ഭാരതരത്നം
From Wikipedia, the free encyclopedia
ഭാരതത്തിലെ ഏറ്റവും ഉയർന്ന സിവിലിയൻ ബഹുമതിയാണ് ഭാരതരത്നം. കല, സാഹിത്യം, ശാസ്ത്രം, പൊതുജനസേവനം, കായികം എന്നീ തുറകളിലെ സ്തുത്യർഹമായ സേവനം നിർവ്വഹിച്ചവർക്കാണ് ഈ ബഹുമതി നൽകുന്നത്. ആലിലയുടെ ആകൃതിയിലുള്ളതാണ് പുരസ്കാരം.1954 ജനുവരി 2ന് പുറത്തിറക്കിയ ഓർഡിനൻസ് അനുസരിച്ചായിരുന്നു ബഹുമതിയ്ക്ക് അർഹരായവരെ തിരഞ്ഞെടുത്തിരുന്നത്. എന്നാൽ മരണാനന്തര ബഹുമതിയായി ഭാരതരത്നം നലകാവുന്ന രീതിയിൽ ഓർഡിനൻസ് ഭേദഗതി ചെയ്തത് 1955-ലാണ്. [2] എസ്. രാധാകൃഷ്ണൻ, സി. വി. രാമൻ,സി. രാജഗോപാലാചാരി എന്നിവർക്കാണ് ആദ്യമായി ഭാരതരത്നം നൽകപ്പെട്ടത്. [3] പിന്നീട് ഇതുവരെ 45 പേർക്ക് ഈ ബഹുമതി ലഭിച്ചിട്ടുണ്ട്. അതിൽ 12-പേർക്ക് മരണാനന്തര ബഹുമതിയായാണ് പുരസ്കാരം നൽകിയത്. മുൻ രാഷ്ട്രപതി പ്രണബ് മുഖർജി, നനാജി ദേശ്മുഖ്, ഭൂപൻ ഹസാരിക, എന്നിവർക്ക് ആണ് അവസാനമായി ഈ പുരസ്കാരം ലഭിച്ചത്.[4]
വസ്തുതകൾ പുരസ്കാരവിവരങ്ങൾ ...
ഭാരതരത്നം | ||
പുരസ്കാരവിവരങ്ങൾ | ||
---|---|---|
തരം | സിവിലിയൻ | |
വിഭാഗം | ദേശീയം | |
നിലവിൽ വന്നത് | 1954 | |
ആദ്യം നൽകിയത് | 1954 | |
അവസാനം നൽകിയത് | 2014 | |
ആകെ നൽകിയത് | 45 | |
നൽകിയത് | ഭാരത സർക്കാർ | |
വിവരണം | അരയാലിലയുടെ രൂപത്തിൽ വെങ്കലത്തിൽ തീർത്ത മെഡലിന്റെ മുഖവശത്ത് സൂര്യരൂപവും അതിനു താഴെ ദേവനാഗരി ലിപിയിൽ"ഭാരതരത്ന" എന്ന എഴുത്തും ഉണ്ട്. മറുവശത്ത് ദേശീയചിഹ്നം ആലേഖനം ചെയ്തിരിക്കുന്നു. | |
റിബ്ബൺ | ||
ആദ്യം ലഭിച്ചത് | . | |
അവാർഡ് റാങ്ക് | ||
ഇല്ല. ← ഭാരതരത്നം → പരമ വീര ചക്രം[1] |
അടയ്ക്കുക