From Wikipedia, the free encyclopedia
ദക്ഷിൺ ഗംഗോത്രി, മൈത്രി ഗവേഷണകേന്ദ്രം എന്നീ പര്യവേക്ഷണ കേന്ദ്രങ്ങൾക്കുശേഷം അന്റാർട്ടിക്കയിൽ പ്രവർത്തനമാരംഭിച്ച മൂന്നാമത്തെ ഇന്ത്യൻ പര്യവേക്ഷണ കേന്ദ്രമാണ് ഭാരതി[1] . 2012 മാർച്ച് 18 നാണ് തുടക്കമിട്ട പ്രവർത്തനങ്ങളുടെ ഔപചാരിക ഉദ്ഘാടനം അന്റാർട്ടിക്കയിലെ വേനൽക്കാലമായ നവംബർ 2012 ന് പ്രതീക്ഷിക്കുന്നു. ഭൗമചരിത- സമുദ്രശാസ്ത്രപഠനങ്ങൾക്കായാണ് ഭാരതി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. 2011 ഒക്ടോബർ 26ന് യാത്ര തിരിച്ച ഇന്ത്യയുടെ 30-ാമത് അന്റാർട്ടിക്ക പര്യവേക്ഷണസംഘമാണ് ഇതിന്റെ പ്രവർത്തനങ്ങൾക്ക് അവസാന രൂപം നൽകുന്നത്.
1984 ൽ പ്രവർത്തിച്ചു തുടങ്ങിയ ദക്ഷിണഗംഗോത്രി ഇപ്പോൾ പ്രവർത്തിക്കുന്നില്ല.മഞ്ഞിൽ മൂടിപ്പോയ ഈ കേന്ദ്രം രണ്ടാമത്തെ കേന്ദ്രമായ മൈത്രി പ്രവർത്തിച്ചു തുടങ്ങി ഒരു വർഷത്തിനു ശേഷം 1990 ൽ പ്രവർത്തനം നിർത്തി. [2] ഇതിപ്പോൾ സൂക്ഷിപ്പ് കേന്ദ്രമാണ്.
അന്റാർട്ടിക് വൃത്തത്തിൽ ഒന്നിൽ കൂടുതൽ ഗവേഷണ സ്ഥാപനങ്ങളുള്ള ഒൻപത് രാജ്യങ്ങളിൽ ഒന്നാണ്, ഭാരതം.അർജന്റീന, ആസ്ത്രേലിയ, ചൈന, ചിലി, ഫ്രാൻസ്, റഷ്യ, ബ്രിട്ടൻ, അമേരിക്ക എന്നിവയാണ് മുറ്റുള്ളവ.
കിഴക്കേ അന്റാർട്ടിക്കയിൽ 69 ഡിഗ്രി തെക്കും 76 ഡിഗ്രി കിഴക്കുമായ് ലാർസെമാൻ പർവ്വതഭൂമിയിലെ സ്ട്രോർനെസ്, ബ്രോക്നെസ്സ് എന്നീ മുനമ്പുകൾക്കിടയിൽ ഭാരതി സ്ഥിതി ചെയ്യുന്നു. സമുദ്രനിരപ്പിൽ നിന്നും 90 മീറ്ററോളം ഉയർന്ന പാറക്കെട്ടുകൾക്കുമുകളിലായാണ് ഭാരതി നിർമ്മിക്കപ്പെട്ടിരിക്കുന്നത്. രണ്ടാമത്തെ പര്യവേക്ഷണകേന്ദ്രമായ മൈത്രിയിൽ നിന്നും ഭാരതിയിലേയ്ക്ക് 3000 കിലോമീറ്റർ ദൂരമുണ്ട്.
ഭാരതിയിൽ നിന്നുള്ള അതിവേഗ ഉപഗ്രഹ റോ ഡാറ്റ(raw data)കൾ ഹൈദ്രാബാദിലുള്ള ദേശീയ വിദൂര സംവേദന കെന്ദ്ര(National Remote Sensing Centre –NRSC) ത്തിൽ തത്സമയം എത്തും. അതിഉനുള്ള പ്രവർത്തനങ്ങൾ നടത്തിയത് ഇലക്ട്രോണിക് കോർപറേഷൻ ഓഫ് ഇന്ത്യ ലിമിറ്റഡ് (ECIL) ആണ്.
ഭരതത്തിന്റെ അന്റാർട്ടിക്കയിലെ രണ്ടാമത്തെ ഗവേഷണകേന്ദ്രവും നാഷണൽ സെന്റർ ഫോറ് അന്റാര്ട്ടി ക് അന്റ് ഓഷൻ റിസർച്ച് (NCAOR) മായുള്ള വാർത്താ വിനിമയ സൌകര്യം 2007 ൽ ഒരുക്കിയതും ECIL ആണ്'
25 പേർക്ക് ഒരേസമയം ഒരുമിച്ചുതാമസിക്കാവുന്ന ഇരുനില കെട്ടിടമാണിത്. തണുപ്പുകാലത്ത് -40 ഡിഗ്രി സെൽഷ്യസും വേനൽക്കാലത്ത് 0 ഡിഗ്രി സെൽഷ്യസും അനുഭവപ്പെടുന്ന ഈ പ്രദേശത്ത് ശൈത്യകാലത്ത് 15 പേരെ മാത്രമാണ് ഉൾക്കൊള്ളാനാവുക.
ജർമനിയിൽ നിർമിച്ച 6562 ച.അടി വിസ്തൃതിയുള്ളതും 1000 മെട്രിക് ടൺ ഭരം വരുന്നതുമായ കെട്ടിടം അന്റാർടിക്കയിൽ വച്ച് കൂട്ടിയോജിപ്പിക്കുകയാണ് ഉണ്ടായത്. [3].134 കൂട്ടിയോജിപ്പിച്ചാണ് ഈ കേന്ദ്രം നിർമ്മിച്ചിരിക്കുന്നത്. 25 വർഷത്തെ ആയുസ്സാണ് ഇതിനു കണക്കാക്കിയിട്ടുള്ളത്. പരമ്പര്യേതര ഊർജ്ജമാണ് ഇവിടെ ഉപയോഗിക്കുന്നത്. [4]
<references>
Seamless Wikipedia browsing. On steroids.
Every time you click a link to Wikipedia, Wiktionary or Wikiquote in your browser's search results, it will show the modern Wikiwand interface.
Wikiwand extension is a five stars, simple, with minimum permission required to keep your browsing private, safe and transparent.