ഇന്ത്യൻ കവി From Wikipedia, the free encyclopedia
ഒരു പ്രമുഖ മലയാള എഴുത്തുകാരനും മുപ്പതാം വർഷത്തിലെത്തിയ ഇന്ന് ഇൻലൻഡ് മാസികയുടെ പത്രാധിപരുമാണ് മണമ്പൂർ രാജൻബാബു (ജനനം:ഒക്ടോബർ 1948)
1948 ഒക്ടോബർ 10ന് തിരുവനന്തപുരം ജില്ലയിലെ മണമ്പൂരിൽ ജനിച്ചു. അദ്ധ്യാപകനായിരുന്നു. 1976 മുതൽ മലപ്പുറത്ത് കേരളാപോലീസിലെ മിനിസ്റ്റീരിയൽ ജീവനക്കാരനായിരുന്നു. കഥ മാസികയിൽ 'ഡിസിപ്ലിൻ' എന്ന കഥ എഴുതിയതിന്റെ പേരിൽ ഒന്നരവർഷം സർവീസിൽനിന്നു പുറത്തു നില്ക്കേണ്ടിവന്നു. മേലുദ്യോഗസ്ഥരെ വിമർശിക്കുന്ന 'ലേഖനം' ആണെന്ന് കണ്ടെത്തി വകുപ്പ് മെമ്മോ കൊടുത്തു. രചന ഭാവനാസൃഷ്ടിയായ കഥയാണെന്നും ആരെയും വിമർശിക്കുന്ന ലേഖനമല്ലെന്നുമുള്ള മറുപടി 'തൃപ്തികരമല്ലാത്തതിനാൽ' കഥാകൃത്തിനെ സസ്പെൻഡ്ചെയ്തു. പ്രമുഖരായ എഴുത്തുകാർ പൗരാവകാശം, ആവിഷ്കാരസ്വാതന്ത്ര്യം തുടങ്ങിയ ജനാധിപത്യമൂല്യങ്ങളുടെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് കഥാകൃത്തിന് അനുകൂലമായി രംഗത്തുവന്നു. ഒന്നരക്കൊല്ലം സസ്പെൻഷനിൽ കഴിഞ്ഞിട്ടാണ് അദ്ദേഹത്തെ സർവീസിൽ തിരിച്ചെടുത്തത്.[1]
മലപ്പുറം ജില്ലാ പോലീസ് സൂപ്രണ്ടാഫീസിൽ അക്കൗണ്ട്സ് ഓഫീസർ ആയിരിക്കെ സർവീസിൽ നിന്നു വിരമിച്ചു. കേരള സർക്കാരിന്റെ സാംസ്കാരിക പ്രസിദ്ധീകരണ ഉപദേശകസമിതിയിലും ‘സംസ്കാര കേരളം’ പത്രാധിപസമിതിയിലും അംഗം.[2]
പിതാവ് എം. ശിവശങ്കരൻ മാതാവ്:ജി ഭാർഗവി. ഭാര്യ സുമ.[3]
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.