40. രാമപുരം പുഴ
  41. അയിരൂർ പുഴ
  42. മഞ്ചേശ്വരം പുഴ
  43. കബിനി നദി
  44. ഭവാനി നദി
  45. പാംബാർ നദി
  46. തൊടുപുഴയാർ
അടയ്ക്കുക

ചിത്രശാല

അവലംബം

Wikiwand in your browser!

Seamless Wikipedia browsing. On steroids.

Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.

Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.