ഭഗവദ്ഗീത
ഭഗവദ്ഗ / From Wikipedia, the free encyclopedia
ഭാരതീയ ഇതിഹാസ ഗ്രന്ഥമായ മഹാഭാരതത്തിന്റെ ഭാഗമായ ആത്മജ്ഞാനിയുടെ ഗീതം എന്നറിയപ്പെടുന്ന പദ്യഭാഗങ്ങളാണ് ഭഗവദ് ഗീത (സംസ്കൃതത്തിൽ भगवद् गीता ഇംഗ്ലീഷിൽ Bhagavad Gītā). എന്നറിയപ്പെടുന്നത്. ഹൈന്ദവരുടെ ഒരു പ്രധാന വിശുദ്ധ ഗ്രന്ഥമാണിത്. ഭഗവാന്റെ ഗീതം എന്നാണ് ഇതിന്റെ അർത്ഥം. സംസ്കൃതത്തിൽ രചിക്കപ്പെട്ടിരിക്കുന്ന ഇതിലെ 18 അദ്ധ്യായങ്ങളിലായി പാണ്ഡവവീരനായ അർജുനനും തേരാളിയായ ശ്രീകൃഷ്ണനും തമ്മിലുള്ള സംഭാഷണം സഞ്ജയൻ പ്രതിപാദിക്കുന്നതായാണവതരിപ്പിച്ചിട്ടുള്ളത്. [1] കൃഷ്ണദ്വൈപായനൻ അഥവാ വ്യാസമഹർഷിയാണ് ഇത് ക്രോഡീകരിച്ചത് എന്ന് വിശ്വസിക്കപ്പെടുന്നു. ഭീഷ്മപർവ്വത്തിലെ 25 മുതൽ 45 വരെയുള്ള അദ്ധ്യായങ്ങളിലായി ഈ കാവ്യം ചേർത്തിരിയ്ക്കുന്നു. കർമയോഗം, ജ്ഞാനയോഗം, ഭക്തിയോഗം എന്നിങ്ങനെ മൂന്ന് ഉപദേശ മണ്ഡലങ്ങളുവയോരോന്നിനും ആറ് അദ്ധ്യായം വീതവുമാണ് ഗീതയിലുള്ളത്.
ഗീത എന്ന വാക്കാൽ വിവക്ഷിക്കാവുന്ന ഒന്നിലധികം കാര്യങ്ങളുണ്ട്. അവയെക്കുറിച്ചറിയാൻ ഗീത (വിവക്ഷകൾ) എന്ന താൾ കാണുക. |
വസ്തുതകൾ കർത്താവ്, രാജ്യം ...
കർത്താവ് | കൃഷ്ണദ്വൈപായനൻ |
---|---|
രാജ്യം | ഭാരതം |
ഭാഷ | സംസ്കൃതം |
ISBN | ലഭ്യമല്ല |
അടയ്ക്കുക